
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (IIC) സംഘടി പ്പിക്കുന്ന ‘പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ’ എന്ന പ്രത്യേക പരിപാടി 2026 ജൂൺ 13 ശനിയാഴ്ച വൈകു ന്നേരം 7 മണിക്ക് സെന്റർ ഹാളിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി, കമ്മ്യൂണിറ്റി ഡെവലപ് മെന്റ് വകുപ്പ് ചെയർമാൻ ഷാമിസ് അലി ഖൽഫാൻ അൽ ദാഹിരി, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, എമിറേറ്റ്സ് സെന്റർ ഫോർ സ്ട്രാറ്റ ജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് (ECSSR) വൈസ് ചെയർമാൻ പ്രൊഫ. ജമാൽ സനദ് അൽ സുവൈദി, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം. എ. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, പി. ബാവ ഹാജി കൂടാതെ നിരവധി സർക്കാർ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വികസന നേട്ടങ്ങളെ ആദരിക്കുകയും, രാജ്യത്തിന്റെ പുരോഗതിയെ ശക്തി പ്പെടുത്തുന്ന ഐക്യം, സഹിഷ്ണുത, സഹ വാസം, നവീകരണം എന്നീ അടിസ്ഥാന മൂല്യങ്ങളെ ആഘോഷിക്കുകയും ചെയ്യുകയാണ് “പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ” പ്രോഗ്രാമിന്റെ ലക്‌ഷ്യം.
പ്രതിസന്ധി ഘട്ടങ്ങളിൽ സ്വന്തം രാജ്യത്തെ ജനങ്ങൾക്കൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച, ഓരോ പൗരനും ഇമാറാത്തി തന്നെ എന്ന് ഊന്നി പ്പറഞ്ഞ മഹത്തായ ഈ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിനുള്ള ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കുക കൂടിയാണ് ഇതിലൂടെ എന്നും ഭാരവാഹികൾ അറിയിച്ചു.
യു. എ. ഇ. യുടെ ഐക്യവും പുരോഗതിയും ആഘോഷിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘ കാല സൗഹൃദം കൂടുതൽ ശക്തി പ്പെടുത്തുന്ന ഒരു മനോഹരമായ സാംസ്‌കാരിക വേദിയായി മാറും. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള സൗഹൃദത്തെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക–സംഗീത നിശയും അരങ്ങേറും.
അബിദ് കണ്ണൂർ, ആദിൽ അത്തു തുടങ്ങിയ കലാകാരന്മാർ ഈ സായാഹ്നത്തിൽ ഗാന വിരുന്നൊരുക്കും.
സെന്റർ ഭാരവാഹികളായ അബ്ദുൽ റൗഫ് അഹ്സനി, വി. പി. കെ. അബ്ദുള്ള, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടാൻ, അബ്ദുള്ള നദ്‌വി, അബ്ദുൽ ബാസിത് കായക്കണ്ടി, സലിം നാട്ടിക, ഹൈദർ ബിൻ മൊയ്ദു, അഷ്‌റഫ് നജാത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് സെന്റർ ഓഫീസുമായി ബന്ധപ്പെടുക : 02-642 44 88.
- ഏത് വെല്ലുവിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
- തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്
- യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം
- ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു അംഗീകാരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, islamic-center-, nri, social-media, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ബഹുമതി, മതം, മാധ്യമങ്ങള്‍, യു.എ.ഇ., യൂസഫലി, സംഗീതം, സംഘടന, സാംസ്കാരികം, സാഹിത്യം





























