ദല സംഗീതോത്സവ വേദി ദുബായ് ക്രസന്‍റ് സ്കൂളിലേക്ക് മാറ്റി

June 8th, 2011

dala-30th-anniversary-logo-epathram
ദുബായ്‌ : ദല മുപ്പതാം വാര്‍ഷിക ആഘോഷ ത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ രക്ഷാ കര്‍തൃ ത്വത്തില്‍ ജൂണ്‍ 10 വെള്ളിയാഴ്ച നടക്കുന്ന ദല സംഗീതോത്സവ വേദി ദുബായ് ക്രസന്‍റ് സ്കൂളിലേക്ക് മാറ്റിയിരിക്കുന്നു എന്ന്‍ സംഘാടകര്‍ അറിയിച്ചു.

അല്‍മുല്ല പ്ലാസക്കടുത്ത് ഖിസൈസ് ലുലു സെന്‍റ്റിന് പിറകു വശത്താണു ദുബായ് ക്രസന്‍റ് സ്കൂള്‍. രാവിലെ ഒന്‍പതു മണിക്ക് ഇന്ത്യന്‍ കോണ്‍സല്‍ എം. പി. സിംഗ് നില വിളക്ക് കൊളുത്തി ഉല്‍ഘാടനം നിര്‍വ്വഹിക്കും .

ചെമ്പൈ സംഗീതോത്സവ ത്തിന്‍റെ മാതൃക യില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ സംഗീത അര്‍ച്ചന യില്‍ യു. എ. ഇ. യിലെ കര്‍ണ്ണാടക സംഗീത വിദ്വാന്മാര്‍ക്കും വിദുഷികള്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

– അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വഴി തെറ്റിയ കുട്ടിയെ കണ്ടു കിട്ടി

June 7th, 2011

lost-kid-epathram

മക്ക : മദീനയില്‍ നിന്ന് മക്കയില്‍ ഉമ്രയ്ക്കു പോയ മലയാളി കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടി, വഴി തെറ്റി, മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഉണ്ട്. പിതാവിന്റെ പേര് അഷ്‌റഫ്‌ എന്നാണു കുട്ടി പറയുന്നത്. എന്തെങ്കിലും അറിയാവുന്നവര്‍ 0502601488 എന്ന നമ്പരില്‍ എന്‍ജിനീയര്‍ റഹീമുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗജന്യ വൈദ്യ പരിശോധനയും ബോധവല്കര​ണ ക്ലാസ്സും നടത്തി

June 5th, 2011

church-medical-camp-epathram
അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തോഡക്സ്‌ കത്തീഡ്രല്‍ മാര്‍ത്ത മറിയം സമാജം യൂണിറ്റും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയും ചേര്‍ന്ന്‍ പൊതു ജനങ്ങള്‍ക്കായി Together for a Healthy Heart – Community Screening എന്ന പരിപാടി സംഘടിപ്പിച്ചു. അബുദാബി ഗവണ്മെണ്ടിന്‍റെ കീഴിലുള്ള ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റി ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു പരിപാടി വിദേശികള്‍ക്ക് വേണ്ടി സംഘടി പ്പിക്കുന്നത് എന്ന്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.

സൗജന്യ വൈദ്യ പരിശോധന, സംശയ നിവാരണം, ബോധവല്‍കരണ ക്ലാസ്സുകള്‍, തുടര്‍ ചികില്‍സ ആവശ്യമുള്ള വര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ആയിരുന്നു ഇതിന്‍റെ പ്രത്യേകതകള്‍.

കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍സന്‍ ദാനിയേല്‍, ഡോ. ഷെരിഫ് ബക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവര്‍ണ്ണഭൂമി പ്രകാശനം ചെയ്തു

June 3rd, 2011

suvarnna-bhoomi-cd-release-epathram
അബുദാബി : കവി കുഴൂര്‍ വിത്സന്‍ ചൊല്ലിയ പത്ത് കവിത കളുടെ സി. ഡി. സുവര്‍ണ്ണഭൂമി യുടെ പ്രകാശനം റാസല്‍ഖൈമ യില്‍ നടന്നു. ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ നടന്ന ചടങ്ങില്‍ പൊതു പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി ആറു വയസ്സുകാരി അഖിയക്ക് നല്‍കി ക്കൊണ്ടാണു സുവര്‍ണ്ണ ഭൂമി പ്രകാശനം ചെയ്തത്.

ചടങ്ങിനു രഘുനന്ദനന്‍ മാഷ് നേതൃത്വം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, മാധ്യമ പ്രവര്‍ത്തകരായ സതികുമാര്‍, ശശികുമാര്‍ രത്നഗിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സ്കൂളിലെ കുട്ടികളും കുഴൂര്‍ വിത്സനും കവിതകള്‍ ചൊല്ലി. സുവര്‍ണ്ണഭൂമി യുടെ അവതരണവും കാവ്യ ചര്‍ച്ചകളും തുടര്‍ ദിവസ ങ്ങളില്‍ മറ്റു എമിറേറ്റുകളിലും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ‘റെസലൂഷന്’

June 1st, 2011

ഷാര്‍ജ : വിവിധ മേഖല കളില്‍ മികച്ച സേവനം കാഴ്ച വെച്ച സ്ഥാപനങ്ങള്‍ക്ക്‌ നല്‍കി വരുന്ന ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ഷാര്‍ജ യിലെ റെസലൂഷന്‍ ഗ്രാഫിക് സെന്‍റര്‍ അര്‍ഹരായി.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി യില്‍ നിന്നും റസലൂഷന്‍ എം. ഡി. മുഹമ്മദ്‌ ഇഖ്ബാല്‍ അവാര്‍ഡ്‌ ഏറ്റു വാങ്ങും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദല സംഗീതോത്സവം ദുബായില്‍
Next »Next Page » സുവര്‍ണ്ണഭൂമി പ്രകാശനം ചെയ്തു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine