ദുബായ് : മനസ്സിന്‍റെയും ഹൃദയത്തിന്റെയും ഉള്‍ത്തടങ്ങളില്‍ നിന്നാണ് ഇസ്ലാമിന്റെ ദൈവ ദര്‍ശനം ഉടലെടുക്കുന്നത് എന്ന് ഐ. സി. എഫ്. യു. എ. ഇ. ചാപ്റ്റര്‍ സെക്രട്ടറി സി. എം. എ. കബീര്‍ മാസറ്റര്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ല യിലെ പടിഞ്ഞാറന്‍ മേഖലയിലെ ഇസ്ലാമിക – വിദ്യാഭ്യാസ -ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രൂപം കൊടുത്ത വാടാനപ്പള്ളി ഇസ്‌റ യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുര്‍ റസൂല്‍’ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തൗഹീദിന്‍റെ ഉള്‍ക്കാമ്പാണ് പ്രവാചക സ്‌നേഹം. പ്രവാചക സ്‌നേഹത്തിലൂടെ മാത്രമേ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കൂ. പ്രവാചകനെ സ്‌നേഹിക്കുന്ന വിശ്വാസിക്ക് അക്രമിയോ അരാജക വാദിയോ സംസ്‌കാര ശൂന്യനോ ആകാന്‍ കഴിയില്ല എന്നും കബീര്‍ മാസ്റ്റര്‍ പറഞ്ഞു.
ദുബായ് സത്‌വ മീലാദ് നഗറില്‍ സംഘടിപ്പിച്ച സംഗമ ത്തിലെ സ്‌നേഹ സംഗമം ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മ്മിക ജീവിതം രൂപപ്പെടുത്തി എടുക്കുന്നതില്‍ മുഹമ്മദ് നബി (സ) യുടെ ജീവിത സന്ദേശം എല്ലാ സമൂഹത്തിനും എല്ലാ കാലത്തും മാതൃകയാണ് എന്ന് രമേശ് അഭിപ്രായപ്പെട്ടു. സംഘര്‍ഷ ങ്ങളും ധാര്‍മ്മിക അപചയങ്ങളും നിലനില്‍ക്കുന്ന സമകാലിക സമൂഹത്തിലേക്ക് മുഹമ്മദ് നബി യുടെ അദ്ധ്യാപന ങ്ങളുടെ പ്രസരണം വഴി മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് രമേശ് പറഞ്ഞു.
ജീവിത പ്രാരാബ്ധ ങ്ങളുമായി ഗള്‍ഫില്‍ എത്തുന്ന പ്രവാസി കള്‍ സാമൂഹ്യ രംഗത്ത് നല്‍കുന്ന മികച്ച അടയാള പ്പെടുത്തലു കളാണ് കേരള ത്തില്‍ നടക്കുന്ന വിദ്യാഭ്യാസ – സേവന റിലീഫ് പ്രവര്‍ത്ത നങ്ങള്‍ എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഇസ്‌റ ചെയര്‍മാനും എം. കെ. ഗ്രൂപ്പ് അല്‍ഐന്‍ റീജിണല്‍ ഡയറക്ടറുമായി എ. കെ. അഹ്മദ് പറഞ്ഞു. സാമൂഹ്യ – വിദ്യാഭ്യാസ രംഗത്ത് വന്‍കുതിച്ചു ചാട്ടമാണ് ഇസ്‌റ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എല്ലാ മത ങ്ങളും സ്‌നേഹ ത്തിന്‍റെ മന്ത്ര ങ്ങളാണ് ഉരുവിടുന്നത്. ആ സ്‌നേഹ സാമ്രാജ്യ ത്തിലെ ശക്തമായ കൈവഴി കളാണ് മുഹമ്മദ് നബി ലോകത്തിന് സമര്‍പ്പിച്ചതെന്ന് കൊടുങ്ങല്ലൂര്‍ ഗുരുശ്രീ പബ്ലിക് സ്‌കൂള്‍ ഡയറക്ടറും ബിന്‍ദാഹിര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം. ഡി. യുമായ വി. കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഇസ്‌റ രക്ഷാധികാരിയും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അല്‍ഐന്‍ രക്ഷാധികാരി യുമായ ജമാല്‍ ചേലോട്, ഇസ്‌റ ഖത്തര്‍ കമ്മിറ്റി സെക്രട്ടറി ഷാജുദ്ദീന്‍ ലബ്ബ, ഗള്‍ഫ് മേഖല സെക്രട്ടറി നാസര്‍ കല്ലയില്‍ എന്നിവര്‍ സംസാരിച്ചു. പി. കെ. അബ്ദുല്‍സലാം സ്വാഗതവും അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.
മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ബഷീര്‍ റഹ്മാനി, ബാദുഷാ തങ്ങള്‍, മുസല്‍ ഖാസിം തങ്ങള്‍, യുസൂഫ് ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. സലീം തൃത്തല്ലൂര്‍ സ്വാഗതവും, ശമീര്‍ ഇടശ്ശേരി നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥി കളുടെ കലാസന്ധ്യ റഫീഖ് വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ തൃത്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. നസീര്‍ വലിയകത്ത്, ആര്‍. എ ഖാലിദ്, ശംസു വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു.
അയച്ചു തന്നത് : റഫീഖ് എറിയാട്