ദുബായ് : നാടന്‍ പാട്ടിന്റെയും, കളികളുടെയും ആരവങ്ങളും, മുത്തശ്ശി കഥകളുടെ നന്മയും പകര്‍ന്ന കളിവീട് ദുബായിലെ മലയാളി ബാല്യങ്ങള്‍ക്ക് പുതുമയാര്‍ന്ന ഒരു ദിനം സമ്മാനിച്ചു. യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള കളിവീടിന്റെ ദുബായ് എഡിഷന്‍ അമ്മ മലയാളത്തിന്റെ നന്മ പകര്‍ന്ന് ദുബായ് അല്‍ യാസ്മീന്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി.
അഭിനയം, ചിത്രകല, നാടന്‍ പാട്ടുകള്‍, നാട്ടുകളികള്‍ എന്നീ മേഖലകള്‍ അധികരിച്ചു നടന്ന ദുബായ് കളിവീട് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍ കാരയില്‍ കാര്‍ട്ടൂണ്‍ വരച്ച് ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി യു. എ. ഇ. ജോയിന്റ് സെക്രട്ടറി വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ക്യാമ്പ് രൂപ രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് സദാനന്ദന്‍ കാരയില്‍, പ്രകാശന്‍ മാസ്റ്റര്‍, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു കുട്ടികള്‍ കളിവീടിന്റെ ഭാഗമായി. വേണുഗോപാല്‍, സതീഷ്, ഉദയ് കുളനട, അഭിലാഷ് വി. ചന്ദ്രന്‍, വിനീത് എ. സി. ജലീല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം യുവ കലാ സാഹിതി യു. എ. ഇ. പ്രസിഡന്റ് പി. എന്‍. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിയേറ്റര്‍ ദുബായ് കണ്‍വീനര്‍ ഷാജഹാന്‍ ഒറ്റതയ്യില്‍ ആശംസകള്‍ നേര്‍ന്നു. പ്രകാശന്‍ മാസ്റ്ററുടെ നാടന്‍ പാട്ടോടെ കളിവീടിനു പരിസമാപ്തിയായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, യുവകലാസാഹിതി