കെ.എം.സി.സി. പുരസ്കാര ദാനം

October 30th, 2011

kmcc-award-mosa-haji-epathram

ദുബായ്‌ : ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. ദുബായില്‍ സംഘടിപ്പിച്ച പുരസ്കാര ദാന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളുമായ സമുന്നത മുസ്ലീം ലീഗ് നേതാക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന ഇത്തരം പുരസ്ക്കാരങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. പ്രസിഡണ്ട് ജമാല്‍ മനയത്ത്‌ അദ്ധ്യക്ഷത വഹിച്ചു.

kmcc-award-2011

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം
(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പുരസ്ക്കാരം ഫാത്തിമ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഇ. പി. മൂസക്കുട്ടി ഹാജിക്കും, കെ. എം. സീതി സാഹിബ് പുരസ്ക്കാരം ഫ്ലോറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി. എ. ഹസ്സന്‍ ഹാജിക്കും, മുസ്ലിം ലീസ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട് ഇ. സി. അഹമ്മദ്‌ സാഹിബ് പുരസ്ക്കാരം ഗോള്‍ഡന്‍ ചേന്‍സ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഖമറുദ്ദീന്‍ ഹാജി പാവറട്ടിക്കും സയ്യിദ്‌ ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതവും സംസ്ഥാന വൈ. പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു.

അയച്ചു തന്നത് : മുഹമ്മദ്‌ വെട്ടുകാട്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് സ്വാഗത സംഘം രൂപീകരിച്ചു

October 29th, 2011

ch-memorial-football-logo-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന നാലാമത് സി. എച്ച്. മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് വിജയ ത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

ചെയര്‍മാനായി പി. ആലിക്കോയ യും, ജനറല്‍ കനവീനറായി അബ്ദുല്‍ ബാസിത്ത് കായക്കണ്ടി യും ടൂര്‍ണമെന്‍റ് ചീഫ് കോര്‍ഡിനേറ്റര്‍ ആയി ഹാഫിസ് മുഹമ്മദി നെയും തിരഞ്ഞെടുത്തു.

ഇ. സി. ഇബ്രഹിം ഹാജി, ടി. ടി. കെ. അമ്മദ് ഹാജി, അബ്ദുല്‍ സലാം, ജാഫര്‍ തങ്ങള്‍ വരയലില്‍ (വൈസ് ചെയര്‍) അഷ്‌റഫ്‌ അണ്ടിക്കോട്, കെ. കെ. കാസിം, കെ. കെ. മജീദ്‌, കെ. കെ. ഉമ്മര്‍, ഇസ്മയില്‍ പോയില്‍ (കണ്‍വീനര്‍) സി. എച്. ജാഫര്‍ തങ്ങള്‍ (ഫിനാന്‍സ്), കുഞ്ഞബ്ദുള്ള കക്കുനി, (പ്രചരണം), കെ. കെ. കാസിം, മൂസക്കോയ, ജാഫര്‍ തങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

കേരള ത്തിലെയും യു. ഏ. ഇ. യിലെയും പ്രമുഖ ടീമുകള്‍ അണി നിരക്കുന്ന ഫുട്ബോള്‍ മേള നവംബര്‍ 18 വെള്ളിയാഴ്ച അബുദാബി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കും. കഴിഞ്ഞ മൂന്നു തവണ യായി ടീമുകളുടെ മികവും ഫുട്ബോള്‍ പ്രേമികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയ മായിരുന്നു ഈ ടൂര്‍ണ്ണമെന്‍റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 56 74 078

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി കലാസന്ധ്യ

October 29th, 2011

shakthi-anniversary-epathram

അബുദാബി : അബുദാബി ശക്തി തിയേറ്റെഴ്സ്ന്റെ 32ആം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ശക്തി പ്രവര്‍ത്തകരും സഹോദര സംഘടനാ പ്രവര്‍ത്തകരും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ നവംബര്‍ 3 വൈകീട്ട് 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും. 32 ശക്തി ഗായകര്‍ അണി നിരക്കുന്ന ശക്തി ഗീതം സംഘ ഗാനം, പ്രമോദ്‌ പയ്യന്നുര്‍ സംവിധാനം ചെയ്ത നാടകം ബഹബക്‌, കോല്‍ക്കളി, സംഘ നൃത്തം, സംഗീത ശില്പം, വില്ലടിച്ചാന്‍ പാട്ട്, നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ക്ലീന്‍ അപ്പ് ദ വേള്‍ഡില്‍ ചിരന്തന

October 29th, 2011

chiranthana-dubai-cleanup-epathram

ദുബായ്‌ : ദുബായ്‌ നഗര സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ അപ്പ് ദ വേള്‍ഡ്‌ പരിപാടിയില്‍ ചിരന്ത സാംസ്കാരിക വേദി പങ്കെടുത്തു. ദുബായ്‌ നഗര സഭ ചിരന്തന സാംസ്കാരിക വേദിക്ക് നല്‍കിയ ഉപഹാരം പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദ്‌ അലി, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ ഏറ്റുവാങ്ങി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം പുസ്തകപ്പുര യുടെ കഥാമത്സരം

October 28th, 2011

palm-pusthakappura-epathramഷാര്‍ജ : പാം പുസ്തക പ്പുരയുടെ ആഭിമുഖ്യ ത്തില്‍ മലയാളം ഭാഷാ പ്രചാരണാര്‍ത്ഥം യു. എ. ഇ. യിലെ 8 മുതല്‍ 12 ക്ലാസ് വരെ യുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി ചെറുകഥാ മത്സരം സംഘടി പ്പിക്കുന്നു.

ചെറുകഥാ മത്സരം നവംബര്‍ 25 – ന് വൈകിട്ട് 3 മുതല്‍ 5 വരെ ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപ മുള്ള സാബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.

ഒന്നാം സ്ഥാനത്തിന് ഒരു പവന്‍ സ്വര്‍ണ മെഡലും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ക്ക് സ്വര്‍ണമെഡലും പ്രശംസാ പത്രവും നല്‍കും. പങ്കെടുക്കുന്ന എല്ലാ വര്‍ക്കും പ്രശംസാ പത്രവും നല്‍കും.

ജനുവരി 27 വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പാമിന്‍റെ വാര്‍ഷിക സാഹിത്യ സമ്മേളന ത്തില്‍ സമ്മാന വിതരണം നടക്കും.

മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 82 50 534, 050 41 46 105, 050 51 52 068 .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്പെഷ്യല്‍ പൊതുയോഗവും കാമ്പയിന്‍ ഉത്ഘാടനവും
Next »Next Page » ക്ലീന്‍ അപ്പ് ദ വേള്‍ഡില്‍ ചിരന്തന »



  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine