ദുബായ്: പൊന്നാനി എം.ഇ.എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി അഞ്ചിന് ദുബായ് റാഷിദിയ യിലുള്ള മുഷരീഫ് പാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ‘വിന്റ് മീറ്റ് 2010’ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വെച്ചതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) – 050 45 62 123, അബുബക്കര്‍ (സിക്രട്ടറി) – 050 65 01 945
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



റിയാദ് : മലപ്പുറം ജില്ല സുന്നി സെന്റര്‍ റിയാദ് കമ്മിറ്റി ജില്ലയിലെ നിര്‍ധനരായ ആളുകള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്ത നത്തിന്റെ ഫണ്ട് കൈമാറി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അരിപ്ര സ്വദേശി സംഘാടകരില്‍ നിന്നും ആദ്യ തുക ഏറ്റു വാങ്ങി. സുന്നി സെന്റര്‍ ഭാരവാഹികളായ ബഷീര്‍ ഫൈസി ചെരക്കാ പറമ്പ് , ഷാഫി ദാരിമി, കൊയാമു ഹാജി, കോയ ഫൈസി പനങ്ങാങ്ങര അസീസ് വാഴക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

























