സി. എം. ഉസ്താദ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷി : സിംസാറുല്‍ ഹഖ്

February 13th, 2011

cm-ustad-epathram

ദുബായ്‌ : പാണ്ഡിത്യവും നേതൃ പാടവവും ഗ്രന്ഥ രചനാ പാടവവും ഒത്തിണങ്ങിയ അപൂര്‍വ്വം ചില മഹത് വ്യക്തിതങ്ങളില്‍ ഒരാളായിരുന്നു ഖാസി സി. എം. അബ്ദുല്ല മൌലവി എന്ന് പ്രമുഖ പ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരിച്ചു. ചെമ്പിരിക്ക വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന “എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും” എന്ന സി. എം. അബ്ദുല്ല മൌലവിയുടെ ആത്മകഥയുടെ ഗള്‍ഫ് സെക്ഷന്‍ പ്രകാശന യോഗത്തിന്റെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ ജീവിത കാലം മുഴുവന്‍ മത – ഭൌതിക വിജ്ഞാന ശാഖകളുടെ സമന്വയത്തിനും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിനും ചിലവഴിച്ച് ഒടുവില്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്ത സാക്ഷിയാകേണ്ടി വന്ന മഹാ പണ്ഡിതനാണ് അദ്ദേഹം. പ്രവാചകന്റെ നാല് ഖലീഫമാരില്‍ മൂന്നു പേരുടെയും മരണം ദീനിന്‍റെ ശത്രുക്കളുടെ കരങ്ങളാല്‍ സംഭവിച്ചത് തന്നെയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാരത്രിക ലോകത്ത് ഉന്നതമായ സ്ഥാനങ്ങള്‍ കല്പിച്ചു നല്‍കാന്‍ അല്ലാഹു അദ്ദേഹത്തിന് ശഹീദിന്റെ പദവി നല്‍കിയതാവാമെന്നും ഇതോടെ ചരിത്രത്തില്‍ രക്തസാക്ഷികളാകേണ്ടി വന്ന മഹാരഥന്‍മാരുടെ പട്ടികയിലേക്ക് സി. എം. ഉസ്താദും ചേര്‍ക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അദ്ദേഹം സ്ഥാപിച്ച സ-അദിയ്യ, മലബാര്‍ ഇസ്ലാമിക് കോമ്പ്ലെക്സ് കോളേജ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലൂടെയും പരന്നൊഴുകി ലോകത്തിനു വെളിച്ചമാകുന്ന വിജ്ഞാന പ്രവാഹത്തിലൂടെ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അവയുടെ പ്രതിഫലം ലോകം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന് ലഭ്യമാവട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. അത് വഴി മഹത് കര്‍മങ്ങളുടെ കാര്യത്തില്‍ മുതലാളിമാരായി നാഥന്റെ സന്നിധിയിലേക്ക് ചെല്ലാന്‍ പറ്റിയ മഹാനായി തീര്‍ന്നു അദ്ദേഹം. ചരിത്രത്തിലെ ഇത്തരം മറ്റു സംഭവങ്ങളില്‍ എന്ന പോലെ മറുഭാഗത്ത്‌ ദൌര്‍ഭാഗ്യ വാന്മാരായ അക്രമികള്‍ ഉണ്ടാവേണ്ടത് ഒരു അനിവാര്യതയായിരുന്നു എന്ന് മാത്രം. പക്ഷെ, അത് വഴി സി. എം. ഉസ്താദ് ശഹീദിന്റെ പദവിയിലേക്ക്, സ്വന്തക്കാരായ 70 പേര്‍ക്ക് മഹ്ശറയില്‍ ശഫാ-അത് നല്‍കാന്‍ കഴിയുന്ന ഉന്നത സ്ഥാനത്തേക്ക് ഉയരുക യാണുണ്ടായത്.

ആത്മകഥ പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് മകന്‍ സി. എ. ഷാഫി സംസാരിച്ചു. ഖാസി സി. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍ ട്രസ്റ്റ് പുറത്തിറക്കിയ ഈ പുസ്തകത്തിനു പിറകെ സി. എം. അബ്ദുല്ല മൌലവിയുടെ സ്വന്തം കരങ്ങളാല്‍ വിരചിതമായ പഠനാര്‍ഹവും ഗൌരവ പൂര്‍ണവുമായ പല കൃതികളും താമസിയാതെ പുറത്തിറങ്ങുമെന്നും സി. എ. ഷാഫി അറിയിച്ചു.

തന്റെ ജീവിതം പോലെ ഉസ്താതിന്റെ മരണവും ചരിത്രത്തിന്റെ ഭാഗമായെന്നു മൊയ്തു നിസാമി ആശംസ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഏറെ വിവാദ വല്‍കരിക്കപ്പെട്ട ബുര്‍ദ ബൈതിലെ ആ രണ്ടു വരികളുടെ അര്‍ഥം ഹിന്ദു സഹോദരന്മാര്‍ പോലും ഇപ്പോള്‍ മന: പാഠമാക്കിയത് ആ ജീവിതത്തിന്റെയും മരണത്തിന്റെയും മഹത്വമാകുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു.

സി. എല്‍. മന്‍സൂര്‍ സ്വാഗതം പറഞ്ഞു. ചെമ്പിരിക്ക വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് മുസ്തഫ സര്‍ദാര്‍ അധ്യക്ഷനായി. ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ്‌ സയ്യിദ് ഹാമിദ് കൊയമ്മ തങ്ങളില്‍ നിന്ന് അബ്ദുസ്സലാം ഹാജി വെല്‍ഫിറ്റ് പുസ്തകം ഏറ്റുവാങ്ങി.

ആരിഫ്‌ ചെമ്പരിക്ക

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിരന്തനയുടെ “ഓര്‍മ്മകളിലെ ലീഡര്‍” പ്രകാശനം ചെയ്തു

February 11th, 2011

k-muraleedharan-mary-george-international-malayali-epathram

ദുബായ്‌ : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം വ്യക്തമാക്കുന്ന നിരവധി ഏടുകള്‍ ഇണക്കി ചേര്‍ത്ത് സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” ദുബായില്‍ പ്രകാശനം ചെയ്തു. ചിരന്തന സാംസ്കാരിക വേദിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ദുബായ്‌ ഫ്ലോറ അപാര്‍ട്ട്‌മെന്റ്സില്‍ ഇന്നലെ വൈകീട്ട് കെ. മുരളീധരന്‍ പുസ്തകം മേരി ജോര്‍ജ്‌ (ഇന്റര്‍നാഷ്ണല്‍ മലയാളി) ന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

chiranthana_ormakalile_leader_epathram

കെ. മുരളീധരന്‍ പുസ്തകം വായിക്കുന്നു

കരുണാകരന്റെ ഭരണ പരമായ തീരുമാനങ്ങള്‍ പലപ്പോഴും പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നില്ല എന്ന് കെ. മുരളീധരന്‍ അനുസ്മരിച്ചു. പലപ്പോഴും അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ പോലും സഹായിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തത് തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിവുള്ളവരെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയോഗിച്ചു ഭരണം സുഗമമാക്കുവാന്‍ അദ്ദേഹം കാണിച്ച നൈപുണ്യമാണ് കരുണാകരന്‍ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണമായത്‌ എന്നും മുരളീധരന്‍ അനുസ്മരിച്ചു.

chiranthana_ormakalile_leader_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

മുന്‍ എം. എല്‍. എ. ശോഭനാ ജോര്‍ജ്ജ് ലീഡറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, കെ. എം. അബ്ബാസ്‌, പുസ്തക രചയിതാവ്‌ സുധീര്‍ വെങ്ങര, മേരി ജോര്‍ജ്ജ് (ഇന്റര്‍നാഷ്ണല്‍ മലയാളി) തുടങ്ങിയവര്‍ സംസാരിച്ചു.

നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചങ്ങാതിക്കൂട്ടം 2011 ഫെബ്രുവരി 25ന്

February 11th, 2011

changathikoottam-epathram

അബുദാബി : ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു. എ. ഇ. യിലെ കുട്ടികള്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന ക്യാമ്പായ ചങ്ങാതിക്കൂട്ടം ഫെബ്രുവരി 25 വെള്ളിയാഴ്ച കാലത്ത്‌ 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതി കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്ന് കൊണ്ട് കുട്ടികള്‍ക്ക്‌ ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര പരിഷദ് ഉദ്ദേശിക്കുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക:
050 5810907, 050 5806629, 050 3116734, 050 4145939, 050 8140720

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍

February 11th, 2011

(ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ഷാര്‍ജ : ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (യു. എ. ഇ.) ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ ഹാളില്‍ മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍ എം. എല്‍. എ. മാരായ ശോഭന ജോര്‍ജ്‌, ചന്ദ്രമോഹന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വേദിയില്‍

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരുണാകരന്റെ മകന്‍ എന്നത് എന്റെ ഏറ്റവും വലിയ യോഗ്യത : കെ. മുരളീധരന്‍

February 11th, 2011

k-muraleedharan-chiranthana-epathram

ദുബായ്‌ : താന്‍ കരുണാകരന്റെ മകനായി ജനിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് താന്‍ തിരിച്ചറിഞ്ഞതായി മുന്‍ കെ. പി. സി. സി. പ്രസിഡന്‍റ് കെ . മുരളീധരന്‍ വെളിപ്പെടുത്തി. സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

തന്റെ കഴിവുകളെ അംഗീകരിക്കാതെ, തന്നെ കരുണാകരന്റെ മകന്‍ എന്ന് വിളിക്കുന്നതില്‍ പലപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ അത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് തനിക്ക്‌ ബോധ്യമായി. രാഷ്ട്രീയം നോക്കാതെ ഉത്തമ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുകയും, അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉത്തരവാദിത്തങ്ങള്‍ എല്പ്പിക്കുവാനും അദ്ദേഹത്തിനുള്ള കഴിവ്‌ മുരളീധരന്‍ ഓര്‍മ്മിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അനിഷേധ്യ നേതാവായി അദ്ദേഹം ഉയര്‍ന്നതിന്റെ കാരണവും ഇത് തന്നെയായിരുന്നു എന്ന് മുരളി അനുസ്മരിച്ചു. അങ്ങനെയുള്ള ഒരു അച്ഛന്റെ മകന്‍ എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്നും ഈ ബഹുമതി തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ എന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

ദുബായ്‌ ചിരന്തന സാംസ്കാരിക വേദിയാണ് “ഓര്‍മ്മകളിലെ ലീഡര്‍‍” എന്ന പുസ്തകത്തിന്റെ പ്രസാധകര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദല മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു
Next »Next Page » ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine