മലയാളീ സമാജ ത്തില്‍ ‘ചങ്ങാതി ക്കൂട്ടം’ ഇന്നു മുതല്‍

July 11th, 2019

malayalee-samajam-summer-camp-2019-ePathram
അബുദാബി : മലയാളി സമാജം കുട്ടി കള്‍ക്ക് വേണ്ടി ഒരുക്കുന്ന സമ്മർ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം – 2019’ ഇന്നു മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തിൽ തുടക്കം കുറിക്കും.

വേനൽ അവധിക്കു നാട്ടി ലേക്ക് പോകാൻ കഴിയാത്ത കുട്ടി കൾ ക്ക് നാടൻ പാട്ടി ലൂടെയും കളി കളി ലൂ ടെയും പഴ ഞ്ചൊല്ലു കളി ലൂടെയും കടങ്കഥ കളി ലൂടെ യും നാടിനെ അടുത്ത് അറി യുവാൻ അവ സരം ഒരുക്കുക യാണ് എന്ന് സമാജം ഭാര വാഹി കൾ വാർത്താ സമ്മേ ളന ത്തിൽ അറി യിച്ചു.

എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 8.30 വരെ യാണ് ‘ചങ്ങാതി ക്കൂട്ടം’ മൂന്നു പതിറ്റാണ്ടാ യി കിഡ്‌സ് പ്രോഗ്രാം കോഡി നേറ്റര്‍ ആയി പ്രവർ ത്തി ക്കുന്ന അലക്‌സ് താളു പ്പാടത്ത് ‘ചങ്ങാതി ക്കൂട്ടം’ ക്യാമ്പിനു നേതൃത്വം നല്‍കും.

press-meet-malayalee-samajam-summer-camp-2019-ePathram
കലാ – സാഹിത്യപരമായ സര്‍ഗ്ഗ വാസന കളേ യും കായിക രംഗ ങ്ങളി ലെ മികവി നേയും പ്രോല്‍ സാഹി പ്പിക്കുക എന്ന തില്‍ ഉപരി വ്യക്തിത്വ വികസനവും അതോടൊപ്പം കുട്ടി കളിലെ ആത്മ വിശ്വാസം വര്‍ദ്ധിപ്പി ക്കുവാനും ഉത കുന്ന പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കി യിരി ക്കുന്നത്.

വാർത്താ സമ്മേളന ത്തിൽ സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വൈസ് പ്രസിഡണ്ട് സലീം ചിറക്കൽ, ട്രഷറർ അബ്ദുൽ ഖാദര്‍ തിരുവത്ര, കെ. കെ. മൊയ്‌തീൻ കോയ, രോഹിത്, ക്യാമ്പ് ഡയറ ക്ടര്‍ അലക്‌സ് താളു പ്പാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

അബുദാബിയുടെ വിവിധ ഭാഗ ങ്ങളിൽ നിന്നു ള്ള നൂറ്റമ്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെ ടുക്കു ന്നത്. കുട്ടി കളുടെ ക്യാബിനറ്റ് രൂപീകരിച്ചു കൊണ്ട് ഓരോ രുത്തർ ക്കും ഓരോ വകുപ്പുകൾ നൽകി അതതു ദിവസ ങ്ങളിലെ പ്രവർത്തന ങ്ങൾ ഏകോ പിപ്പി ക്കു കയും നിയന്ത്രി ക്കുകയും ചെയ്യും എന്ന് ക്യാമ്പ് ഡയറക്ടർ അലക്സ് താളു പാടത്ത് പറഞ്ഞു.

കുട്ടികൾക്ക് പ്രത്യേക യൂണി ഫോം, ഡയറി കൾ, ബാഡ്ജ് എന്നിവ നല്‍കും. ഓരോ ദിവസ ത്തെ യും വിവരങ്ങൾ ഡയറിയിൽ രേഖ പ്പെടുത്തി അവതരിപ്പിക്കുന്ന രീതിയും ക്യാമ്പി ന്റെ പ്രത്യേകതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600 എന്ന നമ്പറില്‍ സമാജം ഓഫീസു മായോ 050 721 7406 (ഷാജി കുമാര്‍) 050 189 3090 (സലീം ചിറക്കല്‍) എന്നീ നമ്പറു കളി ലോ ബന്ധ പ്പെടാവു താണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാൻ യു. എ. ഇ. എക്സ് ചേഞ്ച് ഇനി മുതൽ യൂനി മണി

July 11th, 2019

logo-uae-exchange-uni-moni-ePathram
മസ്കറ്റ് : സുല്‍ത്താനേറ്റ് ഓഫ് ഒമാനി ൽ മണി ട്രാൻ സ്‌ഫർ, ഫോറിൻ എക്സ് ചേഞ്ച്, പേയ് മെന്റ് സൊല്യൂ ഷൻസ് തുടങ്ങിയ സേവന ങ്ങൾ നല്കി വരുന്ന മുൻ നിര പണമിട പാട് ബ്രാൻഡു കളില്‍ ഒന്നായ ഒമാൻ യു. എ. ഇ. എക്സ് ചേഞ്ച് ഇനി മുതൽ യൂനി മണി എന്ന പുതു നാമ ത്തിൽ അറിയ പ്പെടും.

ഒമാൻ സെൻട്രൽ ബാങ്ക് എക്സിക്യൂട്ടീവ് പ്രസി ഡണ്ട് താഹിർ ബിൻ സലിം അബ്ദുള്ള അൽ അംറി ഔദ്യോഗിക മായി യൂനി മണി നാമ കരണം പ്രഖ്യാ പിച്ചു.

oman-uae-exchange-re-brands-as-unimoni-ePathram

മസ്‌കറ്റി ൽ നടന്ന വർണ്ണാ ഭ മായ ചട ങ്ങിൽ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാകേഷ് അദ് ലഖ, ശൈഖ് സെയ്‌ഫ് ബിൻ ഹാഷിൽ അൽ മസ്‌കരി, ശൈഖ് മുഹ മ്മദ് ബിൻ നാസർ അൽ ഹാഷർ, ഫിനാബ്ലർ ഗ്രൂപ്പ് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട്, യൂനി മണി – യു. എ. ഇ. എക്സ് ചേഞ്ച് സി. ഇ. ഒ. പ്രദീപ് കുമാർ, യൂനി മണി ഒമാൻ കൺട്രി ഹെഡ് ബോബൻ എം. പി. എന്നിവർ ചടങ്ങില്‍ സന്നി ഹിത രായിരുന്നു.

ജി. സി. സി, അപാക്, ആഫ്രിക്ക, അമേരിക്ക എന്നീ മുഖ്യ വിപണി കൾ ഉൾ പ്പെടെ ലോകത്ത് ഉട നീളം വ്യാപിച്ചു കിടക്കുന്ന യൂനി മണി ശൃംഖല യിൽ യൂനി മണി ഒമാനും ഭാഗ മാകുന്നു.

ഉപഭോക്താക്കളുടെ പണമിട പാട് സംബന്ധ മായ എല്ലാ ആവശ്യ ങ്ങളും തടസ്സ ങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ ഏറ്റവും വേഗ ത്തിലും കൃത്യത യോടെയും സാധി പ്പിക്കു വാൻ നൂതന സാങ്കേ തിക സംവി ധാന ങ്ങൾ ഉപ യോഗ പ്പെടു ത്തുവാൻ ഇത് കൂടുതൽ സഹായക മാകും.

ഒമാനിൽ ഉടനീളം ഇപ്പോൾ അറുപത് ശാഖ കളും എഴുപതോളം ബാങ്കു കളു മായി വിനി മയ ബന്ധ ങ്ങളും ഉള്ള യൂനി മണി ഒമാൻ, കൂടു തൽ ശാഖ കൾ ഏർ പ്പെടു ത്താനും സമഗ്ര മായ ഡിജിറ്റൽ അധി ഷ്ഠിത സംവി ധാന ങ്ങൾ വ്യാപി പ്പിക്കുവാനും സമീപ ഭാവിയിൽ ഊന്നൽ നല്‍കും എന്നും അധി കൃതര്‍ അറി യിച്ചു. നേരിട്ടുള്ള സേവന ങ്ങൾക്ക് ഒപ്പം തന്നെ ഡിജിറ്റൽ – മൊബൈൽ ഇട പാടു കളും സ്വയം സേവന സജ്ജ മായ കിയോസ്കു കളും എല്ലാ യിടത്തും ലഭ്യമാക്കും.

ഒമാൻ തങ്ങൾക്ക് എപ്പോഴും പ്രധാന മായ വിപണി യാണെന്നും കഴിഞ്ഞ ഏതാനും വർഷ ങ്ങളി ലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഏറ്റവും സ്വീക രിച്ച വിപണി എന്ന നിലക്ക് യൂനി മണി യുടെ വികസിത ഡിജിറ്റൽ – മൊബൈൽ പണമിട പാട് സേവന ങ്ങൾക്ക് നല്ല സാധ്യത ഉണ്ട് എന്നും ഫിനാ ബ്ലർ ഗ്രൂപ്പ് സി. ഇ. ഒ. പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ഡിജിറ്റലൈസേഷന് മുഖ്യ പരിഗണന നല്കുന്ന ഒമാൻ, ജി. സി. സി. യിൽ മൊബൈൽ ഫോൺ ഉപ യോഗ ത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കു മ്പോൾ നാലിൽ മൂന്നു ഭാഗം ജന ങ്ങൾക്കും ഇന്റർ നെറ്റ് സൗകര്യം പ്രാപ്യമാണ് എന്നി രിക്കെ, യൂനി മണി യുടെ ഡിജിറ്റൽ മണി ട്രാൻ സ്‌ഫർ ഇൻഫ്രാ സ്ട്രക്ച്ചർ വികസന ങ്ങൾ ജന ങ്ങൾക്ക് വലിയ പ്രയോജനം ചെയ്യും എന്നും പ്രമോദ് മങ്ങാട്ട് പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എംബസ്സി സേവന ങ്ങള്‍ മാസ ത്തിൽ രണ്ടു തവണ സമാജത്തിൽ

July 11th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യുടെ സേവന ങ്ങള്‍ ഇനി മുതല്‍ ഓരോ മാസ ത്തിലും രണ്ടു തവണ വീതം സമാജ ത്തില്‍ ലഭ്യമാകും.

മുസ്സഫയിലും പരിസരങ്ങളി ലേയും ഇന്ത്യന്‍ പ്രവാസി സമൂഹ ത്തിന് ഉപ കാര പ്രദമാകും വിധ ത്തില്‍ അബു ദാബി മലയാളീ സമാജ ത്തില്‍ എംബസ്സി സേവന ങ്ങള്‍ ലഭ്യമായി തുടങ്ങിയത് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആയിരുന്നു.

അതിനായി വിപുല മായ സൗകര്യ ങ്ങള്‍ സമാജം ഒരുക്കു കയും എംബസ്സി ഉദ്യേഗ സ്ഥരും ബി. എല്‍. എസ്. ജീവന ക്കാരും സമാജ ത്തില്‍ എത്തി ഈ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിക്കു കയും ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച ഈ പദ്ധതിക്ക് കൂടുതല്‍ സ്വീകാര്യതയാണ് ലഭിച്ചത്. മാസ ത്തില്‍ ഒരു തവണ യായി ചിട്ട പ്പെടു ത്തി യിരുന്ന സേവന പ്രവര്‍ത്തന ങ്ങള്‍ ഇനി മുതല്‍ എല്ലാ മാസവും രണ്ട് വെള്ളി യാഴ്ച കളി ലായാണ് ക്രമീകരിച്ചിട്ടു ള്ളത്.

രാവിലെ 9 മണി മുതൽ വൈകു ന്നേരം 3 മണി വരെ സമാജത്തിൽ എംബസ്സി സര്‍വ്വീ സുകള്‍ ലഭ്യ മാകും എന്നും ഇതി നായി സമാജം ഓഫീ സുമായി ബന്ധ പ്പെടു വാനും ഭാര വാഹി കള്‍ അറിയിച്ചു.

ഫോൺ : 02 – 55 37 600, 050 761 6549.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. സമ്മർ ക്യാമ്പിന് തുടക്കം

July 10th, 2019

isc-summer-camp-sizzlin-2019-ePathram
അബുദാബി : ഐ. എസ്. സി. സമ്മർ ക്യാമ്പ് ‘sizzlin’ എന്ന പേരില്‍ അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ അങ്കണ ത്തില്‍ തുടക്കം കുറിച്ചു. എട്ടു വയസ്സു മുതല്‍ പതിനേഴു വയസ്സു വരെ പ്രായ മുള്ള വരും വിവിധ വിദ്യാലയ ങ്ങളിൽ നിന്നുള്ള വരു മായ എൺപ തോളം കുട്ടി കളാണ് ക്യാമ്പില്‍ ഉള്ളത്.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ ക്യാമ്പി ന്റെ ഉദ്ഘാടനം നിർവ്വ ഹിച്ചു. ജനറൽ സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൺ കെ. ജേക്കബ്ബ്, വൈസ് പ്രസി ഡണ്ട് എസ്. എൻ. രാധാ കൃഷ്ണൻ, ക്യാമ്പ് ഡയറ ക്ടർ എൻ. കെ. ഷിജിൽ കുമാര്‍, കായിക വിഭാഗം സെക്രട്ടറി കെ. ആർ. പ്രകാശൻ, വിനോദ വിഭാഗം സെക്രട്ടറി ജോസഫ് ജോർജ്ജ്, സാഹിത്യ വിഭാഗം സെക്രട്ടറി സി. എച്ച്. മൻസൂർ അലി തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു.

പരിസ്ഥിതി പഠന ത്തിന്റെ ഭാഗ മായി ‘പ്രകൃതിക്ക് തണൽ’ എന്ന ആശയ ത്തിൽ ആദ്യ ദിനം കുട്ടി കൾ ഓരോ ചെടി വീതം നട്ടു. 21 ദിവസ ത്തിനു ശേഷം ഈ ചെടി കളു ടെ വളർച്ച പരി ശോധി ക്കുകയും sizzlin  സമ്മർ  ക്യാമ്പ് സമാപി ക്കുന്ന തോടെ ഈ ചെടി കള്‍ കുട്ടി കൾക്ക് നൽകു കയും ചെയ്യും.

കുട്ടി കൾ ക്ക് നേരെ യുണ്ടാ വുന്ന കുറ്റ കൃത്യ ങ്ങ ളെ ക്കുറി ച്ചുള്ള ബോധ വത്ക രണ ക്ലാസ്സു കള്‍ അബു ദാബി കമ്യൂ ണിറ്റി പോലീസു മായി സഹ കരിച്ച് കൊണ്ട് ക്യാമ്പില്‍ ഒരുക്കും. ഓരോ ചുമതലകൾ കുട്ടി കൾക്ക് നൽകി അവരെ ക്കൊണ്ടു തന്നെ കാര്യ ങ്ങൾ ചെയ്യി ക്കുന്ന രീതി യിലാണ് ക്യാമ്പ് മുന്നോട്ടു പോവുക.

കഥ, കവിത, സംഗീതം, നാടക അവത രണം, ഫോട്ടോ ഗ്രാഫി, ബാഡ്മിന്റൺ, ടെന്നീസ്, നീന്തൽ തുട ങ്ങിയ വയില്‍ പരിശീലനം, ഭക്ഷ്യ- പാനീയ നിർമ്മാ ണ യൂണി റ്റു കളി ലേക്ക് സന്ദർശനം, വിനോദ കേന്ദ്ര ങ്ങളി ലേക്ക് സന്ദർ ശനം എന്നിവ ‘sizzlin’ സമ്മർ ക്യാമ്പി ന്റെ ഭാഗ മായി ഉണ്ടാവും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാല്‍നട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ്

July 9th, 2019

traffic-awareness-pedestrian-zebra-crossing-ePathram
അബുദാബി : കാൽനട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന നല്‍കണം എന്ന് ഡ്രൈവർ മാരോട് അബുദാബി പോലീസ്. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു വാന്‍ സഹകരി ക്കണം എന്നും സാമൂഹ്യ മാധ്യമ ങ്ങളിലൂടെ അബുദാബി പോലീസ് ആവശ്യ പ്പെട്ടു. മലയാളം അടക്കം വിവിധ ഭാഷ കളി ലാണ് ഇക്കാര്യം അറിയി ച്ചിരി ക്കുന്നത്.

റോഡ് മുറിച്ചു കടക്കുവാന്‍ അനു മതി യുള്ള സ്ഥലങ്ങ ളിലും സ്കൂളു കള്‍ക്ക് സമീപവും വ്യവസായ മേഖല കള്‍, ഷോപ്പിംഗ് മാളുകള്‍ എന്നി വിട ങ്ങളിലും  വാഹന ങ്ങളുടെ വേഗത കുറക്കണം എന്നും കാൽനട യാത്ര ക്കാർ ക്കു മുൻ ഗണ നല്‍കണം എന്നും പോലീസ് ആവശ്യ പ്പെട്ടു.

റോഡ് മറി കടക്കുവാന്‍ അനുവദിച്ച സ്ഥലങ്ങ ളിൽ കാൽ നട യാത്ര ക്കാർക്ക് മുൻ ഗണന നല്‍കിയില്ല എങ്കില്‍ ഡ്രൈവർ മാർക്ക് 500 ദിർഹം പിഴ യും ആറ് ബ്ലാക്ക് പോയന്റു കളും ശിക്ഷ ലഭിക്കും.

ട്രാഫിക് സിഗ്നലുകൾ പാലിക്കാതെ അനുമതി ഇല്ലാത്ത സ്ഥല ങ്ങളി ലൂടെ റോഡ് മുറിച്ചു കടന്നാല്‍ കാൽ നട യാത്ര ക്കാർക്ക് 400 ദിർഹം പിഴ ചുമത്തുന്നുണ്ട്.

റോഡില്‍ പ്രത്യേകം വരയിട്ട് അടയാള പ്പെടുത്തിയ ഭാഗ ങ്ങള്‍ (സീബ്രാ), നട പ്പാല ങ്ങള്‍, ടണലു കള്‍ (അണ്ടർ പാസ്സു കള്‍) തുടങ്ങി കാൽ നട യാത്ര ക്കാർക്കു വേണ്ടി ക്രമീ കരി ച്ചിരി ക്കുന്ന സ്ഥല ങ്ങൾ മാത്രം നടക്കു വാന്‍ ഉപ യോഗി ക്കുക.

പ്രധാന നിരത്തു കളില്‍ ട്രാഫിക് സിഗ്നൽ പാലിച്ച് നടക്കു കയും കാൽനട യാത്രി കർക്കു വേണ്ടി യുള്ള പച്ച സിഗ്നൽ തെളി യുമ്പോള്‍ മാത്രം റോഡ് മുറിച്ചു കട ക്കുക. റോഡ് മുറിച്ചു കടക്കു മ്പോൾ മോബൈല്‍ ഫോണ്‍ ഉപ യോഗം പാടില്ല.

വാഹന ഗതാ ഗതം തടസ്സ പ്പെടാതിരിക്കാന്‍ കാൽ നട യാത്ര ക്കാർ പ്രത്യേകം ശ്രദ്ധി ക്കണം എന്നും പോലീസ് ഓര്‍മ്മ പ്പെടുത്തുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം
Next »Next Page » ഐ. എസ്. സി. സമ്മർ ക്യാമ്പിന് തുടക്കം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine