ദുബായ് : ആസന്നമായ നിയമ സഭാ തെരഞ്ഞെടുപ്പില്‍ യു. ഡി. എഫ്. സ്ഥാനാര്ത്ഥി കളുടെ വിജയം ഉറപ്പു വരുത്താന്‍ വിവിധ പ്രചരണ പരിപാടികള്ക്ക് ദുബായ് കെ. എം. സി. സി. കാസര്കോട് മണ്ഡലം കമ്മിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഐ. ടി. സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി, ഓണ്‍ ലൈന്‍ പ്രചരണം, ലഘു ലേഖ വിതരണം, ടെലഫോണ്‍ സന്ദേശം, തെരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍, യു. ഡി. എഫ്. സ്ഥാനാര്ത്ഥി കളുടെ വീഡിയോ കോണ്ഫെറന്സ്, മണ്ഡലത്തിലെ പഞ്ചായത്തിലും, മുന്സിപ്പാലിറ്റിയിലും മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് കുളങ്ങരയുടെ നേതൃത്വത്തില്‍ നാട്ടിലുള്ള കെ. എം. സി. സി. പ്രവര്ത്തകരുടെ കൂടെ പര്യടനം തുടങ്ങിയ പ്രചരണ പരിപാടികള്ക്കാണ് രൂപം നല്കിയത്.
ആക്ടിംഗ് പ്രസിഡണ്ട് ഇ. ബി. അഹമ്മദ് ചെടേയ്ക്കാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു. കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ലാ കെ. എം. സി. സി. നേതാക്കളായ ഹംസ തൊട്ടി, ഹനീഫ് ചെര്ക്കള, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, ഗഫൂര്‍ ഏരിയാല്‍, മണ്ഡലം കമ്മിറ്റി നേതാക്കളായ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ഹസൈനാര്‍ ബീജന്തടുക്ക, മുനീര്‍ പൊടിപ്പള്ളം, എ. കെ. കരീം മൊഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക നന്ദി പറഞ്ഞു.
(അയച്ചു തന്നത് : സലാം കന്യാപാടി)