ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് – 2011

February 14th, 2011

logo-theatre-dubai-epathramദുബായ് : തിയ്യറ്റര്‍ ദുബായ് യുടെ ആഭിമുഖ്യ ത്തില്‍ 2011 മാര്‍ച്ച് അവസാന വാരം ദുബായ് ഫോക് ലോര്‍ തിയ്യറ്ററില്‍ വെച്ച്  ‘ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് ‘ എന്ന പേരില്‍ മലയാള നാടക മത്സരം സംഘടിപ്പിക്കുന്നു.
 
ദുബായില്‍ ആദ്യമായാണ്  മലയാള ത്തില്‍ അമേച്വര്‍ നാടക മത്സര ത്തിന് വേദി ഒരുങ്ങുന്നത്.  30 മുതല്‍ 45 മിനിറ്റ് വരെ സമയ ദൈര്‍ഘ്യമുള്ള നാടക ങ്ങളാണ് ഉള്‍പ്പെടുത്തുക.

യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലുമുള്ള നാടക തല്‍പ്പരരായ സംഘടന കളില്‍ നിന്നും മത്സര ത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 20 ആണ് അവസാന തീയതി. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  050 822  72 95 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

eMail : theatredubai @ gmail dot com

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുരളിയുടെ പ്രസ്താവന ദുരുദ്ദേശപരം

February 14th, 2011

k-muraleedharan-on-environmentalists-epathram

ദുബായ്‌ : പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു എന്ന മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്റെ പ്രസ്താവന അപക്വമായ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് എന്നും ഇത് ദുരുദ്ദേശപരമാണെന്നും eപത്രം പരിസ്ഥിതി സംഘം ദുബായില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇത് മുരളീധരന്റെ മാത്രം കുറവല്ല. ഇന്ത്യയെ പോലെ സ്വയം പര്യാപ്തമായ വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഒരു രാജ്യത്തെ തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന കമ്പോള ശക്തികളുടെ സ്തുതിപാഠകര്‍ക്ക് എല്ലാം സംഭവിക്കുന്ന തെറ്റിദ്ധാരണയാണ്. അമേരിക്കയെ പോലെ ഉയര്‍ന്ന പ്രതിശീര്‍ഷ ഊര്‍ജ ഉപഭോഗമുള്ള (1460 വാട്ട്സ്) രാജ്യത്തെ പോലെ ഇന്ത്യയുടെ ഊര്‍ജ ഉപഭോഗം ഉയര്‍ത്തി കൊണ്ട് വരുന്നതാണ് വികസനം എന്ന തെറ്റായ വികസന കാഴ്ചപ്പാടാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമാവുന്നത് എന്നും യോഗം വിലയിരുത്തി. ഊര്‍ജ്ജ ഉപഭോഗത്തിന്റെ അളവല്ല, മറിച്ച് ഫലപ്രദമായ ഊര്‍ജ്ജ വിനിയോഗമാണ് ശരിയായ വികസനത്തിന്റെ ലക്ഷണം.

athirapally-waterfalls-epathram

അതിരപ്പിള്ളി

കേരള ജനത കാലാകാലാങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതി കമ്മി. മാത്രമല്ല, ഓരോരുത്തരും ദിനം പ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇവിടെയാണ് ഇത്തരം കള്ള പ്രചാരണങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തന ശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു.

പുതിയ പദ്ധതികള്‍ ഒട്ടേറെ പേര്‍ക്ക് അവിഹിതമായി പണം സമ്പാദിക്കാനുള്ള ഉപാധികള്‍ മാത്രമാണ്. ഇതാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പുറകിലെ ശരിയായ ഉദ്ദേശവും.

കേരളത്തില്‍ ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണ്. അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10 – 15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.

വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്ര പൂളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തു കൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്?

യാഥാര്‍ത്ഥ പ്രശ്നം കമ്മിയല്ല, മറിച്ച് കെ. എസ്. ഇ. ബി. യ്ക്ക് ഇനിയും വൈദ്യുതി വാങ്ങാനുള്ള പണമില്ല എന്നതാണ്. ഈ കടബാധ്യത എങ്ങനെ വന്നു എന്നതാണ് എത്രയും പെട്ടെന്ന് അന്വേഷണ വിധേയമാക്കേണ്ടത്.

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ തുടരുന്നത് ഇത്തരം നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചുമാണ്. ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക – സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും വികസന വാദക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം.

വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലു വിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിത ശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു. നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്. യൂറോപ്പില്‍ 2020 ആകുന്നതോടെ ഒന്നര ലക്ഷം മെഗാ വാട്ട് ഇതു വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞു.

ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെ ഏറെയാണെങ്കിലും നാം വളരെ പിന്നില്‍ ആണ് എന്നതാണ് സത്യം. ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുറ്റ സാങ്കേതിക വിദ്യ ലഭ്യമാകുന്നതോടു കൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ ആണവ കരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്ക് അടിമപ്പെടാനാണ് നമ്മുടെ രാഷ്ടീയ നേതൃത്വത്തിനു താല്പര്യം.

കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിട ങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തു സ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്.
അതു പോലെ സൂര്യ പ്രകാശത്തില്‍ നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി. മധുസൂദനന്‍ ഐ. എ. എസ്. നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല.

രണ്ടര വര്‍ഷം കൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം. എന്നാല്‍ ജന്മനാ‍ട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് എന്ന് ജി. മധുസൂദനന്‍ പറയുന്നു. (ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു.)

ചെറുകിട ജല വൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും നാം പ്രോത്സാഹി പ്പിക്കേണ്ടതുണ്ട്. അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും, അത്യന്തം അപകടകാരി യായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാ‍ണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദന രംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടി യിരിക്കുന്നു. കൂടാതെ വൈദ്യുതി വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചു നീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതി മോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കു പിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും നാം അവസാനിപ്പിക്കണം.

ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശി പിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

February 14th, 2011

sahrudaya-award-2011-01-epathram

ദുബായ്‌ : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.

sahrudaya-award-2011-02-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള  ചേറ്റുവ നന്ദിയും പറഞ്ഞു.

ഒ. എസ്. എ. റഷീദ്

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

സ്വരുമ ദുബായ്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു

February 14th, 2011

swaruma-dubai-logo-epathram

ദുബായ്‌ : കഴിഞ്ഞ ഏഴു വര്‍ഷമായി ദുബായ് സാംസ്‌കാരിക രംഗത്തെ സാന്നിദ്ധ്യമായ സ്വരുമ, ഫിബ്രവരി 18 നു സോനാപുര്‍ യൂസഫ് അമന്‍ ലേബര്‍ ക്യാമ്പില്‍ ‘ബദറല്‍ സമ മെഡിക്കല്‍ സെന്റര്‍’ ദുബായ് യുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പ്‌ നടത്തും. എന്ന് സ്വരുമ ദുബായ്‌ പ്രസിഡണ്ട് ഹുസൈനാര്‍ പി. എടച്ചകൈ, ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയിടെ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050  4592688, 050  2542162 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീ വിവേകാനന്ദ കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

February 13th, 2011

Kizhoor-Sree-Vivekananda-College-Alumni-UAE-ePathram

ദുബായ്‌ : കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമം ദുബായ്‌ അല്‍ മംസാര്‍ പാര്‍ക്കില്‍ നടക്കും. ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9926112 എന്ന നമ്പരില്‍ ബന്ധപ്പെടുക.

മഹേഷ്‌ ചോലയില്‍

- ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. എം. ഉസ്താദ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലെ രക്തസാക്ഷി : സിംസാറുല്‍ ഹഖ്
Next »Next Page » സ്വരുമ ദുബായ്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine