കണ്ടെത്താത്ത വിലാസം

February 6th, 2011

ayyappan-prerana-epathram

പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ കണ്ടെത്താത്ത വിലാസം – കവി അയ്യപ്പന്റെ ഓര്‍മ്മയില്‍ മലയാള കവിതയുടെ ഒരു ദിവസം ഫെബ്രുവരി 4 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. കവി അയ്യപ്പന്‍ എഴുതിയ, അദ്ദേഹം തന്നെ ആലപിച്ച, വേനല്‍മഴ എന്ന കവിതയുടെ പശ്ചാത്തലത്തില്‍ കാര്യക്രമം ആരംഭിച്ചു. ബിനായക് സെന്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്ന പ്രമേയം അവതരിപ്പിച്ചതിന് ശേഷം മറ്റ് കാര്യ പരിപാടി കളിലേക്ക് കടന്നു. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍” എന്ന വിഷയത്തില്‍ സര്‍ജുവും “അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തില്‍ അബ്ദുള്‍ ഖാദറും പ്രബന്ധം അവതരിപ്പിച്ചു. സമകാലീന മലയാള കവിതയില്‍ സാമൂഹ്യ പ്രബുദ്ധത കൊണ്ട് ശ്രദ്ധേയനായ പി. എന്‍. ഗോപീകൃഷ്ണന്‍ അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് “സമകാലീന മലയാള കവിതയും, മലയാള ജനതയുടെ നൈതികതയും” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പ്രബന്ധാ വതരണങ്ങള്‍ക്ക് ശേഷം സജീവമായ ചര്‍ച്ചകളും നടന്നു. തന്റെ കവിതകള്‍ കൊണ്ടും മറ്റ് പ്രബന്ധങ്ങളുടെ ചര്‍ച്ചയില്‍ ഇടപെട്ടും ഗോപീകൃഷണന്‍ മുഴുവന്‍ സമയവും നിറ സാന്നിധ്യമായിരുന്നു.

അയ്യപ്പനെ കുറിച്ചുള്ള കവിതകള്‍ സത്യന്‍ മാടാക്കര, റഫീക് (ഉമ്പാച്ചി), അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്, ജോസ് ആന്റണി കുരീപ്പുഴ എന്നിവരും, കവി അയ്യപ്പന്റെ കവിതകള്‍ കമറുദീന്‍ ആമയം, രശ്മി, ഷീജ മുരളി എന്നിവരും ചൊല്ലി.

“ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും” എന്ന ഫ്രഞ്ച് കവി ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയും അവതരിപ്പിച്ചു.

പ്രദോഷ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജീവ് ചേലനാട്ട് പ്രേരണ യു. എ. ഇ. യുടെ നിലപാടും ഈ പരിപാടിയുടെ വീക്ഷണവും അവതരിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യുവ പ്രവാസികള്‍ക്കായി പ്രസംഗ മത്സരം

February 5th, 2011

seethisahib epathramദുബായ്; യു. എ. ഇ. യിലെ യുവ പ്രവാസി കള്‍ക്കായി സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദുബായ് കെ. എം. സി. സി. ഹാളില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മയില്‍ ഏറാമല (0552796530) എന്ന നമ്പറിലോ, seethisahibvicharavedhi അറ്റ്‌ gmail ഡോട്ട് com എന്ന ഈമെയിലിലോ ബന്ധപ്പെടുക. പേരുകള്‍ ഫെബ്രുവരി 10 നു മുമ്പായി ലഭിച്ചിരിക്കണം. വിജയികള്‍ക്ക് മാര്‍ച്ച്‌ 11 നു ഷാര്‍ജ യില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനദാനം നടത്തും

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എക്സ്പ്രഷന്‍സ്‌ 2011 ഷാര്‍ജയില്‍

February 4th, 2011

expressions-2011-epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനിയറിങ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഒരുക്കുന്ന കലാ സാഹിത്യ സാംസ്കാരിക മല്‍സരങ്ങള്‍ നാളെ (വെള്ളി 4 ഫെബ്രുവരി 2011) ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സക്കൂളില്‍ വെച്ച് നടക്കും.

ചിത്ര രചന, ചായം കൊടുക്കല്‍, പെന്‍സില്‍ വരപ്പ്, കാര്‍ട്ടൂണ്‍ വരപ്പ്, കവിതാ പാരായണം, സ്പെല്ലിംഗ് മല്‍സരം, പ്രസംഗ മല്‍സരം, കഥ പറച്ചില്‍, ആംഗ്യ ഗാനം, പ്രബന്ധ മല്‍സരം, കഥ എഴുത്ത്, പ്രച്ഛന്ന വേഷം, മള്‍ട്ടിമീഡിയ പ്രശ്നോത്തരി എന്നിവയാണ് മല്‍സര ഇനങ്ങള്‍.

അംഗങ്ങള്‍ രാവിലെ 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ് എന്ന് ദര്‍ശന യു.എ.ഇ. ക്ക് വേണ്ടി പ്രകാശ്‌ ആലോക്കന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

‘ഇഷ്കെ റസൂല്‍’ ബുര്‍ദ സദസ്സ്

February 2nd, 2011

ishk-e-rasool-burda-epathram

അബുദാബി : ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം – I C F – തൃശൂര്‍ ജില്ലാ കമ്മിറ്റിയും  കേച്ചേരി മമ്പഉല്‍ ഹുദാ ഇസ്ലാമിക്‌ അക്കാദമി യും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ഇഷ്കെ റസൂല്‍ : ബുര്‍ദ ആസ്വാദന സദസ്സ്’ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി  7 മണിക്ക്‌.
 
ദക്ഷിണേന്ത്യന്‍ വേദികളില്‍ ബുര്‍ദ ആലാപന ത്തിലൂടെ ശ്രദ്ധേയനായ ഒന്‍പതു വയസ്സു കാരന്‍  മുഈനുദ്ധീന്‍ ബാംഗ്ലൂര്‍, ഹാഫിള് സ്വാദിഖ്‌ അലി അല്‍ ഹാഫിളി (സിംഗപ്പൂര്‍) എന്നിവര്‍ നയിക്കുന്ന ഇഷ്കെ റസൂല്‍ പ്രോഗ്രാമില്‍ തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ പങ്കെടുക്കുന്നു. 

സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അവാര്‍ഡ് ദാന ചടങ്ങും ടോക്ക്‌ഷോയും ഐ. എസ്. സി. യില്‍

February 2nd, 2011

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ‘ഇംപ്രഷന്‍’  എന്ന പേരില്‍ നടത്തിയ ഡ്രോയിംഗ്, പെയിന്‍റിംഗ് മത്സരങ്ങളില്‍ വിജയിച്ച കുട്ടികളെയും ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കളെയും ഐ. എസ്. സി.  അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

ഫെബ്രുവരി 3 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനോട് അനുബന്ധിച്ച് ‘പരീക്ഷ ക്കായി തയ്യാറെടുപ്പ്’ എന്ന വിഷയ ത്തെക്കുറിച്ച് ടോക്ക്‌ഷോ യും സംഘടിപ്പിച്ചിട്ടുണ്ട്.
 
ടോക്‌ഷോ യിലെ അതിഥി യായി ചെന്നൈ സെന്‍റ് ജോണ്‍സ് സ്‌കൂളിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ ഡോ. കിഷോര്‍ കുമാര്‍ സംബന്ധിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  ഐ. എസ്. സി.  സാഹിത്യ വിഭാഗം സെക്രട്ടറി  വര്‍ക്കല ദേവകുമാര്‍.  02 – 673 00 66

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. കാരംസ് ടൂര്‍ണമെന്‍റ്‌
Next »Next Page » ‘ഇഷ്കെ റസൂല്‍’ ബുര്‍ദ സദസ്സ് »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine