വെള്ളിയാഴ്ച കളിൽ എംബസ്സി യുടെ സേവന ങ്ങള്‍ സമാജത്തില്‍

September 4th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : പൊതുജന സൗകര്യാര്‍ത്ഥം മുസ്സഫ യിലെ മലയാളി സമാജം അങ്കണ ത്തില്‍ ഏര്‍ പ്പെടു ത്തിയ ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ ഈ മാസം രണ്ടു വെള്ളി യാഴ്ച കളി ലായി (സെപ്റ്റംബര്‍ 6, 20 തീയ്യതി കളിൽ) ഉണ്ടായി രിക്കും എന്നു സമാജം ഭരണ സമിതി അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണ് എങ്കിലും സമാജ ത്തില്‍ എംബസ്സി ഉദ്യോഗസ്ഥര്‍ എത്തി സേവന പ്രവര്‍ ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

നില വില്‍ ഒരു മാസത്തില്‍ രണ്ട് വെള്ളിയാഴ്ച കളി ലാണ് എംബസ്സി യുടെ വിവിധ സേവനങ്ങള്‍ സമാജ ത്തില്‍ ലഭ്യ മാകുന്നത്. മികച്ച പ്രതി കരണ മാണ് ഈ പദ്ധതിക്ക് പൊതു ജന ങ്ങളില്‍ നിന്ന് ലഭിച്ചത്.

വിശദ വിവരങ്ങള്‍ക്ക് : 02 55 37 600, 050 761 6549.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കുന്നു

September 4th, 2019

abudhabi-school-bus-stop-board-ePathram
അബുദാബി : സ്കൂൾ ബസ്സുകളിലെ ‘സ്റ്റോപ്പ്’ ബോര്‍ഡ് മറി കടക്കുന്ന വാഹന ങ്ങളെ പിടി കൂടുവാന്‍ സ്കൂൾ ബസ്സു കളിൽ ക്യാമറകൾ ഘടി പ്പിക്കുന്നു. അബുദാബി യിലെ 7000 സ്കൂൾ ബസ്സു കളിലും ക്യാമറ ഘടിപ്പി ക്കുവാന്‍ പദ്ധതി യുണ്ട്. ആദ്യ ഘട്ട ത്തിൽ 500 ബസ്സു കളില്‍ ക്യാമറ സ്ഥാപിക്കും.

മറ്റു വാഹന ഉടമ കൾക്ക് തിരിച്ചറി യു വാന്‍ സാധി ക്കാത്ത വിധ മുള്ള ക്യാമറ, ബസ്സി ന്റെ സ്റ്റോപ്പ് ബോർഡി ലാണ് ഘടിപ്പിക്കുക എന്ന് അധികൃതർ വാർത്താ സമ്മേ ളന ത്തിൽ അറിയിച്ചു. പോലീസ് കൺട്രോൾ റൂമു മായി ബന്ധിപ്പി ക്കുന്ന ക്യാമറ യിലൂടെ നിയമ ലംഘകരെ പിടി കൂടാനാകും.

വിദ്യാർത്ഥികളെ സ്കൂള്‍ ബസ്സിൽ കയറ്റുകയും ഇറക്കു കയും ചെയ്യുന്ന സമയത്ത് പിറകി ലുള്ള വാഹന ങ്ങൾ നിർത്തണം എന്നാണ് നിലവിലെ നിയമം. ബസ്സ് നിർത്തു മ്പോൾ ഡ്രൈവർമാർ സ്റ്റോപ്പ് ബോർഡ് പ്രദർശി പ്പിക്കു കയും വേണം.

ഈ സ്റ്റോപ്പ് ബോര്‍ഡ് കണ്ടിട്ടും വാഹനം നിര്‍ത്താതെ പോകുന്ന വർക്ക് 1000 ദിർഹം പിഴ യും ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റു മാണ് ശിക്ഷ.സ്റ്റോപ്പ് ബോർഡ് പ്രദർശിപ്പി ക്കാത്ത ഡ്രൈവർ മാർക്ക് നിലവില്‍ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷ നല്‍കി വരുന്നുണ്ട്.

Twitter
Instagram
Face Book Page

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം ഓണ ആഘോഷ പരിപാടി കൾ സെപ്റ്റംബർ 3 മുതല്‍

September 1st, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഓണ ആഘോഷ പരി പാടികൾ സെപ്റ്റംബർ 3 മുതല്‍ തുടക്കം കുറിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബർ 3, അത്തം നാൾ മുതൽ തിരു വോണം വരെ സമാജം അങ്കണ ത്തിൽ സമാജ ത്തിലെ വിവിധ കമ്മിറ്റി കളുടെ ആഭി മുഖ്യത്തിൽ അത്ത പ്പൂക്കളം ഒരുക്കു വാനും സെപ്റ്റംബർ 6 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ ഓണ ക്കാഴ്ച കളും ഓണ ചന്ത യും നടത്തുന്ന തിനും ഓണ ചന്ത യിൽ നാടൻ തനിമ നില നിർത്തി പച്ച ക്കറി കൾ, വസ്ത്ര ങ്ങൾ, മറ്റു നാടൻ വിഭവ ങ്ങൾ തുട ങ്ങിയ വിവിധ തര ത്തിലുള്ള സ്റ്റാളു കളും ഉണ്ടാവും.

നാടൻ പന്തുകളി, ഉറിയടി, തീറ്റ മത്സരം, വെള്ളം കുടി മത്സരം, കണ്ണു കെട്ടി കുടമടി, വടം വലി തുടങ്ങി യ വൈവിദ്ധ്യമാർന്ന മത്സര ങ്ങളും നടത്തും.

വിജയി കൾക്ക് സമ്മാന ങ്ങളും നൽകും. ഓണാ ഘോഷ ത്തി ന്റെ ഭാഗമായി സെപ്റ്റംബർ 12 വ്യാഴാഴ്ച രാത്രി 8 മണി മുതൽ സമാജം അംഗ ങ്ങളെയും കുട്ടി കളേയും അണി നിരത്തി ഓണ ഘോഷ യാത്രയും വൈവിധ്യ മാർന്ന കലാ പരി പാടികളും ഉണ്ടാവും.

സെപ്റ്റംബർ 20 വെള്ളിയാഴ്ച മൂവായിരം പേർ ക്കുള്ള ഓണ സദ്യ ഒരുക്കും എന്നും ഭാര വാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി

September 1st, 2019

pavan-kapoor-uae-indian-ambassador-ePathram

അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യൻ സ്ഥാന പതി യായി പവന്‍ കപൂറിനെ നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവ് ഇറക്കി. നിലവിലെ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ക്കു പകര ക്കാരന്‍ ആയിട്ടാണ് പവൻ കപൂർ എത്തുന്നത്.

വിദേശ കാര്യ മന്ത്രാലയ ത്തിലും പ്രധാന മന്ത്രി യുടെ ഓഫീസിലും പ്രവർത്തി പരിചയമുള്ള പവൻ കപൂർ  1990 കേഡറിലെ ഐ. എഫ്. എസ്. ഉദ്യോഗസ്ഥ നാണ്.

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌ മെന്റിൽ നിന്ന് എം. ബി. എ. യും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ഇന്റർ നാഷണൽ പൊളിറ്റി ക്കൽ ഇക്കണോമി യിൽ ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ മൂന്നു വർഷം ഇസ്രയേലിലെ ഇന്ത്യൻ സ്ഥാന പതി യായിരുന്നു. റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങ ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പുരുഷ നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം

August 20th, 2019

foreign-medical-check-up-private-copmanies-ePathram
അബുദാബി : എമിറേറ്റിലെ പ്രമുഖ ഇൻഡ സ്ട്രി യൽ ക്ലിനിക്കിലേക്ക് പുരു ഷൻ മാരായ ബി. എസ്‌. സി. നഴ്‌സു മാരെ ജോലിക്ക് എടുക്കുന്നു എന്ന് കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ വാര്‍ത്താ ക്കുറിപ്പ്.

മൂന്നു വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോ ഗാർത്ഥി കളെ നിയമിക്കുന്ന തിനായി ഒ. ഡി. ഇ. പി. സി. മുഖേന ഇന്റർവ്യൂ നടത്തും എന്നും ഉദ്യോഗാർത്ഥി കൾ HAAD / DOH പരീക്ഷ പാസ്സാ യിരിക്കണം എന്നും ഇതിന് ആവശ്യ മായ പരി ശീലന സഹായം ഒ. ഡി. ഇ. പി. സി. നല്‍കും എന്നും അറിയി ക്കുന്നു.

താത്പര്യ മുള്ളവർ ബയോ ഡാറ്റ, സർട്ടി ഫിക്കറ്റു കളു ടെ പകർപ്പു കൾ എന്നിവ സഹിതം uae.odepc @ gmail.com എന്ന ഇ – മെയില്‍ വിലാസ ത്തിലേക്ക് ആഗസ്റ്റ് 28 നു മുന്‍പായി അപേക്ഷി ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഒ. ഡി. ഇ. പി. സി. വെബ് സൈറ്റ്  സന്ദർശി ക്കുക.

പി. എൻ. എക്സ്. 2984/19

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ
Next »Next Page » പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine