
അബുദാബി : പ്രിയപ്പെട്ട മാതാവിനെ ക്കുറിച്ച് 28 എഴുത്തുകാർ ചേർന്ന് എഴുതി തയ്യാറാക്കിയ ‘സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ’ എന്ന ഓർമ്മ ക്കുറിപ്പുകളുടെ സമാഹാരം, അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുല്ലയും എഴുത്തുകാരൻ കെ. ഗോപി നാഥനും ചേർന്ന് പ്രകാശനം ചെയ്തു.
മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. ഫത്താഹ് മുള്ളൂർക്കര അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്തു. പുസ്തകം യാഥാർത്ഥ്യമായ നാൾ വഴികളെ കുറിച്ച് എഡിറ്റർ ജുബൈർ വെള്ളാടത്ത് വിശദീകരിച്ചു.
മാതൃസ്നേഹം എന്ന വിഷയത്തെ അധികരിച്ച് നടന്ന ചർച്ചയിൽ എഴുത്തുകാരായ ഡോ. ഹസീന ബീഗം, ഹുസ്ന റാഫി, ഷെറീന ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സുഹൈൽ നിസാമി, ടി. ഹിദായത്തുള്ള, ടി. കെ. അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്റഫ് പൊന്നാനി, ഷാനവാസ് പുളിക്കൽ, റഷീദ് പട്ടാമ്പി, ജാഫർ കുറ്റിക്കോട്, മുത്തലിബ് അരയാലൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, remembering, social-media, പ്രവാസി, സാഹിത്യം, സ്ത്രീ





























