Friday, December 24th, 2010

പ്രവാസി കള്‍ക്ക് നോര്‍ക്ക യുടെ തിരിച്ചറിയല്‍ കാര്‍ഡുകളും സുരക്ഷാ പദ്ധതിയും

അബുദാബി  :  പ്രവാസി മലയാളി കള്‍ക്കായി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമനിധി,  ജോബ് പോര്‍ട്ടല്‍  തുടങ്ങിയവ യില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നത് സംബന്ധിച്ച്  അബുദാബി യിലെ  സംഘടന കളുമായി നോര്‍ക്ക സംഘം കൂടിക്കാഴ്ച നടത്തി. 
 
വിദേശത്തെ തൊഴിലുടമ കളെയും മലയാളി കളായ തൊഴില്‍ അന്വേഷകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തിനും റിക്രൂട്ട്‌മെന്‍റ് സേവനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിനും ആരംഭിച്ച ജോബ് പോര്‍ട്ട ലില്‍ യു. എ. ഇ. യിലെ തൊഴില്‍ദാതാ ക്കളുടെ സഹകരണം ഉറപ്പാക്കാനുള്ള ചര്‍ച്ച കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ യു. എ. ഇ. യില്‍  പര്യടനം നടത്തുന്നുണ്ട്. 
 
ജോബ് പോര്‍ട്ടലിനോട് അനുകൂലമായ പ്രതികരണ മാണ് വ്യവസായി കളില്‍ നിന്നുണ്ടായത്. പല കമ്പനികളും ധാരണാപത്രം ഒപ്പുവെക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഇതിന്‍റെ വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും.
 
 www.jobsnorka.gov.in എന്ന പോര്‍ട്ടലില്‍ തൊഴില്‍ദാതാ ക്കള്‍ക്കും തൊഴില്‍ അന്വേഷ കര്‍ക്കും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും തിരയുന്നതിനു മുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
 
നോര്‍ക്ക റൂട്ട്‌സ് അംഗീകരിച്ച ശേഷമേ ഇവരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കൂ. അംഗീകരിക്ക പ്പെട്ടാല്‍ ലോകത്ത് എമ്പാടുമുള്ള തൊഴില്‍ദാതാ ക്കള്‍ക്ക് സൗജന്യമായി തങ്ങളുടെ ഒഴിവുകള്‍ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യാം. പോര്‍ട്ടലില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷ കര്‍ക്ക് ഇതില്‍ അപേക്ഷിക്കാം.
 
നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം എന്ന പേരില്‍ ഡി. ഡി. ആയിട്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടത്. ഇതിന്‍റെ വിവരങ്ങള്‍ രജിസ്ട്രേഷന്‍ സമയത്ത് രേഖപ്പെടുത്തുകയും വേണം.
 
തൊഴില്‍ദാതാ ക്കളുമായി നോര്‍ക്ക നേരിട്ട് ബന്ധപ്പെട്ട് വിസ, തൊഴില്‍ കരാര്‍ തുടങ്ങിയ രേഖകള്‍ ഉറപ്പുവരുത്തും.  ഉദ്യോഗാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പും മറ്റ് നടപടി ക്രമങ്ങളും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയ ത്തിന്‍റെ റിക്രൂട്ട്‌മെന്‍റ് വ്യവസ്ഥ കള്‍ക്ക് അനുസൃതം ആയിരിക്കും.

 
വിദേശ വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള ആനുകൂല്യം ലഭിക്കുന്ന ക്ഷേമിനിധി  യില്‍ ഇതോടകം ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ചേര്‍ന്നിട്ടുണ്ട്. മുഴുവന്‍ പ്രവാസി മലയാളി കളുടെ കണക്കെടുക്കു മ്പോള്‍ ഇത് ചെറിയ ശതമാനം മാത്രമേ ആകുന്നുള്ളു. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പ്രയോജനം പലര്‍ക്കും അറിയില്ല. വിദേശത്ത് വെച്ച് മരണപ്പെട്ടാല്‍ ഒരു ലക്ഷം രൂപയും അപകട ത്തില്‍ പെട്ടാല്‍ 50,000 രൂപ വരെയും നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതി യാണിത്.

 നോര്‍ക്കയുടെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
നോര്‍ക്ക സെക്രട്ടറി ടി. കെ. മനോജ് കുമാര്‍  നേതൃത്വം വഹിക്കുന്ന  സംഘം അബുദാബി ബിയിലെ പ്രമുഖ ഗ്രൂപ്പുകളായ എം. കെ,  എന്‍. എം. സി,  അല്‍ ഫറാറ തുടങ്ങിയവ യുമായി ചര്‍ച്ച നടത്തി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷിന്‍റെ സാന്നിദ്ധ്യ ത്തിലും ചര്‍ച്ചകള്‍ നടന്നു. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ. യൂസുഫലി, ഡയറക്ടര്‍ ബോര്‍ഡംഗം ടി. കെ.  ജലീല്‍(എം. എല്‍. എ), സി. ഇ. ഒ. ഇന്‍ ചാര്‍ജ് കെ. ടി. ബാലഭാസ്‌കരന്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine