എര്‍ത്ത്‌ അവര്‍ : ദുബായില്‍ രണ്ടു ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭം

March 28th, 2011

burj-khalifa-earth-hour-2011-epathram

ദുബായ്‌ : മാര്‍ച്ച് 26നു ലോകമെമ്പാടും നടന്ന എര്‍ത്ത്‌ അവര്‍ ആചരണത്തിന്റെ ഫലമായി ദുബായില്‍ മാത്രം ലാഭിച്ചത്‌ രണ്ടു ലക്ഷത്തി നാലായിരം യൂണിറ്റ് വൈദ്യുതി ആണെന്ന് ദുബായ്‌ വൈദ്യുതി വകുപ്പ്‌ അറിയിച്ചു. ആഗോള താപനത്തിന്റെ ഭീഷണിയെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ എര്‍ത്ത്‌ അവര്‍ ആചരണത്തില്‍ ദുബായ്‌ നിവാസികളും വ്യാപാരി വ്യവസായി സമൂഹവും തങ്ങളുടെ പരിസ്ഥിതി പ്രതിബദ്ധത വെളിപ്പെടുത്തി കൊണ്ട് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെ വൈദ്യുതി വിളക്കുകള്‍ അണച്ചു പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പം ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയും വിലക്കുകള്‍ അണച്ച് കൊണ്ട് എര്‍ത്ത്‌ അവര്‍ ആചരണത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്‌ തെരഞ്ഞെടുപ്പ്‌ നീതിപൂര്‍വ്വമല്ല എന്ന് പരാതി

March 28th, 2011

indian-school-muscat-epathram

മസ്ക്കറ്റ്‌ : ഒമാനിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വമല്ല എന്ന് പരാതി ഉയര്‍ന്നു. പതിനേഴ് ഇന്ത്യന്‍ സ്ക്കൂളുകള്‍ ഉള്ള ഒമാനില്‍ കേവലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂളില്‍ നിന്നുമുള്ള അംഗങ്ങളെ മാത്രമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചത്‌. ഈ സ്ക്കൂളിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് വോട്ടവകാശം നല്‍കിയത്. ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണ് എന്ന വ്യാപകമായ പ്രതിഷേധം മറ്റു സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒമാനില്‍ കേവലം എണ്ണായിരത്തോളം മാത്രം വരുന്ന മസ്ക്കറ്റ്‌ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ സാമാന്യ നീതിക്ക്‌ നിരക്കാത്തതാണ് എന്നാണ് പരാതി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍മാരായി 5 അംഗങ്ങളെ തെരഞ്ഞെടുത്തു

March 28th, 2011

മസ്ക്കറ്റ്‌ : ഒമാനിലെ 17 ഇന്ത്യന്‍ സ്ക്കൂളുകളുടെ സംയുക്ത ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മസ്ക്കറ്റ്‌ ഇന്ത്യ സ്ക്കൂളില്‍ നിന്നുമുള്ള 5 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനാല്‌ സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്ത്‌ ഉണ്ടായിരുന്നു. എം. അംബുജാക്ഷന്‍, എസ്. മുത്തുകുമാര്‍, അലക്സാണ്ടര്‍ ജോര്‍ജ്ജ്, മൈക്കല്‍, ചന്ദ്രഹാസ്‌ അഞ്ചന്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍.

ambujakshan-indian-school-muscat-epathramഎം. അംബുജാക്ഷന്‍

ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ്‌ നടക്കുന്നത് എന്നതിനാല്‍ തികച്ചും ഗൌരവമേറിയ ഉത്തരവാദിത്തമാണ് തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് എന്ന് പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം. അംബുജാക്ഷന്‍ e പത്രത്തോട്‌ പറഞ്ഞു. സ്ക്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കും എന്നും ഒമാനിലെ സാമൂഹ്യ രംഗത്ത്‌ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള അംബുജാക്ഷന്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളാ വിംഗ് അംഗമായ അദ്ദേഹം ടോസ്റ്റ് മാസ്റ്റേഴ്സ്, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ എന്നിവയിലും സജീവമാണ്. 2010 ല്‍ ഒമാനില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം ഏറെ പിന്തുണ നല്‍കിയിരുന്നു. പാലക്കാട്‌ എന്‍. എസ്. എസ്. കോളേജ്‌ ഓഫ് എന്‍ജിനിയറിംഗില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണികസ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം ഒമാന്‍ ഡെവെലപ്മെന്റ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയന്‍ പ്രക്ഷോഭം പടരുന്നു

March 27th, 2011

syrian protests-epathram

ദേരാ: തന്റെ 11 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഇത്രയും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ തനിക്ക്‌ നേരിടേണ്ടി വന്നിട്ടില്ല എന്ന് സിറിയന്‍ പ്രസിഡന്റ്‌ ബഷാര്‍ അല്‍ ആസാദ്‌. വെള്ളിയാഴ്ച സിറിയയുടെ തെക്കന്‍ പട്ടണമായ ദേരയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ 260 തടവുകാരെ വിട്ടയക്കേണ്ടി വന്നു.

എന്നിട്ടും തീരാത്ത പ്രക്ഷോഭം ഇപ്പോള്‍ രാജ്യമെമ്പാടും വ്യാപിക്കുകയാണ്. ജോര്‍ദാന്‍ അതിര്‍ത്തിക്കു സമീപമുള്ള സിറിയന്‍ പട്ടണമായ ദേരായിലെ ഒമാരി മോസ്‌കിനു സമീപമുണ്‌ടായ വെടിവയ്‌പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരു കുട്ടിയും സ്‌ത്രീയും രണ്‌ടു സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഏറ്റുമുട്ടലില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്‌പ്പില്‍ ആറു പേര്‍ മരിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ 13 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു നേരെ വെടി വെയ്ക്കുകയായിരുന്നെന്നു പ്രക്ഷോഭകര്‍. എന്നാല്‍ ഇതു സൈന്യം നിഷേധിച്ചു. അജ്ഞാതരാണു വെടി വെച്ചതെന്നാണ് അവരുടെ വാദം. സിറിയന്‍ സുരക്ഷാസേനയുടെ നടപടിയെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും അപലപിച്ചു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് : എന്‍. എം. സി. ജേതാക്കള്‍

March 27th, 2011

nmc-win-ksc-gimmy-george-trophy-epathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍, അല്‍ ജസീറ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച കെ. എസ്. സി. – യു. എ. ഇ. എക്സ്ചേഞ്ച്‌ ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് ഫൈന ലില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബായ സ്‌മോഹ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയ പ്പെടുത്തി എന്‍. എം. സി. കപ്പു സ്വന്തമാക്കി.

കഴിഞ്ഞ കുറെ കാലങ്ങളായി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടന്നു വന്നിരുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് ഈ വര്‍ഷം അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബുമായി ചേര്‍ന്നാണ് നടത്തിയത്.

യു. എ. ഇ നാഷണല്‍ ടീം, എന്‍. എം. സി, അല്‍ ജസീറ സ്‌പോര്‍ട്‌സ് ക്ലബ്, ലൈഫ്‌ലൈന്‍ ഹോസ്​പിറ്റല്‍, അജ്മാന്‍ ക്ലബ്, ദുബൈ ഡ്യൂട്ടി ഫ്രീ, ഇന്‍റര്‍ നാഷണല്‍ കേരളൈറ്റ്സ്, സ്മോഹ ഈജിപ്ഷ്യന്‍ ക്ലബ്ബ്‌ എന്നീ ടീമുകളാണ് കെ. എസ്. സി – യു. എ. ഇ. എക്‌സ്‌ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടി കളിക്കള ത്തില്‍ ഇറങ്ങിയത്‌.

വിജയിച്ച ടീമു കള്‍ക്കുള്ള ട്രോഫികള്‍ കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം, ഡോ. ബി. ആര്‍. ഷെട്ടി എന്നിവര്‍ വിതരണം ചെയ്തു.

(ഫോട്ടോ: സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെക്കേഷണല്‍ ബൈബിള്‍ ക്ലാസ്സ്‌
Next »Next Page » സിറിയന്‍ പ്രക്ഷോഭം പടരുന്നു »



  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine