എന്‍ഡോസള്‍ഫാന്‍ : ദല ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു

April 24th, 2011

dala-logo-epathram

ദുബായ്‌ : കേരളം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുന്ന ഏപ്രില്‍ 25ന് തിങ്കളാഴ്ച ദല വേദിയൊരുക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍  സാംസ്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഒത്തുചേരും. വൈകുന്നേരം 08:30ന് ദല ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ കെ. ടി. ജലീല്‍ (എം. എല്‍. എ.) മുഖ്യ അതിഥിയായി പങ്കെടുക്കും. താല്പര്യമുള്ള ആര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന്  സംഘാടകര്‍ അറിയിച്ചു.

അയച്ചു തന്നത് : സജീവന്‍ കെ. വി. (ദല ജനറല്‍ സെക്രട്ടറി)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.എ. യൂസഫലി ഏഷ്യാവിഷന്‍ മാന്‍ ഓഫ് ദി ഇയര്‍

April 24th, 2011

ma-yousufali-epathram

ദുബായ്‌ : ടെലിവിഷന്‍ രംഗത്തെ മികവിന് നല്‍കപ്പെടുന്ന ഏഷ്യാവിഷന്‍ പുരസ്കാരങ്ങള്‍ മെയ്‌ 6ന് ദുബായ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. ചടങ്ങില്‍ സിനിമാ നടന്‍ പൃഥ്വിരാജ് മുഖ്യ അതിഥി ആയിരിക്കും.

സ്മാര്‍ട്ട് സിറ്റിക്ക്‌ നല്‍കിയ ക്രിയാത്മകമായ സംഭാവനകളുടെ പേരില്‍ പ്രമുഖ വ്യവസായി എം. എ. യൂസഫലിയെ ചടങ്ങില്‍ മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ആദരിക്കും.

ഇലക്ട്രോണിക് മാധ്യമ രംഗത്ത്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കാലം ഡയറക്ടര്‍ ആയ സേവനം അനുഷ്ഠിക്കുന്നതിന്റെ പേരില്‍ റേഡിയോ ഏഷ്യയിലെ വെട്ടൂര്‍ ജി. ശ്രീധരനെയും ചടങ്ങില്‍ ആദരിക്കും.

എസ്. ബി. എം. ആയുര്‍ ഇന്ദ്രനീലിയും ഇലക്ടയും മുഖ്യ പ്രായോജകരായ പരിപാടിയില്‍ പുരസ്കാരങ്ങള്‍ക്ക് പുറമേ ക്യാഷ്‌ പ്രൈസ്‌, ശില്‍പ്പങ്ങള്‍, സര്‍ട്ടിഫിക്കറ്റ്‌ മുതലായവയും നല്‍കും എന്ന് സംഘാടകരായ ഏഷ്യാവിഷന്‍ അറിയിച്ചു.

നീലത്താമര ഫെയിം വി. ശ്രീകുമാര്‍, മുഹമ്മദ്‌ അസ്ലം, കണ്ണൂര്‍ ഷെരീഫ്‌, സയനോര, പ്രസീത തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

ദുബായില്‍ കഴിഞ്ഞ ആഴ്ച നടന്ന പുരസ്കാര പ്രഖ്യാപനത്തില്‍ ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏഷ്യാനെറ്റില്‍ കണ്ണാടി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ടി. എന്‍. ഗോപകുമാറിനാണ് ലഭിച്ചത്. മികച്ച നടന്‍ ശരത്, മികച്ച നടി സുജിത എന്നിവരാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷ

April 24th, 2011

good-friday-dubai

ദുബായ്‌ : ദുബായ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ നടന്ന ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷയ്ക്ക് യു. കെ. ആഫ്രിക്ക യൂറോപ്‌ ഭദ്രാസന അധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ് മെത്രാപോലീത്ത നേതൃത്വം നല്‍കി. കത്തീഡ്രല്‍ വികാരി റെവ. ഫാദര്‍ ബിജു പി. തോമസ്‌, സഹ വികാരി റെവ. ഫാദര്‍ ബിജു പി. ഡാനിയല്‍, വെരി റെവ. വി. ടി. തോമസ്‌ കോര്‍ എപ്പിസ്കോപ്പ, റെവ. ഫാദര്‍ തോംസണ്‍ റോബി എന്നിവര്‍ സമീപം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന് എതിരെ അബുദാബി യിലും പ്രതിഷേധം

April 22nd, 2011

memmorandum-to-sasi-tarur-epathram

അബുദാബി : എന്‍ഡോസള്‍ഫാന് എതിരെ ഗള്‍ഫിലും പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി. ഇതിന്‍റെ ഭാഗമായി തയ്യാറാക്കിയ നിവേദനം, മുന്‍ മന്ത്രിയും പാര്‍ലമെന്‍റ് അംഗ വുമായ ശശി തരൂരിന് നല്‍കി.

അബുദാബി യിലെ സാമൂഹിക പ്രവര്‍ത്തകന്‍ വി. ടി. വി. ദാമോദരന്‍റെ നേതൃത്വ ത്തിലാണ് എം. പി. ക്ക് നിവേദനം നല്‍കിയത്‌. 
 
 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് അബുദാബിയില്‍ എത്തുന്ന  രാജ്യത്തെ  രാഷ്ട്രീയ  –  സാംസ്‌കാരിക –  സാമൂഹിക  മണ്ഡല ങ്ങളിലെ പ്രമുഖര്‍ക്ക് തുടര്‍ന്നും നിവേദന ങ്ങള്‍ സമര്‍പ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ‘ഫാമിലി ഫെസ്റ്റ് 2011’

April 21st, 2011

gvr-nri-forum-logo-epathramഷാര്‍ജ : ഗുരുവായൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം’ യു. എ. ഇ. ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘ഫാമിലി ഫെസ്റ്റ് 2011’ ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ഷാര്‍ജ പാകിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ വിവിധ കലാ പരിപാടി കളോടെ നടക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക: 055 – 55 28 999, 050 – 80 60 821

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖദീജാ ഷബ്നം : സമാജം സാഹിത്യ പ്രതിഭ
Next »Next Page » എന്‍ഡോസള്‍ഫാന് എതിരെ അബുദാബി യിലും പ്രതിഷേധം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine