അബുദാബി: യു. എ. ഇ., ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടുന്ന മുപ്പത്തി മൂന്നാമത് “ഐ. എസ്. സി – യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ” ഫെബ്രുവരി 4 മുതല്‍ 19 വരെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും. പതിനാല് വയസ്സിനു താഴെയുള്ള ഗേള്‍സ് സിംഗിള്‍സ്, ഗേള്‍സ് ഡബിള്‍സ്, ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ് പതിനെട്ട് വയസ്സിനു താഴെയുള്ള ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ്, മെന്‍സ് സിംഗിള്‍സ്, മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ലേഡീസ് ഡബിള്‍സ്, നാല്പത് വയസ്സിനു മുകളിലുള്ള മാസ്റ്റേഴ്‌സ് സിംഗിള്‍സ്, മാസ്റ്റേഴ്‌സ് ഡബിള്‍സ്, 45 വയസ്സിനു മുകളിലുള്ള വെറ്ററന്‍സ് സിംഗിള്‍സ്, വെറ്ററന്‍സ് ഡബിള്‍സ്, വെറ്ററന്‍സ് മിക്‌സഡ് ഡബിള്‍സ്, 50 വയസ്സിന് മുകളിലുള്ള സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം അരങ്ങേറുക.
ഫെബ്രുവരി 4, വ്യാഴാഴ്ച വൈകീട്ട് 7:30 ന് ഐ. എസ്. സി. മെയിന്‍ ഓഡിറ്റോറി യത്തില്‍ അരങ്ങേറുന്ന ‘എക്സിബിഷന്‍ മാര്‍ച്ച്” അബുദാബിയിലെ ടീമുകള്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



അബുദാബി, അലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടാക്സികള്‍ക്ക് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ടാക്സി ഡ്രൈവര്മാര്ക്ക് ദുരിതമായി. 70 കിലോമീറ്റര്‍ വേഗതയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. തെറ്റിച്ചാല്‍ വലിയ പിഴ ഈടാക്കുകയും ചെയ്യും. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വയറ്റത്തടി ച്ചിരിക്കുകയാണ് പുതിയ നിയമമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
യു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.

























