അബുദാബി : മുസ്സഫ വ്യവസായ നഗര ത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ അബുദാബി മലയാളി സമാജ ത്തിന്‍റെ 2011 – 2012 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മെയ് 5 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ (10) യിലെ എമിറേറ്റ്സ് നാഷണല്‍ ഫ്യൂച്ചര്‍ അക്കാദമി സ്‌കൂളില്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടക്കും.
മുസ്സഫ യിലെ അമേച്വര്‍ സംഘടന കളെയും കുടുംബ ങ്ങളെയും പങ്കെടു പ്പിച്ച് നടക്കുന്ന പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധി കളുമായ വി. ഡി. സതീശനും ടി. എന്‍. പ്രതാപനും പങ്കെടുക്കും. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അംഗീകൃത സംഘടനാ ഭാരവാഹികളും പങ്കെടുക്കും എന്ന്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക: 050 – 61 61 458, 050 – 79 21 598