മുംബൈ സ്ഫോടനം. ദല അനുശോചിച്ചു

July 16th, 2011

ദുബായ്: രാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടന പരമ്പരകളില്‍ ദല ദുബായ് നടുക്കവും, നിരപരാധികളുടെ മരണത്തില്‍ ദുഃഖവും രേഖപ്പെടുത്തി. രാജ്യത്തെ അസ്ഥിരമാക്കി തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കുവാന്‍ ജനാധിപത്യ ശക്തികളോട് ദല ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത അയച്ചു തന്നത്: സജീവന്‍. കെ. വി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആരോഗ്യ മന്ത്രിക്ക്‌ വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്‍റെ ഫാക്സ് സന്ദേശം

July 16th, 2011

ദുബായ് : വടകര താലൂക്ക്‌ ആശുപത്രി ക്ക് നേരെ യുള്ള അധികൃതരുടെ അനാസ്ഥ യില്‍ പ്രതിഷേധം രേഖപ്പെടുത്തിയും, ആശുപത്രി യുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യം അറിയിച്ചു കൊണ്ടും വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി, ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഫാക്സ് അയച്ചു.

വടകര യിലെ സാധാരണ ക്കാരുടെ ആശ്രയ മായ വടകര താലുക്ക് ആശുപത്രി യുടെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. ജില്ലാ ആശുപത്രി യായി പ്രഖ്യാപിക്കുകയും കുടാതെ എം. പി. ഫണ്ടില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടേ പണം അനുവദിക്കുക ചെയ്യ്തിട്ടു പോലും അധികൃതരുടെ അനാസ്ഥ കാരണം ഒന്നും നടത്താതെ ആശുപത്രി യുടെ അവസ്ഥ അതി ദയനീയമായി മാറി ക്കൊണ്ടിരിക്കുകയാണ്. ഇതു കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ രോഗികളും ബന്ധുക്കളും ആണ്.

പുതിയ കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടിപോലും പൂര്‍ത്തി യാക്കാതെ, ഫിബ്രവരി 13 -ന് കെട്ടിട ത്തിന്‍റെ ശിലാ സ്ഥാപനം നടത്തി കൊട്ടിഘോഷിച്ച തല്ലാതെ മറ്റൊരു നടപടിയും കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ആശുപത്രി യുടെ സുഗമ മായ പ്രവര്‍ത്തന ത്തിന്, അവശ്യം വേണ്ട ഡോക്ടര്‍മാരെയും, ജീവന ക്കാരെയും അടിയന്തിര മായി നിയമിക്കാനും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഫാക്സ് സന്ദേശ ത്തില്‍ ആവശ്യപ്പെട്ടു.

വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി – വടകര താലൂക്ക് ആശുപത്രിക്ക് നല്‍കിയ ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഉപയോഗ പ്രദമാകുന്നുണ്ടോ എന്നും സംഘടന പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

-അയച്ചു തന്നത് : രാമകൃഷ്ണന്‍ ദുബായ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജ ത്തില്‍ വേനല്‍ കൂടാരം തുറന്നു

July 16th, 2011

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് -വേനല്‍ കൂടാരം- സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ ഉദ്ഘാടനം ചെയ്തു. സതീഷ് കുമാര്‍, യേശുശീലന്‍, ഷിബു വര്‍ഗീസ്, ജീബാ എം. സാഹിബാ, അമര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു.

മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലേക്ക് മാറിയതിനു ശേഷം സമാജം നടത്തുന്ന ആദ്യ സമ്മര്‍ ക്യാമ്പില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ അഭൂത പൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. അപേക്ഷിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

16 ദിവസം നീളുന്ന ക്യാമ്പില്‍ വിവിധ വിഷയ ങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരായ വ്യക്തികളെ യാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന വ്യത്യസ്തമായ ഒരു സമ്മര്‍ക്യാമ്പാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.

ജൂലായ് 29 ന് എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളന ത്തില്‍ കേരള വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ മുഖ്യാതിഥി ആയിരിക്കും എന്നും സമാജം പത്രക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം

July 16th, 2011

അബുദാബി : അബുദാബി ശക്തി തിയേറ്റേഴ്‌സിന്‍റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷ ങ്ങളുടെ ഉദ്ഘാടനം ജൂലായ്‌ 16 ശനിയാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്‍റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

കവിയും അബുദാബി ശക്തി അവാര്‍ഡ് ജേതാവു മായ എന്‍. പ്രഭാവര്‍മ്മ ഉദ്ഘാടകന്‍ ആയിരിക്കും. പ്രശസ്ത കവിയും അബുദാബി ശക്തി യുടെ മറ്റൊരു അവാര്‍ഡ് ജേതാവു മായ ഏറ്റുമാനൂര്‍ സോമദാസന്‍ മുഖ്യാതിഥി ആയിരിക്കും.

ആഘോഷ പരിപാടികളോട് അനുബന്ധിച്ച് അരങ്ങേറുന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ വിവിധ അംഗീകൃത സംഘടന കളുടെ പ്രതിനിധികള്‍ സംബന്ധിക്കും.

തുടര്‍ന്ന് വൈലോപ്പിള്ളി കവിത കളുടെ ചൊല്‍ക്കാഴ്ച, ദൃശ്യാവിഷ്‌കാരം, ചിത്രീകരണം, നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ജന്മശതാബ്ദി ആഘോഷം 21 വ്യാഴാഴ്ച സമാപിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.എല്‍. ഗോപി ഉമ കണ്‍വീനര്‍ ആയി

July 15th, 2011

kl-gopi-dala-uma-epathram

ദുബായ്‌ : യുനൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഉമ) കണ്‍വീനര്‍ ആയി ദല യുടെ കെ. എല്‍. ഗോപിയെ തെരഞ്ഞെടുത്തു. എമിറേറ്റ്സ് ആര്‍ട്സ്‌ സെന്ററിന്റെ ശ്രീകണ്ഠന്‍ നായരാണ് ജോ. കണ്‍വീനര്‍.

ഇന്ത്യന്‍ കോണ്‍സുലെറ്റിന്റെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയിലെ അംഗ സംഘടനകളായ എട്ടു പ്രമുഖ മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് ഉമ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന യുനൈറ്റഡ്‌ മലയാളി അസോസിയേഷന്‍.

ദലയ്ക്ക് പുറമെ കൈരളി കലാ കേന്ദ്രം, ഭാവന ആര്‍ട്സ്‌ സൊസൈറ്റി, ദുബായ്‌ പ്രിയദര്‍ശിനി, ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഇന്ത്യന്‍ റിലീഫ്‌ കമ്മിറ്റി, എമിറേറ്റ്സ് ആര്‍ട്സ്‌ സെന്റര്‍, ഇന്ത്യന്‍ ആര്‍ട്സ്‌ സൊസൈറ്റി എന്നിവയാണ് ഉമയിലെ അംഗ സംഘടനകള്‍.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ലാലു ലമണന് സഹായ ഹസ്തവുമായി മലയാളി സമാജം
Next »Next Page » വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine