കുവൈറ്റ് : കേരള ഇസ് ലാഹി സെന്റര്‍ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാളിനോ ടനുബന്ധിച്ച് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഉദ്ഹിയത് സംഘടിപ്പിക്കുമെന്ന് സെന്റര്‍ സോഷ്യല്‍ വെല്‍ ഫെയര്‍ സിക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ കര്മത്തിന്റെ നടത്തിപ്പിന്നായി ശബീര്‍ നന്തി ജനറല്‍ കണ്‍വീനറും സക്കീര്‍ കൊയിലാണ്ടി, സുനില്‍ ഹംസ എടക്കര ജോയന്റ് കണ്‍വീനര്‍ മാരുമായി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്ത്തിച്ചു വരുന്നു. ഒരു ഉരുവിന് 45 ദീനാറാണ് വില കണക്കാക്കി യിട്ടുള്ളത്. ഇത് കൂടാതെ കേരളത്തിലെ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിലും നടപ്പാക്കുന്നുണ്ട്. നാട്ടിലേക്കുള്ള ഒരു ഷെയറിന് 15 ദീനാറാണ് കണക്കാക്കിയിട്ടുള്ളത്.
ഈ സത്കര്മത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഇസ് ലാഹി സെന്റര്‍ യൂനിറ്റ് ഭാരവാഹികളെയോ, ഇസ് ലാഹി സെന്ററിന് കീഴില്‍ മലയാളത്തില്‍ ജുമുഅ ഖുത് ബ നടക്കുന്ന പള്ളികളിലെ കൌണ്ടറുകളിലോ ഇസ് ലാഹി സെന്ററിന്റെ സിറ്റിയിലുള്ള കേന്ദ്ര ഓഫീസിലോ, അബ്ബാസിയ, ഹസാവിയ, ഫര്‍ വാനിയ, ഫഹാഹീല്‍ യൂനിറ്റ് ഓഫീസുകളിലോ പേര് രജിസ്ററര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്ക്ക് 22432079, 99455200, 97810760, 99816810 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
- ജെ.എസ്.