അഹല്യ യുടെ സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ്‌

May 18th, 2011

അബുദാബി : അഹല്യ ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജറി വിഭാഗം പൊതു ജനങ്ങള്‍ക്കായി ഒരു ജനറല്‍ സര്‍ജറി ക്യാമ്പ്‌ നടത്തുന്നു. മെയ് 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ അബുദാബി അഹല്യ ഹോസ്പിറ്റലില്‍ നടത്തുന്ന ക്യാമ്പ്‌ തീര്‍ത്തും സൌജന്യ മായിരിക്കും.

അഹല്യ ഹോസ്പിറ്റലിലെ വിദഗ്ധ സര്‍ജന്മാര്‍ ഹെര്‍ണിയ, പൈല്‍സ്, ഫിസ്റ്റുല, തൈറോയ്ഡ് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സ നിര്‍ണ്ണയിക്കുന്ന തായിരിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത രോഗി കള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാനും വിളിക്കുക: 02 – 62 62 666

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വരുമ : കഥ – കവിത രചനാ മല്‍സര വിജയികളെ ആദരിച്ചു

May 18th, 2011

swaruma-short-story-winner-ali-epathram
ദുബായ് : സ്വരുമ ദുബായ് എട്ടാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തിയ കഥ – കവിത രചനാ മല്‍സര ത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

swaruma-poetry-winner-shaji-epathram

കവിതയില്‍ ഒന്നാം സ്ഥാനം നേടിയ ഷാജി അമ്പലത്ത് ഷീലാ പോളില്‍ നിന്നും അവാര്‍ഡ്‌ സ്വീകരിക്കുന്നു

കഥ രചന യില്‍ ഒന്നാം സ്ഥാനം അലി പുതുപൊന്നാനി കരസ്ഥമാക്കി. കഥാ രചനയില്‍ രണ്ടാം സ്ഥാനം സോണിയ റഫീഖ്‌ നേടി. കവിതയില്‍ ഒന്നാം സ്ഥാനം ഷാജി അമ്പലത്ത് സ്വന്തമാക്കി. രണ്ടാം സ്ഥാനം അബ്ദുള്ള ക്കുട്ടി ചേറ്റുവ ക്കാണ്.

swaruma-story-2nd-prize-soniya-epathram

കഥാ രചനയില്‍ രണ്ടാം സ്ഥാനം നേടിയ സോണിയ റഫീഖ്‌ പ്രൊ.അഹമദ്‌ കബീറില്‍ നിന്നും അവാര്‍ഡ്‌ സ്വീകരിക്കുന്നു

പ്രൊഫസര്‍ അഹമദ്‌ കബീര്‍, ഷീലാ പോള്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

swaruma-poetry-2nd-prize-abdullakutty-epathram

കവിതാ രചന യില്‍ രണ്ടാം സ്ഥാനം : അബ്ദുള്ളക്കുട്ടി ചേറ്റുവക്ക് ഷീലാപോള്‍ അവാര്‍ഡ്‌ നല്‍കുന്നു

ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലിലെ അല്‍ യസ്മീന്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സ്വരുമ ദുബായ് യുടെ വിഷു ആഘോഷ ത്തില്‍ വെച്ച് വിജയികളെ ആദരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദ്വയം : ഇമ്മിണി ബല്യഒന്ന് സംഗീത നൃത്താവിഷ്കാരം

May 17th, 2011

dwayam-soorya-stage-programme-epathram
ദുബായ് : സൂര്യ കൃഷ്ണമൂര്‍ത്തി ഒരുക്കുന്ന ‘ദ്വയം’ ദുബായില്‍ അവതരിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ഇമ്മിണി ബല്യ ഒന്ന്’ സംഗീത നൃത്ത ആവിഷ്‌കാരമാണ് ദ്വയം. എന്‍. എം. സി. ഗ്രൂപ്പിനു വേണ്ടി സൂര്യ അബുദാബി ചാപ്റ്റര്‍ ഒരുക്കുന്ന ഈ പരിപാടി മെയ് 20 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദുബായ് വെല്ലിംഗ്ടണ്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളിലാണ് അരങ്ങേറുക.

കഥക്, ഭരതനാട്യം, നാദസ്വരം, തകില്‍, വായ്പ്പാട്ട് എന്നിവ സമന്വയിപ്പിച്ചു കൊണ്ടാണ് ഇമ്മിണി ബല്യ ഒന്ന്, ദ്വയം ആയി രൂപ പ്പെടുത്തി യിരിക്കുന്നത്. വിവിധ മേഖല കളിലെ പ്രമുഖര്‍ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചികില്‍സാ സഹായ ധനം കൈമാറി

May 16th, 2011

vatakara-nri-dubai-charity-epathram
ദുബായ് : ദുബായി ലെ ഒരു കമ്പനി യില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി യായ അനില്‍ എന്ന യുവാവിന്‍റെ രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുക യാണ്. അനില്‍ വിദഗ്ദ ചികിത്സ ക്കായി ഇന്ത്യയിലേക്ക്‌ പോവുകയാണ്.

അദ്ദേഹത്തെ സഹായി ക്കുന്നതിന് വേണ്ടി വടകര എന്‍. ആര്‍. ഐ. ഫോറം സംഘടിപ്പിച്ച ചികിത്സാ സഹായ ഫണ്ടിലേക്ക് ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ കെ. പി. ഹുസൈന്‍ ആദ്യ തുക നല്‍കി.

വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മറ്റി പ്രസിഡണ്ട്‌ അഡ്വ. സാജിദ് അബൂബക്കറി നു ചെക്ക് കൈമാറി. ചന്ദ്രന്‍ ആയഞ്ചേരി, സി. സുരേന്ദ്രന്‍, യു. മോഹനന്‍, വാസു എന്നിവര്‍ സന്നിഹിതരായി. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 57 80 225

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭരതാഞ്ജലി 2011

May 14th, 2011

kalamandalam-bharatanjali-2011-epathram

ദുബായ്‌ : കലാമണ്ഡലം മ്യൂസിക്‌ ആന്‍ഡ്‌ ഡാന്‍സ് സെന്ററിലെ കുട്ടികളുടെ അരങ്ങേറ്റ പരിപാടിയായ ഭാരതാഞ്ജലി 2011 ദുബായ്‌ വുമന്‍സ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ദുബായ്‌ പോലീസ്‌ മേധാവി ജമാല്‍ മുഹമ്മദലി അല്‍ തമീമി ഉല്‍ഘാടനം ചെയ്തു. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥി സോമദാസ്‌ മുഖ്യാതിഥിയായിരുന്നു. കലാമണ്ഡലം മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ ടി. കെ. വി. സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ മാരിയറ്റ്‌ സുനില്‍ നന്ദിയും പറഞ്ഞു.
kalamandalam-bharatanjali-epathram
ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, മൃദംഗം തുടങ്ങി വിവിധ കലാ രംഗങ്ങളിലായി 100 ലേറെ വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്‌. സമാപനത്തോട് അനുബന്ധിച്ച് സോമദാസും കലാമണ്ഡലം വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ആലപിച്ച ഗാനങ്ങള്‍ സദസ്സിന് നവ്യാനുഭൂതി പകര്‍ന്നു.

(അയച്ചു തന്നത് : കെ.വി.എ. ഷുക്കൂര്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വരുമ വാര്‍ഷികം ആഘോഷിച്ചു
Next »Next Page » ചികില്‍സാ സഹായ ധനം കൈമാറി »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine