അബുദാബി : കേരളത്തെ നടുക്കിയ കര്‍ഷക ആത്മഹത്യ പശ്ചാത്തല മാക്കി നിര്‍മ്മിച്ച ‘കര്‍ഷകന്‍’ എന്ന ടെലി സിനിമ ഏപ്രില്‍ 7 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് കെ. എസ്. സി. യില്‍ പ്രദര്‍ശിപ്പിക്കും.
പ്രശസ്ത കഥാകാരനും നാടക പ്രവര്‍ത്തക നുമായ സി. വി. പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കര്‍ഷകനില്‍ പ്രമുഖ താരങ്ങളായ കെ. പി. എ. സി. ലളിത, ജഗന്നാഥന്‍, എന്നിവരും സി. പി. മേവട, സുദര്‍ശനന്‍, കരുണാകരന്‍ കടമ്മനിട്ട, ലിസി ജോര്‍ജ് തുടങ്ങിവരും വേഷമിട്ടു.
മികച്ച ടെലിഫിലിം, സംവിധായകന്‍, നടന്‍, നടി, ഗാനരചന, ക്യാമറ എന്നിവയ്ക്കു ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ കര്‍ഷകന് ഇതിനകം ലഭിച്ചിട്ടുണ്ട്.
ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത അവസ്ഥാന്തരം, കാക്കനാടന്‍ കഥകള്‍ എന്നീ ടെലിസിനിമ കള്‍, അങ്കത്തട്ട് (ഗെയിംഷോ) , ജയിനയര്‍ ( പരമ്പര), ഒരു ഗ്രാമത്തിന്‍റെ കഥ – നഗരത്തിന്‍റെ യും (ഡോക്യുമെന്‍ററി) എന്നിവ യാണ് സി. വി. പ്രേംകുമാറിന്‍റെ സംവിധാന സംരംഭങ്ങള്‍.
ചരമ ക്കോളം, നസീമ യുടെ മരണം, രാഘുലന്‍ മരിക്കുന്നില്ല, വിമാനം, കല്‍ക്കട്ട യില്‍ നിന്നുള്ള കത്ത്, അപരിചിതനായ സഞ്ചാരി എന്നീ കഥാ സമാഹാര ങ്ങളും ഒരു കാലഘട്ട ത്തിന്‍റെ ഓര്‍മ്മയ്ക്ക് എന്ന നോവലും അപ്പൂപ്പന്‍റെ കണ്ണാടി, സാക്ഷി, സ്ട്രീറ്റ് ലൈറ്റ്, അവസ്ഥാന്തരം, കര്‍ഷകന്‍ എന്നിവ യുടെ തിരക്കഥയും ആരും വരാനില്ല, നിമിഷം, നിമിത്തം എന്നീ ടെലി സിനിമ കളുടെ രചനയും പ്രേംകുമാറിന്‍റെ താണ്.
സി. വി. ശ്രീരാമന്‍റെ ‘സാക്ഷി’ എന്ന കഥയെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുന്ന തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സി. വി. പ്രേംകുമാര്‍ യു. എ. ഇ. യില്‍ എത്തിയത്.
മധു, മനോജ് കെ. ജയന്‍, തിലകന്‍, നെടുമുടി വേണു, പത്മപ്രിയ തുടങ്ങി പ്രഗല്ഭരായ ചലച്ചിത്ര താരങ്ങളെ അണിനിരത്തി ക്കൊണ്ടാണ് ‘സാക്ഷി’ ചിത്രീകരിക്കുക.
ഏപില്‍ 9 ശനിയാഴ്ച മാസ് ഷാര്‍ജ , 10 ഞായറാഴ്ച ദല ദുബായ്, 14 വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ എന്നിവിട ങ്ങളിലും ‘കര്‍ഷകന്‍’ ടെലി സിനിമ പ്രദര്‍ശിപ്പിക്കും.
അബുദാബി യില്‍ കേരളാ സോഷ്യല്‍ സെന്റര് സാഹിത്യ വിഭാഗം ഒരുക്കുന്ന ടെലി സിനിമാ പ്രദര്‍ശന ത്തിനു ശേഷം സംവിധായകന്‍ സി. വി. പ്രേംകുമാറു മായി ആശയ സംവാദം നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി