സൗദി: സൗദിയില് നിന്നു പൊതു മാപ്പ് ലഭിച്ചു നാട്ടില് തിരിച്ചു പോകുന്നവര്ക്ക് എയര് ഇന്ത്യ ടിക്കറ്റ് നിരക്കില് ഇളവ് പ്രഖ്യാപിച്ചു. 50 റിയാലാണ് ഇളവ് ഏര്പ്പെടുത്തിയിരിക്കുന്നത്. റിയാദ് എംബസിയില് എയര് ഇന്ത്യ ഇതിനായി ടിക്കറ്റ് കൗണ്ടറും തുറന്നിട്ടുണ്ട്. ഹജ്ജ്, ഉമ്ര തീര്ഥാടനത്തിനു വന്നവര്ക്കുള്ള പൊതു മാപ്പ് അടുത്ത മാസം പതിനെട്ടോടെ അവസാനിക്കും.
തൊഴില് വിസയില് വന്നവരടക്കം ആയിരങ്ങളാണ് മടക്ക യാത്ര പ്രതീക്ഷിച്ചു കഴിയുന്നത്. എന്നാല് ആനുകൂല്യത്തിന് അര്ഹരായവര് വളരെക്കുറച്ചു മാത്രമാണ് ഉള്ളത്. തൊഴില് വിസയില് വന്നവര്ക്ക് ആനുകൂല്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും അവരും നാട്ടിലേക്കു മടങ്ങാമെന്ന പ്രതീക്ഷയിലാണ്.