അബു ദാബി: കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ ജൂലെ 22 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ -8. വരെ കെ. എസ്. സി. സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു യു എ ഇ യില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ചിത്രങ്ങള്‍ വരക്കുന്നു. കുട്ടികളും വനിതകളും തങ്ങളുടെ രചനകള്‍ കൊണ്ട് ഈ പരിപാടിക്ക് പിന്തുണ നല്‍കും. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും .തുടര്‍ന്ന് പ്രമുഖ കലാ നിരൂപകന്‍ വത്സലന്‍ മുഖ്യ പ്രഭാഷണം നടത്തും. സദസ്സില്‍ നിന്ന് ഹുസൈന്‍ സ്മരണ പറയാനും ഉള്ള അവസരം നല്‍കും.
എട്ടുമണിയോടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കാവ്യസമാഹാരത്തിന്റെ സി ഡി പ്രകാശനവും കവിതകളുടെ ചൊല്‍ കാഴ്ചയും ഉണ്ടാകും.
താല്പര്യമുള്ളവര്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂറിനെ നമ്പരില്‍ ബന്ധപ്പെടുക. 050 5708191



ദുബായ് : സീസണ്‍ വരുമ്പോള്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പകരം അനിയന്ത്രിത മായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യാക്കാരെ വിമാന കമ്പനികള്‍ ചൂഷണം ചെയ്യുകയാണ് എന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ദുബായ് : ഭാവനാ ആര്‍ട്സ് സൊസൈറ്റി, മിഡ്‌സീ ഷിപ്പിംഗ് കമ്പനി യുടെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന ‘കഥയരങ്ങ്’ ദുബായിലെ ഖിസൈഡ് റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കും.



























