ദുബായ് : കഴിഞ്ഞ അഞ്ചു വര്ഷം പ്രവാസി ക്ഷേമ താല്പപര്യങ്ങളെ പൂര്ണ്ണമായും അവഗണിച്ച സര്ക്കാറാണ് കേരളം ഭരിച്ചതെന്നും, യു. ഡി. എഫ്. സ്ഥാനാര്ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പി ക്കണമെന്നും ദുബായ് കെ. എം. സി. സി. കാസര്കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. യു. ഡി. എഫ്. സ്ഥാനാര്ത്ഥി കളുടെ വിജയം ഉറപ്പു വരുത്തുന്നതിന് പ്രവാസി കള്ക്കിടയില്‍ പ്രചരണം ശക്തമാക്കാനും വെള്ളിയാഴ്ച രാത്രി 7.30 ന് ദുബായ് കെ. എം. സി. സി. വിപുലമായ യു. ഡി. എഫ്. കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്ക്കാനും തീരുമാനിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് ഇ. ബി. അഹമ്മദ് ചെടേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ കെ. എം. സി. സി. നേതാക്കളായ ഹംസ തൊട്ടി, ഹനീഫ് ചെര്ക്കള, ഹനീഫ് കല്മിട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ എരിയാല്‍, അബൂബക്കര്‍ കൊല്ലമ്പാടി, മണ്ഡലം കമ്മിറ്റി നേതാക്കളായ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി കളായ മുനീര്‍ പൊടിപ്പളം, എ. കെ. കരിം മൊഗര്‍ ഹസൈനാര്‍ ബീജന്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ഓര്ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക നന്ദി പറഞ്ഞു.
(അയച്ചു തന്നത് : സലാം കന്യാപ്പാടി)