
അബുദാബി : ആഗോള മാധ്യമം ദി വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ടെക്നോളജി കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം. ഡി അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു.
നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എ. ഐ.), ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ആഗോള നയ രൂപ വത്കരണത്തിനും വ്യവസായ നവീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണിത്. പ്രമുഖ ബിസിനസ് മേധാവികളും സാങ്കേതിക വിദഗ്ധരുമാണ് ഈ കൗൺസിലിലെ അംഗങ്ങൾ.
ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിസിനസ്സ് പ്രമുഖരിൽ ഒരാളാണ് അദീബ് അഹമ്മദ്.
എ. ഐ. രംഗത്ത് അതിവേഗം മുന്നേറുന്ന മധ്യ പൂർവ്വ ദേശ മേഖലയിൽ നിന്നുള്ള അനുഭവങ്ങൾ ആഗോള തലത്തിൽ പങ്കു വെക്കാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്നും അദീബ് അഹമ്മദ് പറഞ്ഞു.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ജി. സി. സി., ഏഷ്യാ പസഫിക് മേഖലകളിലും ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലും ഡിജിറ്റൽ സാമ്പത്തിക സേവന രംഗത്ത് വലിയ വളർച്ചയാണ് നേടിയിട്ടുള്ളത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, lulu-group, nri, social-media, ബഹുമതി, സാമ്പത്തികം





























