മലയാള കവിത ആലാപന മത്സരം

January 19th, 2011

sakthi-notice-epathram

അബുദാബി : മലയാള ത്തിന്‍റെ പ്രിയ കവി ചങ്ങമ്പുഴ യുടെ ജന്മ ശതാബ്ദിയോട് അനുബന്ധിച്ച് അബുദാബി ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന  മലയാള കവിതാലാപന മത്സരം കേരളാ സോഷ്യല്‍ സെന്‍ററില്‍. 
 
ജനുവരി 29 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന മല്‍സരം, നാലു വിഭാഗ ങ്ങളില്‍ ആയിട്ടാണ് നടക്കുക. വയസ്സിന്‍റെ അടിസ്ഥാന ത്തില്‍  9 മുതല്‍ 12 വരെയും, 12 മുതല്‍  15 വരെയും, 15 മുതല്‍  18 വരെയും തരം തിരിച്ചിട്ടുണ്ട്.   18 വയസ്സു മുതല്‍ ഉള്ളവര്‍ മുതിര്‍ന്ന വരുടെ  വിഭാഗ ത്തില്‍ ഉള്‍പ്പെടും. സമയ പരിധി 6 മിനിറ്റ്. മലയാള ത്തിലുള്ള ഏതു കവിത കളും അവതരിപ്പിക്കാം. മത്സര ത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  പൂരിപ്പിച്ച ഫോമുകള്‍ ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍ മാടമ്പി യെ ഏല്‍പ്പിക്കുകയോ   rzechariah at gmail dot com എന്ന ഇ- മെയില്‍ വിലാസ ത്തില്‍  അയക്കുകയോ ചെയ്യുക.

വിശദ വിവരങ്ങള്‍ക്ക്  വിളിക്കുക : സുനില്‍ മാടമ്പി – 055  69 29 382,  റഫീഖ്‌ സക്കരിയ്യ – 050 78 94 229

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാവനാ ആര്‍ട്‌സ് സൊസൈറ്റി അനുശോചിച്ചു

January 19th, 2011

bhavana-arts-logo-epathramദുബായ് : മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങു ന്നതിനിട യില്‍ തിക്കിലും തിരക്കിലും പെട്ട് അയ്യപ്പ ഭക്തന്മാര്‍ മരിക്കാനിട യാക്കിയ സംഭവ ത്തില്‍ ദുബായ് ഭാവനാ ആര്‍ട്‌സ് സൊസൈറ്റി  അനുശോചിച്ചു
 
 
പ്രസിഡന്‍റ് പി. എസ്. ചന്ദ്രന്‍, ജനറല്‍  സെക്രട്ടറി സുലൈമാന്‍ തണ്ടിലം, ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍, വൈസ് പ്രസിഡന്‍റ് കെ. തൃനാഥ്, ജോയിന്‍റ് സെക്രട്ടറി അഭേദ് ഇന്ദ്രന്‍, കലാ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് എന്നിവര്‍ സംസാരിച്ചു. അപകടത്തില്‍ അകപ്പെട്ട വരുടെ കുടുംബാഗ ങ്ങളുടെ ദുഃഖ ത്തില്‍ ഭാവനാ ആര്‍ട്‌സ് സൊസൈറ്റി യും പങ്കു ചേരുന്നതായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്

January 17th, 2011

isc-badminton-news-epathramഅബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍  സംഘടിപ്പിക്കുന്ന മുപ്പത്തി നാലാമത് ഐ. എസ്. സി.  –  അപ്പെക്‌സ് യു. എ. ഇ. ഓപ്പണ്‍  ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ജനുവരി 27 മുതല്‍ ഐ. എസ്. സി. ഓഡിറ്റോറി യത്തില്‍ ആരംഭിക്കും.  ഫെബ്രുവരി 15 വരെ നീണ്ടു നില്‍ക്കുന്ന  ടൂര്‍ണമെന്‍റില്‍  ജി. സി. സി. യിലെ പ്രമുഖ രായ  ബാഡ്മിന്‍റണ്‍ താരങ്ങള്‍ അണിനിരക്കും.  ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യു. എ. ഇ. എന്നീ രാജ്യങ്ങ ളിലെ ദേശീയ താരങ്ങളാണ്  ടൂര്‍ണമെന്‍റില്‍  പങ്കെടുക്കുക.
 
18 വയസ്സിനും 12 വയസ്സിനും  താഴെ യുള്ള ആണ്‍ കുട്ടി കള്‍ക്കും, പെണ്‍കുട്ടി കള്‍ക്കും വെവ്വേറെ മല്‍സര ങ്ങള്‍ ഒരുക്കുന്നു. ബോയ്‌സ് സിംഗിള്‍സ് – ബോയ്‌സ് ഡബിള്‍സ്, ഗേള്‍സ് സിംഗിള്‍സ് –  ഗേള്‍സ് ഡബിള്‍സ്,  എന്നീ വിഭാഗ ങ്ങളിലാണ് ഈ മല്‍സര ങ്ങള്‍.
 
കൂടാതെ ലേഡീസ് സിംഗിള്‍സ് –  ലേഡീസ് ഡബിള്‍സ്, മെന്‍ സിംഗിള്‍സ് –  മെന്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, മാസ്റ്റേഴ്‌സ് സിംഗിള്‍സ് – മാസ്റ്റേഴ്‌സ് ഡബിള്‍സ് ( 40 വയസ്സിന് മുകളില്‍ ), വെറ്ററന്‍ സിംഗിള്‍സ് – വെറ്ററന്‍ ഡബിള്‍സ് – വെറ്ററന്‍ മിക്‌സഡ് ഡബിള്‍സ് ( 45 വയസ്സിന് മുകളില്‍ ), സീനിയര്‍ വെറ്ററന്‍ ഡബിള്‍സ് ( 50 വയസ്സിന് മുകളില്‍ ) എന്നീ വിഭാഗ ങ്ങളിലുമാണ് മത്സരങ്ങള്‍.

ടൂര്‍ണമെന്‍റില്‍   പങ്കെടുക്കു വാന്‍ താല്പര്യമുള്ളവര്‍ അപേക്ഷ കള്‍ ജനവരി 23 നു മുന്‍പായി ഐ.എസ്. സി. ഓഫീസിലേക്ക് മെയില്‍ അയക്കണം.  

ഇ – മെയില്‍ വിലാസങ്ങള്‍ : 

info at iscabudhabi dot com ,  insocial at emirates dot net dot ae

വിവര ങ്ങള്‍ക്ക് വിളിക്കുക:   02 – 673 00 66
 

isc-abudhabi-press-meet-epathram

ഇന്ത്യാ സോഷ്യല്‍  സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത  വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ച താണ് ഇക്കാര്യം. ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി സത്യ ബാബു, ട്രഷറര്‍ സുരേന്ദ്ര നാഥ്, വൈസ് പ്രസിഡന്‍റ് ഡോ. രാജാ ബാലകൃഷ്ണന്‍,  യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ,  തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക പുരസ്‌കാരം ഒ.എം. അബൂബക്കറിനും നന്ദാദേവിക്കും

January 17th, 2011

om-aboobacker-nanda-devi-palm-books-epathram

ഷാര്‍ജ :  പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു.  കഥാ വിഭാഗത്തില്‍ ഒ. എം. അബൂബക്കര്‍, കവിതാ വിഭാഗത്തില്‍ നന്ദാദേവി എന്നിവരാണ്  പുരസ്‌കാര ജേതാക്കള്‍.

‘നിങ്ങളുടെ എഴുതാതെ പോയ ആത്മകഥയില്‍ ഒരു കാഞ്ഞിര മരം വേരുറപ്പിച്ചപ്പോള്‍’  എന്ന  ഒ. എം. അബൂബക്കറിന്‍റെ കഥയും  ‘പഞ്ചഭൂത ങ്ങളിലലി യുമ്പോള്‍’ എന്ന നന്ദാദേവി യുടെ കവിത യുമാണ് സമ്മാനാര്‍ഹ മായത്.

മലയാള മനോരമ പത്ര ത്തില്‍ റിപ്പോര്‍ട്ടര്‍ ആയും ചന്ദ്രിക ദിനപത്ര ത്തില്‍ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഷാര്‍ജ യില്‍ ടി. വി. പ്രൊഡക്ഷന്‍ യൂണിറ്റില്‍ പ്രോഗ്രാം ഡയറക്ടര്‍ ആയ അബൂബക്കര്‍, കണ്ണൂര്‍ ജില്ല യിലെ പുറത്തില്‍ സ്വദേശി യാണ്.

തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ സ്വദേശിനിയും നിരൂപകയുമായ ഷീജാ മുരളി കവിതകള്‍ രചിക്കുന്നത് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ ആണ്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖനങ്ങളും എഴുതാറുണ്ട്.

ദീപാ നിശാന്ത്, സോമന്‍ കരി വെള്ളൂര്‍, മംഗലത്ത് മുരളി എന്നീ വിധി കര്‍ത്താക്കള്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. തോമസ് ചെറിയാന്‍റെ ‘ചാവു നിലത്തിലെ പൂക്കള്‍’, സത്യജിത്ത് വാര്യത്തിന്‍റെ  ‘മായിന്‍കുട്ടിയുടെ മനസ്സ്’ എന്നിവ കഥാ വിഭാഗ ത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

അഴീക്കോട് ഗോപാല കൃഷ്ണന്‍റെ ‘സങ്കല്പം, സത്യം, സ്വത്വം’,  രാജേഷ് ചിത്തിര എഴുതിയ ‘ഉന്മത്തത കളുടെ ക്രാഷ് ലാന്‍ഡിംഗു കള്‍’ എന്നിവ കവിതാ വിഭാഗ ത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരസ്‌കാരങ്ങള്‍ ജനുവരി 21 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ‘സര്‍ഗ്ഗസംഗമ’ ത്തില്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി എന്‍ജിനിയര്‍ക്ക് അറബ് പത്രത്തിന്റെ ബഹുമതി

January 16th, 2011

jinoy-viswan-epathram

ദുബായ്‌ : പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. പ്ലാസ്റ്റിക്‌ മലിനീകരണം രൂക്ഷമായ ഈ കാലത്ത്‌ ഈ കാഴ്ച ഒരു അപൂര്‍വതയല്ല. എന്നാല്‍ ഇത് ക്യാമറയില്‍ ഒപ്പിയെടുക്കുവാന്‍ ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പമുള്ള ജിനോയ്‌ വിശ്വന്‍ മുതിര്‍ന്നപ്പോള്‍ കാര്യം ഗൌരവമേറിയതായി. അപകടം തിരിച്ചറിയാതെ പ്ലാസ്റ്റിക്‌ അകത്താക്കുന്ന ഒട്ടകത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പരിസ്ഥിതി സ്നേഹിയായ ഈ ചെറുപ്പക്കാരന്റെ മനസ്സൊന്ന് പിടഞ്ഞു. ഒരു പതിവ്‌ ബ്ലോഗറായ അദ്ദേഹം അന്ന് രാത്രി തന്നെ താന്‍ എടുത്ത ചിത്രം ഒരു കുറിപ്പോട് കൂടി ഒരു പ്രമുഖ അറബ് പത്രത്തിന് അയച്ചു കൊടുത്തു. പത്രം ഇത് ഏറെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

plastic pollution hazard for camels

പ്ലാസ്റ്റിക്‌ തിന്നുന്ന ഒട്ടകങ്ങള്‍

മരുഭൂമികള്‍ മലിനീകരണ വിമുക്തമാക്കേണ്ട ആവശ്യകതയെ എടുത്തു കാണിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായ ജിനോയ്‌ മലിനീകരണം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും തന്റെ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. മരുഭൂമിയിലെ കപ്പല്‍ എന്നറിയപ്പെടുന്ന ഈ സാധു മൃഗങ്ങള്‍ മാരകമായ വസ്തുവാണെന്ന് അറിയാതെയാണ് പ്ലാസ്റ്റിക്‌ സഞ്ചികള്‍ ഭക്ഷിക്കുന്നത് എന്ന് ജിനോയ്‌ ചൂണ്ടിക്കാണിക്കുന്നു. ഇവരെ സംരക്ഷിക്കാനുള്ള ചുമതല നമുക്കുണ്ട്. നിരുത്തരവാദപരമായി മാലിന്യം വലിച്ചെറിയുന്നത് മൂലം ഈ മൃഗങ്ങളുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികള്‍ ആവുകയാണ് എന്നും ഇദ്ദേഹം തന്റെ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

കഴിഞ്ഞ മാസം വായനക്കാര്‍ അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി അതില്‍ മികച്ച മൂന്ന് റിപ്പോര്‍ട്ടുകള്‍ തെരഞ്ഞെടുത്തപ്പോള്‍ ജിനോയ്‌ എഴുതിയ ലേഖനം ഒന്നാമതായി. ഈ ബഹുമതി പത്രം തന്നെ വിളിച്ചറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ജിനോയ്‌ പറഞ്ഞു.

തന്റെ ലേഖനം വായിച്ച ഏതെങ്കിലും ഒരു വായനക്കാരനെങ്കിലും പരിസര മലിനീകരണത്തെ കുറിച്ച് ബോധവാനായി എന്നുണ്ടെങ്കില്‍ തന്റെ ഉദ്യമം സഫലമായി എന്നാണ് പരിസ്ഥിതി നിയമത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടാന്‍ തയ്യാറെടുക്കുന്ന ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

ഫോട്ടോഗ്രാഫി യില്‍ ഏറെ താല്‍പര്യമുള്ള ഏതാനും പേരോടൊപ്പം ഷട്ടര്‍ ബഗ്സ് എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫി ക്ലബിന്റെ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമാണ് എന്ന് ജിനോയ്‌ വെളിപ്പെടുത്തി. അതിരാവിലെ സൂര്യന്‍ ഉദിച്ചുയരുന്ന വേള ഫോട്ടോ എടുക്കാന്‍ ഏറ്റവും നല്ല സമയമാണ്. എപ്പോഴാണ് ഒരു ഫോട്ടോയ്ക്ക് പറ്റിയ സന്ദര്‍ഭം ഒത്തു കിട്ടുക എന്ന നോട്ടത്തിലാണ് ഞങ്ങള്‍. അതിനാല്‍ എപ്പോഴും ഒരു ക്യാമറ കയ്യില്‍ കരുതുകയും പരിസരം ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ ശീലമാണ്. ഇതാണ് തന്റെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാന്‍ കാരണമായത്‌.

ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആര്‍ക്കും ഷട്ടര്‍ ബഗ്സില്‍ അംഗമാകാം. ഫോട്ടോഗ്രാഫിയുടെ ബാല പാഠങ്ങള്‍ മുതല്‍ മികവുറ്റ ഫോട്ടോകള്‍ എടുക്കുന്നതിന്റെ രഹസ്യങ്ങള്‍ വരെ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ മേല്‍ നോട്ടത്തില്‍ ഷട്ടര്‍ ബഗ്സ് നടത്തുന്ന പഠന ശിബിരങ്ങളില്‍ പങ്കെടുത്ത് പഠിക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു. കേവലം ഒരു നേരമ്പോക്ക് എന്നതിനുമപ്പുറം ഫോട്ടോഗ്രാഫിക്ക് സാമൂഹ്യ പ്രസക്തിയുണ്ട് എന്ന് തനിക്ക്‌ ലഭിച്ച ബഹുമതി തന്നെ ബോദ്ധ്യപ്പെടുത്തിയതായി ജിനോയ്‌ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഉത്സവങ്ങളുടെ ഉത്സവമായി കേരോല്‍സവം
Next »Next Page » പാം അക്ഷര തൂലിക പുരസ്‌കാരം ഒ.എം. അബൂബക്കറിനും നന്ദാദേവിക്കും »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine