അബുദാബി : കേരള ത്തിലെ പ്രതികരണ ശേഷിയുള്ള മലയാളി യൗവ്വന ത്തില്‍ ഭൂരിഭാഗ ത്തിനും ഉപജീവനാര്‍ത്ഥം കേരളത്തിന് പുറത്ത് പോകേണ്ട അവസ്ഥ യാണ് ഇപ്പോള്‍ എന്ന്‍ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു.
എങ്കിലും അവര്‍ സമൂഹത്തില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളിലും ശക്തമായി പ്രതികരിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. വര്‍ത്തമാന പത്രങ്ങളും ദൃശ്യമാധ്യമ ങ്ങളും ഏറ്റവും അധികം വീക്ഷിക്കുന്നത് പ്രവാസികളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവ കലാ സാഹിതി യു. എ. ഇ. സെന്‍ട്രല്‍ സമ്മേളനം ദുബായ് റോയല്‍ പാലസ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
പ്രസിഡന്‍റ് കെ. കെ. ജോഷി അദ്ധ്യക്ഷത വഹിച്ചു. സലിം കാഞ്ഞിരവിള അനുശോചന പ്രമേയവും അഭിലാഷ് വി. ചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
സെക്രട്ടറി പ്രശാന്ത് ഐക്കര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഞ്ഞി കൃഷ്ണന്‍, പി. ശിവ പ്രസാദ്, ശ്രീകുമാര്‍, പി. എം. പ്രകാശ്, അഭിലാഷ്, സത്യന്‍ മാറഞ്ചേരി, കെ. എസ്. സജീവന്‍, അബൂബക്കര്‍, പി. ചന്ദ്ര ശേഖരന്‍, സജു കുമാര്‍, ബിജു എന്നിവര്‍ പങ്കെടത്തു.
കേരള പ്രവാസി ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ല സെക്രട്ടറി ചന്ദ്രശേഖരന്‍ യോഗത്തെ അഭിസംബോധന ചെയ്തു. ദുബായ് യൂണിറ്റ് സെക്രട്ടറി സത്യന്‍ മാറഞ്ചേരി സ്വാഗതവും ഷാര്‍ജ യൂണിറ്റ് പ്രസിഡന്‍റ് പി. എന്‍. വിനയ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി