അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിവിധ മല്‍സര ങ്ങളില്‍ പങ്കെടുത്തവര്‍ ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം പതിനഞ്ചോളം ഇനങ്ങളി ലായി നടത്തിയ സാഹിത്യ മല്‍സര ങ്ങളില്‍ മലയാളം കവിതാ പാരായണം, ഉപന്യാസം, പ്രസംഗ മല്‍സരം എന്നിവ യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്ത് എത്തിയ ഖദീജാ ഷബ്നം, സമാജം സാഹിത്യ പ്രതിഭ പുരസ്കാരം നേടി.
സമാജം കലോല്‍സവ ത്തില്‍ പ്രചന്ന വേഷ മല്‍സരത്തിലും ഖദീജാ ഷബ്നം ഒന്നാം സമ്മാനം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി യായ ഖദീജ, കുന്നംകുളം കരിക്കാട് അബ്ദുല്‍ കരീം – ഷംല ദമ്പതി കളുടെ മകള്‍ ആണ്.
(ഫോട്ടോ : സഫറുള്ള പാലപ്പെട്ടി)