ജിദ്ദ : കേരളത്തിന് അകത്തും പുറത്തും മലയാളി മുസ്ലിം സമൂഹം അധിവസി ക്കുന്ന പ്രദേശ ങ്ങളില്‍ എല്ലാം തന്നെ, ഇസ്ലാമിക പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്ത നടത്തി ക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തന ങ്ങള്‍ ലോക മുസ്ലിം സമൂഹ ത്തിനു മാതൃക യാണെന്ന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് ടി. എഛ്. ദാരിമി പറഞ്ഞു.
എട്ടര ദശക ങ്ങളായി കര്‍മ്മ മണ്ഡല ത്തില്‍ തുടരുന്ന സമസ്ത യുടെ ആത്മീയ നേതൃത്വവും ശാസ്ത്രീയ മായ സമീപന ങ്ങളുമാണ് ഇങ്ങനെ ഒരു ഉത്കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുസ്ലിം കൈരളിക്കു അവസരം ഒരുക്കിയത്. മത പ്രബോധന മേഖല യിലും സാംസ്കാരിക സാമൂഹ്യ രംഗത്തും വിപ്ലവാത്മ കമായ ചലന ങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ തന്നെ സമന്വയ വിദ്യാഭ്യാസ ത്തിന്‍റെ പ്രസക്തി ഉള്‍ക്കൊണ്ടു കൊണ്ട് സമസ്ത സ്വീകരിച്ച ക്രിയാത്മകമായ പദ്ധതികള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വിജയം കൈവരിച്ചത് ആത്മാര്‍ഥതയുടെ പിന്‍ബലം കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85 – ആം വാര്‍ഷിക മഹാ സമ്മേളനം പ്രചാരണ ത്തിന് എസ്. വൈ. എസ്. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി തുടക്കമിട്ട ജിദ്ദാ തല പ്രചരണോദ്ഘാടന വേദി യില്‍ ‘സത്യ സാക്ഷി കളാവുക’ എന്ന സമ്മേളന പ്രമേയം വിശദീകരിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.
സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി താമരശ്ശേരി സ്വാഗതം ആശംസിച്ചു. അലി ഫൈസി മാനന്തേരി, ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ദാരിമി ആലംപാടി നന്ദി രേഖപ്പെടുത്തി.
– അയച്ചു തന്നത് : ഉസ്മാന്‍ എടത്തില്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം, സൗദി അറേബ്യ