
ദോഹ : ഈണം ദോഹയുടെ പിന്തുണയോടെ ഫ്രെയിം വണ്‍ മീഡിയ അവതരിപ്പിക്കുന്ന നാസിര്‍ അല്‍ ഹജ്റിസ് “അഹലന്‍ റമളാന്‍ – ലൈവ് പ്രോഗ്രാം” സെപ്തംബര്‍ 3ന് ഖത്തറിലെ ഐ. സി. സി. അശോക ഹാളില്‍ (അബൂഹമൂര്‍) രാത്രി 7:30ന് നടത്തപ്പെടുന്നു. ഈ പുണ്യമായ റമളാന്‍ മാസത്തില്‍ കൈരളി പീപ്പിള്‍ ടി. വി. യില്‍ 8 എപ്പിസോഡുകള്‍ അവതരിപ്പിച്ച “അഹലന്‍ റമളാന്‍” എന്ന പ്രോഗ്രാമിന്റെ ഒരു ലൈവ് പ്രോഗ്രാം ആണ് ഖത്തറിലെ സംഗീത പ്രേമികള്‍ക്കായി കൈരളി ടി. വി. ഒരുക്കിയിരിക്കുന്നത്. ഈണം ദോഹയുടെ പ്രശസ്ത ഗായകര്‍ക്കൊപ്പം റിയാസ്, ആഷിക് മാഹി, ഹമീദ് എന്നീ ഗായകരും ഈ സംഗീത വിരുന്നില്‍ പങ്കു ചേരുന്നു. ഒപ്പനയും, കോല്‍ക്കളിയും, സിനിമാറ്റിക് ഡാന്‍സും എല്ലാം ഒത്തു ചേര്‍ന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്.
(അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട് – ദോഹ – ഖത്തര്‍)







അബുദാബി : ഈദുല്‍ ഫിത്വര്‍ നിര്‍ണ്ണയ ത്തിന് മാസപ്പിറവി നിരീക്ഷണ സമിതി ആഗസ്റ്റ് 29 ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം അബുദാബി യിലെ നീതി ന്യായ വകുപ്പില്‍ യോഗം ചേരും എന്ന് യു. എ. ഇ. നിയമ മന്ത്രി ഡോ. ഹാദിഫ് ജുവാന്‍ അല്‍ ദാഹിരി അറിയിച്ചു.

























