
അബുദാബി : വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചരമ വാര്‍ഷിക ദിനമായ ജൂലായ് 5 ചൊവ്വാഴ്ച രാത്രി 8.30ന് കേരള സോഷ്യല്‍ സെന്‍ററില്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്‍റെ ആഭിമുഖ്യ ത്തില്‍ ബഷീറിനെ അനുസ്മരിക്കും.
‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സ്മരണാഞ്ജലിയില്‍ നിര്‍മല്‍ കുമാര്‍, നജീം കെ. സുല്‍ത്താന്‍ കൊട്ടിയം എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.
തുടര്‍ന്ന് ബഷീറിന്‍റെ സാഹിത്യ സംഭാവന കളെയും വ്യക്തി ജീവിതത്തെയും ആസ്പദമാക്കിയുള്ള ബഷീറിയന്‍ ക്വിസും ബഷീര്‍ കൃതികളുടെ ദൃശ്യാവിഷ്‌കാരങ്ങളും ബഷീറിന്‍റെ കഥകളുടെ അവതരണവും ഉണ്ടായിരിക്കും.




അബുദാബി : 3 0 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദലിക്ക് അബുദാബി അല്‍തൈഫ് ജീവനക്കാര്‍ യാത്രയയപ്പ് നല്കി. പ്രവാസ ജീവിത ത്തില്‍ നിന്ന് തനിക്ക് ലഭിച്ച പ്രവൃത്തി പരിചയവും സുഹൃദ്ബന്ധങ്ങളും അദ്ദേഹം സ്മരിച്ചു. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തില്‍ നീരജ്, ബാബു, അരുണ്‍, രാജു എന്നിവര്‍ പ്രസംഗിച്ചു.



























