സോക്കർ 2022 സീസൺ-1 ആഗസ്റ്റ് 21ന്

August 10th, 2022

logo-mammootty-fans-uae-chapter-ePathram
ദുബായ് : മമ്മൂട്ടി ഫാൻസ്‌ ഇന്‍റർ നാഷണൽ യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്‍റിന്‍റെ പ്രോമോ വീഡിയോ പ്രകാശനം ചെയ്തു. നടനും സംവിധായകനുമായ അജയ് വാസു ദേവ്  പ്രോഗ്രാം പ്രോമോ വീഡിയോ പ്രകാശന കർമ്മം നിർവ്വഹിച്ചു.

mammootty-fans-foot-ball-tournament-2022-ePathram

മമ്മൂട്ടി ഫാൻസ് യു. എ. ഇ. ചാപ്റ്റർ സെക്രട്ടറി ഫിറോസ് ഷാ അദ്ധ്യക്ഷത വഹിച്ചു. മമ്മൂട്ടി ഫാൻസ്‌ ഇന്‍റർനാഷണൽ സെക്രട്ടറി സഫീദ് കുമ്മനം, യു. എ. ഇ. ചാപ്റ്റർ രക്ഷാധികാരി ശിഹാബ് തൃശൂർ എന്നിവർ പരിപാടിയെ കുറിച്ചു വിശദീകരിച്ചു. റാഷിദ്, മിൽഡോ, ജംഷിദ്, ജോസ്ഫിൻ, ശബീക്, സുൽഫികർ, ഫൈസൽ, സനിൽ തുടങ്ങിയവര്‍ സംബന്ധിച്ചു.

സോക്കർ 2022 സീസൺ-1 എന്ന പേരിൽ ആഗസ്റ്റ് 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ ദുബായ് അബു ഹൈലിലെ പേൾ വിസ്‌ഡം സ്‌കൂള്‍ ഗ്രൗണ്ടിലാണ് സെവൻസ് ഫുട് ബോൾ ടൂർണ്ണമെന്‍റ് നടക്കുക. പ്രശസ്ത ഫുട്ബോള്‍ താരം ഐ. എം. വിജയൻ മത്സരം ഉത്‌ഘാടനം ചെയ്യും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്വാതന്ത്ര്യ സമരം ; ചരിത്ര നാൾ വഴികളിലൂടെ – ഇസ്ലാമിക് സെന്‍ററില്‍ മത്സരങ്ങള്‍

August 8th, 2022

logo-indian-islamic-center-abudhabi-ePathram
അബുദാബി : സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഐ. ടി. ആന്‍റ് മീഡിയ വിഭാഗവും സാഹിത്യ വിഭാഗവും സംയുക്തമായി വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരം ; ചരിത്ര നാൾ വഴികളിലൂടെ’ എന്ന വിഷയ ത്തിൽ ജനറൽ വിഭാഗത്തില്‍ വീഡിയോ ഗ്രാഫി മത്സരം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആസ്പദമാക്കി ജനറൽ വിഭാഗത്തില്‍ പോസ്റ്റർ ഡിസൈനിംഗ്, 18 വയസ്സിന് താഴെ ഉള്ളവർക്കായി ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പ്രബന്ധ രചനാ മത്സരം, 18 വയസ്സിന് മുകളില്‍ ഉള്ളവർക്കായി മലയാള പ്രസംഗം, മലയാള പ്രബന്ധ രചന എന്നീ മത്സരങ്ങളാണ് നടക്കുക.

രചനകൾ ആഗസ്റ്റ് 14 ന് രാത്രി 10 മണിക്ക് മുമ്പായി +971 56 990 4589 എന്ന വാട്സ്ആപ് നമ്പറിൽ അയക്കണം എന്ന് സംഘാടകർ അറിയിച്ചു. പ്രസംഗ മത്സരങ്ങൾ ആഗസ്റ്റ് 14 ന് വൈകുന്നേരം 7 മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

വിശദ വിവരങ്ങൾക്ക് 050 8048 505 (സിദ്ധിഖ് എളേറ്റിൽ) എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

August 8th, 2022

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റില്‍ ഇരുത്തിയാൽ ഡ്രൈവറിൽ നിന്നും 400 ദിർഹം പിഴ ഈടാക്കും എന്ന് അബുദാബി പോലീസ്. കുറ്റകൃത്യത്തിന് വാഹന ഉടമയിൽ നിന്നും 5,000 ദിർഹം പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ചുമത്തി എന്നും പോലീസ് അറിയിച്ചു.

പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വാഹന ങ്ങളുടെ പിൻ സീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തു പോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

August 8th, 2022

dhwanwanth-nandan-psv-achivement-award-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ധന്വന്ത് നന്ദന്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കാണ് അച്ചീവ്‌മെന്‍റ് അവാർഡ് നൽകി വരുന്നത്.

ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും ഉയർന്ന ശതമാനം മാർക്ക് നേടിയ ധന്വന്തിനു അവാര്‍ഡ് സമ്മാനിക്കും. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നിന്നും 2022 ൽ പത്താം തരം പരീക്ഷ എഴുതിയ ധന്വന്ത്, കരിവെള്ളൂർ സ്വദേശികളായ നന്ദ കുമാർ – രോഷ്‌നി ദമ്പതികളുടെ മകനാണ്.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പയ്യന്നൂർ സൗഹൃദ വേദി കുടുംബത്തിലെ എല്ലാ കുട്ടികളെയും സംഘടന അഭിന്ദനം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ പദ്ധതികൾ : ഇസ്ലാമിക് സെന്‍ററില്‍ ബോധ വത്കരണ സെമിനാർ

August 5th, 2022

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 6 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയിൽ നോർക്ക വെൽ ഫെയർ ബോർഡ് ഡയറക്ടർ പി. എം. ജാബിർ നേതൃത്വം നൽകും. പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചും ഇതില്‍ അംഗത്വം എടുക്കുവാന്‍ ഉള്ള നടപടി ക്രമങ്ങളെ ക്കുറിച്ചും വിശദമായി അറിയുവാനും പൊതു ജന ങ്ങളുടെ സംശയ നിവാരണത്തിനും ഈ സെമിനാറില്‍ അവസരം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങൾക്ക് ഇസ്ലാമിക് സെന്‍ററുമായി ബന്ധപ്പെടാം. ഫോണ്‍ : 02 642 4488

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീകേരള വർമ്മ കോളേജ് അലൂംനി ഇന്‍റർ നാഷണൽ
Next »Next Page » ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം »



  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine