ദുബായ് : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന് ഒ. ഐ. സി. സി. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഒരുങ്ങി. ദേരയില്‍ നടന്ന ജില്ലാതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കാസര്‍ഗോഡ് ഡി. സി. സി. എക്‌സിക്യൂട്ടീവ് അംഗം സി. ബി. ഹനീഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കെ. പി. സി. സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഫോണിലൂടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കളായ പി. ബി. അബ്ദുള്‍ റസാഖ്, എന്‍. എ. നെല്ലിക്കുന്ന്, അഡ്വ. സി. കെ. ശ്രീധരന്‍, അഡ്വ. എം. സി. ജോസ്, കെ. വി. ഗംഗാധരന്‍ എന്നിവര്‍ ടെലിഫോണില്‍ കൂടി വോട്ടഭ്യര്‍ത്ഥന നടത്തി.
രണ്ട് ദിവസം വാഹന പ്രചരണ ജാഥ നടത്തും. യോഗത്തില്‍ ഒ. ഐ. സി. സി. ട്രഷറര്‍ കെ. എം. കുഞ്ഞു മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡന്‍റ് രഞ്ജിത്ത് കോടോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് കന്ന്യപ്പടി സ്വാഗതം പറഞ്ഞു. ഷാര്‍ജ ഒ. ഐ. സി. സി. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് ബി. എം. റാഫി, ഒ. ഐ. സി.സി. മലപ്പുറം ജില്ലാ പ്രസിഡന്‍റ് ബാലകൃഷ്ണന്‍, ബി. ബിനോയ്, നവീന്‍ ബാബു, അജയന്‍ വി, റഹ്മാന്‍ കല്ലായം, ഹബീബ് കുണിയ, അമീര്‍ പട്ടേല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സൂരജ്, ടി. വി. ആര്‍. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. ജില്ലാ സെക്രട്ടറി നിധീഷ് യാദവ് നന്ദി പറഞ്ഞു.
സി. ബി. ഹനീഫ് (ചെയര്‍മാന്‍), രഞ്ജിത്ത് കോടോത്ത്, നൗഷാദ് കന്ന്യപ്പടി (ജന.കണ്‍വീനര്‍), അമീര്‍ പട്ടേല്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന 50 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്ക് രൂപം നല്‍കി.
-അയച്ചു തന്നത് : സലാം കന്ന്യപ്പടി