അബുദാബി : അനധികൃത ഉപഗ്രഹ ടി. വി. ഉപയോഗിക്കുന്നവരെ പിടി കൂടി ശിക്ഷ ചുമത്തുവാന്‍ അബുദാബി അധികൃതര്‍ തീരുമാനമായി. 20,000 ദിര്‍ഹം വരെയാവും പിഴ. അടുത്ത മാസം ലോക ക്രിക്കറ്റ് തുടങ്ങുന്ന സാഹചര്യത്തില്‍ ഒട്ടേറെ പേര്‍ ഇത്തരം അനധികൃത ഡിഷ് ആന്റിനകള്‍ സ്ഥാപിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
ഇന്ത്യയില്‍ നിന്നുമുള്ള ഡിഷ് ടി.വി., സണ്‍ ഡയരക്ട്, ടാറ്റ സ്കൈ എന്നിങ്ങനെ നിരവധി ഉപഗ്രഹ സര്‍വീസുകള്‍ യു. എ. ഇ. യില്‍ ഡിഷ് ആന്റിന വഴി ലഭ്യമാണ്. എന്നാല്‍ ഈ കമ്പനികള്‍ക്ക് ഇവ യു. എ. ഇ. യില്‍ വിപണനം ചെയ്യാനുള്ള അനുമതി ഇല്ല എന്നതിനാല്‍ ഇവയുടെ ഉപയോഗം യു. എ. ഇ. യില്‍ നിയമ വിരുദ്ധമാണ്.
ഇവ ലഭിക്കുന്നതിന് ആവശ്യമായ സെറ്റ് ടോപ് ബോക്സ് യു. എ. ഇ. യിലേക്ക് കൊണ്ട് വരുന്നതും നിയമ വിരുദ്ധമാണ്. വിമാന താവളങ്ങളില്‍ വെച്ച് പരിശോധന നടത്തി ഇത്തരം ഉപകരണങ്ങള്‍ കൊണ്ടു വരുന്നത് തടയാനും നിര്‍ദ്ദേശമുണ്ട്.
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുറ്റകൃത്യം, പ്രവാസി