പേലി മിഡിൽ ഈസ്റ്റ് ക്ലിനിക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ

January 11th, 2023

dr-paley-middle-east-clinic-in-burjeel-medical-city-ePathram
അബുദാബി : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സ്, പ്രശസ്ത അസ്ഥി രോഗ വിദഗ്ദൻ ഡോ. ഡ്രോർ പേലിയുമായി ചേർന്ന് സങ്കീർണ്ണ ശസ്ത്ര ക്രിയകളും സേവനങ്ങളും പ്രദാനം ചെയ്യുന്ന ക്ലിനിക്ക് അബുദാബിയിൽ തുറന്നു.

സങ്കീർണ മെഡിക്കൽ സേവനങ്ങളിലും ശിശു രോഗ ചികിത്സാ വിഭാഗത്തിലെ ഉപ സ്പെക്ഷ്യാലിറ്റി കളിലും ശ്രദ്ധ ചെലുത്തുന്നതിന്‍റെ ഭാഗമായാണ് ഡോ. പേലിയു മായുള്ള ബുർജീൽ ഹോൾഡിംഗ്സിന്‍റെ പുതിയ പങ്കാളിത്തം. ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബി. എം. സി.) സ്ഥാപിച്ച പേലി മിഡിൽ ഈസ്റ്റ് ക്ലിനിക്ക്, മസ്കുലോസ്കെലെറ്റൽ പ്രശ്നങ്ങളുള്ളവർക്ക് ലോകോത്തര പരിചരണം നൽകി സങ്കീർണ്ണ ചികിത്സാ കേന്ദ്രമായി മാറുവാനാണ് ലക്ഷ്യം വെക്കുന്നത്.

ഇരുപതിനായിരത്തില്‍ അധികം കാൽ നീട്ടൽ ശസ്ത്ര ക്രിയകൾ ചെയ്തിട്ടുള്ള ഡോ. പേലിയുടെ മിഡിൽ ഈസ്റ്റിലെ ആദ്യ ക്ലിനിക്ക് ആണിത്. നൂറില്‍ അധികം വ്യത്യസ്‌ത ശസ്‌ത്ര ക്രിയകൾ വികസിപ്പിച്ച ഡോ. പേലി കാൽ നീട്ടൽ ശസ്ത്രക്രിയ, അസ്ഥി പുനർനിർമ്മാണം, കുട്ടികളുടെയും മുതിർന്നവരുടെയും കാൽ സന്ധി കളുടെ സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്ന തിൽ ആഗോള തലത്തിൽ ശ്രദ്ധേയനാണ്.

ജന്മനായുള്ള അസ്ഥി വൈകല്യങ്ങൾ, പരിക്കുകളെ തുടർന്നുള്ള അസ്ഥികളുടെ സംരക്ഷണം, കാൽ വൈകല്യങ്ങൾ, സ്കെലെറ്റൽ ഡിസ്പ്ലാസിയ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ഓർത്തോപീഡിക് അവസ്ഥ കളുടെ രോഗ നിർണ്ണയ ത്തിലും ചികിത്സ യിലും പുതിയ ക്ലിനിക്ക് നിർണ്ണായക സേവനങ്ങൾ ലഭ്യമാക്കും.

യു. എ. ഇ. യിൽ സേവനം ആരംഭിക്കുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്നും ലോകം എമ്പാടും ഉള്ള രോഗികളെ അത്യാധുനിക ചികിത്സകൾക്കായി ആകർഷിച്ച് സങ്കീർണ്ണ അസ്ഥിരോഗ ചികിത്സാ കേന്ദ്രമായി യു. എ. ഇ. യെ മാറ്റുകയാണ് ലക്ഷ്യം വെക്കുന്നത് – ഡോ. പേലി പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച ഡോക്ടർ മാരിലൂടെ ഏറ്റവും മികച്ച ചികിത്സാ സേവനങ്ങൾ യു. എ. ഇ. യിൽ ലഭ്യമാക്കാനുള്ള ബുർജീലിന്‍റെ ശ്രമ ങ്ങളുടെ തുടർച്ചയാണ് പേലി ക്ലിനിക്ക് എന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു.

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബിസിനസ്സ് ഡെവലപ്പ് മെന്‍റ് പ്രസിഡണ്ട് ഒമ്രാന്‍ അല്‍ഖൂരി, ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സി. ഒ. ഒ. സഫീര്‍ അഹമ്മദ് എന്നിവരും പേലി ക്ലിനിക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്ലാസ്റ്റിക് ബാഗുകൾക്ക് അടുത്ത വര്‍ഷം മുതല്‍ പൂർണ്ണ നിരോധനം

January 11th, 2023

one-time-use-plastic-bags-banned-in-dubai-ePathram
ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി ഒന്നു മുതൽ യു. എ. ഇ. യില്‍ പൂർണ്ണ നിരോധനം ഏര്‍പ്പെടുത്തുന്നു എന്ന് ഔദ്യോഗിക വാര്‍ത്താ എജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും നിർമ്മാണവും വിതരണവും യു. എ. ഇ. യില്‍ നിരോധിക്കും.

single-use-plastic-complete-ban-in-uae-ePathram

പരിസ്ഥിതി ആഘാതം കുറക്കുവാനാണ് പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിന് ശക്തമായ നടപടി കളുമായി അധികൃതര്‍ മുന്നോട്ടു പോകുന്നത്. 2022 ജൂലായ് മുതല്‍ വിവിധ എമിറേറ്റുകളില്‍ പ്ലാസ്റ്റിക് ബാഗുകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു.

2026 ജനുവരി മുതൽ പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബോക്സുകള്‍ ഉൾപ്പെടെ കൂടുതൽ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾക്കും നിരോധനം നിലവിൽ വരും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റീട്ടെയിൽ എം. ഇ. അവാർഡ് ലുലു ഗ്രൂപ്പിന്

January 11th, 2023

lulu-group-won-most-admired-responsible-retailer-of-the-year-awards-ePathram
ദുബായ് : മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറത്തില്‍ മികച്ച റീട്ടെയില്‍ ഓര്‍ഗനൈസേഷനുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും നല്‍കി വരുന്ന വാര്‍ഷിക റീട്ടെയില്‍ എം. ഇ. അവാര്‍ഡ് ലുലു ഗ്രൂപ്പിന് സമ്മാനിച്ചു. മോസ്റ്റ് അഡ്മിയേര്‍ഡ് റീട്ടെയില്‍ കമ്പനി എന്ന ബഹുമതിയാണ് ലുലു ഗ്രൂപ്പിന് ലഭിച്ചത്. ഇതു കൂടാതെ ഏറ്റവും ഉത്തരവാദിത്വം ഉള്ള റീട്ടെയിലര്‍, മികച്ച ഓമ്നിചാനല്‍ റീട്ടെയിലര്‍ എന്നിങ്ങനെയുള്ള രണ്ട് അവാര്‍ഡുകള്‍ കൂടി ലുലു ഗ്രൂപ്പ് കരസ്ഥമാക്കി.

റീട്ടെയിൽ വ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം, ഈ രംഗ ത്തെ പുതിയ സംരംഭങ്ങൾ ചർച്ച ചെയ്യുകയും പ്രദർശിപ്പി ക്കുകയും ചെയ്യുന്ന വേദിയാണ്. യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലര്‍മാരില്‍ നിന്ന് 135 ല്‍ അധികം നോമിനേഷനുകള്‍ ലഭിച്ചു. ഇവയില്‍ നിന്നാണ് ലുലു ഗ്രൂപ്പിന് വാര്‍ഷിക റീട്ടെയിലര്‍ എം. ഇ. അവാര്‍ഡ് സ്വന്തമായത്.

സ്റ്റോര്‍ ലേ ഔട്ടുകള്‍, ഉല്‍പ്പന്ന ശ്രേണി, പ്രവര്‍ത്തന മികവ്, ഭൂമിശാസ്ത്ര പരമായ സാന്നിദ്ധ്യം തുടങ്ങി ഏറ്റവും പുതിയ കണ്ടു പിടിത്ത ങ്ങളും വിപണനവും കണക്കിലെടുത്താണ് ലുലുവിനെ തെരഞ്ഞെടുത്തത്. യു. എ. ഇ. യുടെ ഭക്ഷ്യസുരക്ഷയിലും മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിന്‍റെ വികസനത്തിലും ലുലു വഹിച്ച പങ്ക് ജൂറി പരിഗണിച്ചു. അപ്പാരല്‍ ഗ്രൂപ്പ്, സിക്‌സ് സ്ട്രീറ്റ് എന്നിവ യാണ് വിവിധ വിഭാഗങ്ങ ളിലെ മറ്റ് അവാര്‍ഡ് ജേതാക്കള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിസാ കാലാവധി കഴിഞ്ഞാല്‍ പിഴ അടച്ച് ഔട്ട് പാസ്സ് വാങ്ങി രാജ്യം വിടണം

January 8th, 2023

gdrfa-general-directorate-logo-dubai-immigration-ePathram
ദുബായ് : ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞും യു. എ. ഇ. യിൽ തങ്ങുന്നവര്‍ ഓരോ ദിവസത്തിനും അവരുടെ താമസം നീട്ടിയ ദിവസങ്ങളുടെ പിഴ അടക്കുകയും രാജ്യം വിടാന്‍ ഔട്ട് പാസ്സ് വാങ്ങണം എന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആര്‍. എഫ്. എ) അറിയിച്ചു.

അൽ അവീര്‍ ഇമിഗ്രേഷൻ ഓഫീസിൽ നിന്നും ഔട്ട് പാസ്സ് ലഭിക്കും. അല്ലെങ്കില്‍ എയര്‍ പോര്‍ട്ടുകള്‍, ബോര്‍ഡര്‍ പോയിന്‍റുകള്‍ എന്നിവിടങ്ങളിലെ ഇമിഗ്രേഷൻ ഓഫീസുകളിൽ നിന്നും ഔട്ട് പാസ്സ് കരസ്ഥമാക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാഡ്മിന്‍റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് 13 മുതല്‍

January 6th, 2023

45-th-isc-apex-badminton-gold-championship-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി) സംഘടിപ്പിക്കുന്ന 45 ആമത് ഐ. എസ്. സി.- അപെക്സ് ബാഡ്മിന്‍റണ്‍ ഗോള്‍ഡ് ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ 2023 ജനുവരി 13 മുതല്‍ തുടക്കം കുറിക്കും. ജനുവരി 22 വരെ നടക്കുന്ന ജൂനിയര്‍ സീരീസിലേക്ക് ഏഴാം തീയ്യതി വരെ അപേക്ഷിക്കാം.

ജൂനിയര്‍ – സീനിയര്‍ വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർത്ഥികള്‍ കോര്‍ട്ടില്‍ ഇറങ്ങും. യു. എ. ഇ. ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍റെ അംഗീകാരത്തോടെയാണ് മല്‍സരം നടക്കുന്നത് എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

press-meet-isc-apex-badminton-gold-championship-ePathram

ജനുവരി 28 ന് ആരംഭിക്കുന്ന സീനിയര്‍ സീരീസിലേക്ക് 21 ആം തീയ്യതി വരെ അപേക്ഷിക്കാം. ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഇന്തോനീഷ്യ, മലേഷ്യ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്‍റണ്‍ താരങ്ങളും മത്സരത്തിന് എത്തും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ +971 2 6730066 എന്ന നമ്പറിൽ നിശ്ചിത തീയ്യതിക്കു മുന്‍പായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യണം.

ഐ. എസ്‌. സി. പ്രസിഡണ്ട് ഡി. നടരാജൻ, ജനറൽ സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൺ ജേക്കബ്ബ്, ബാഡ്മിന്‍റൺ സെക്രട്ടറി നൗഷാദ് അബൂ ബക്കർ, പ്രായോജക പ്രതിധികളായ പി. എ. ഹിഷാം, എം. പി. രാജേന്ദ്രന്‍ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.

 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡൽ സ്‌കൂളിൽ കരിയർ ഫെസ്റ്റ്
Next »Next Page » വിസാ കാലാവധി കഴിഞ്ഞാല്‍ പിഴ അടച്ച് ഔട്ട് പാസ്സ് വാങ്ങി രാജ്യം വിടണം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine