പെരുമ – 2019 ഏപ്രിൽ 12 നു സഫ്രാൻ പാർക്കിൽ

April 9th, 2019

uae-k-kannapuram-mahallu-koottayma-peruma-2019-ePathram
അബുദാബി : കണ്ണൂർ ജില്ല യിലെ കണ്ണ പുരം മഹല്ലു നിവാസിക ളുടെ യു. എ. ഇ. യിലെ ഏഴാമത് കുടുംബ സംഗമം ‘പെരുമ – 2019′ ഏപ്രിൽ 12 നു (വെള്ളി യാഴ്ച) രാവിലെ 10 മണി മുതൽ വെകു ന്നേരം 6 മണി വരെ അബു ദാബി മുറൂർ റോഡിലെ സഫ്രാൻ പാർ ക്കിൽ വിവിധ പരി പാടി കളോടെ നടക്കും.

യു. എ. ഇ. യിലെ മുഴു വൻ കണ്ണ പുരം നിവാസി കളും പെരുമ – 2019 കുടുംബ സംഗമ ത്തില്‍ പങ്കെടു ക്കണം എന്ന് കൺവീനർ സുബൈർ മൊയ്തീന്‍ അറി യിച്ചു.

വിവരങ്ങൾക്ക് 056 549 7379 എന്ന നമ്പറിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അ​ൽ ഐ​ൻ – ദുബായ് റൂ​ട്ടി​ൽ ആ​ർ.​ ടി.​ എ. ബ​സ്സ്​ സ​ർ​വ്വീ​സ്​

April 8th, 2019

roads-transport-authority-dubai-logo-rta-ePathram
അൽ ഐൻ : ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ.) അൽ ഐൻ – ദുബായ് റൂട്ടിൽ ബസ്സ് സർവ്വീസ് ആരംഭിച്ചു.

ഏപ്രില്‍ 7 മുതല്‍ തുടക്ക മായ  റൂട്ട് നമ്പർ E 201 എന്ന സര്‍വ്വീസ്, ദുബായ് അല്‍ ഗുബൈബ ബസ്സ് സ്റ്റേഷനില്‍ നിന്നും അൽ ഐൻ ബസ്സ് സ്റ്റേഷനില്‍ നിന്നും 30 മിനിട്ടു കൾ ഇട വിട്ട് പുറപ്പെടും.

25 ദിർഹം ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ആർ. ടി. എ. യുടെ നോള്‍ കാര്‍ഡ് ഉപ യോഗിച്ചു മാത്രമേ യാത്ര ചെയ്യാന്‍ കഴി യുക യുള്ളൂ.

പ്രവൃത്തി ദിന ങ്ങളിൽ രാവിലെ 5.30 മുതലും അവധി ദിവസ മായ വെള്ളി യാഴ്ച രാവിലെ ആദ്യത്തെ സർ വ്വീസ് 6.30 നും  പുറപ്പെടും. സാധാരണ പ്രവൃത്തി ദിന ങ്ങളിൽ രാത്രി 11.50 നാണ് അവ സാന സർ വ്വീസ് പുറ പ്പെടുക.

എന്നാൽ, വെള്ളി യാഴ്ച അവസാനത്തെ സർവ്വീസ് രാത്രി 12.50  ന് ആയി രിക്കും എന്ന് ആര്‍. ടി. എ. വൃത്ത ങ്ങള്‍ അറിയിച്ചു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

April 7th, 2019

logo-st-stephens-youth-association-ePathram
അബുദാബി : സെന്റ് സ്റ്റീഫന്‍സ് യൂത്ത് അസ്സോ സ്സി യേഷനും അബു ദാബി ബ്ലഡ് ബാങ്കും സംയു ക്ത മായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സമൂ ഹ ത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ എത്തി രക്തം ദാനം ചെയ്തു.

st-stephen-s-youth-association-auh-blood-donation-camp-ePathram

അബുദാബി സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റ റില്‍ ഒരുക്കിയ ചടങ്ങില്‍ ഇടവക വികാരി ഫാദര്‍. ജിജന്‍ എബ്രഹാം ഉല്‍ഘാടനം നിര്‍വ്വ ഹിച്ചു.

ഇടവക സെക്രട്ടറി കെ. പി. സൈജി, യൂത്ത് അസ്സോസ്സി യേഷന്‍ സെക്രട്ടറി നിഥിന്‍ പോള്‍, ട്രസ്റ്റി എല്‍ദോ ജേക്കബ്ബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു

April 7th, 2019

malayalee-samajam-36-th-literary-award-gets-poet-rafeeq-ahmed-ePathram
അബുദാബി : മലയാളീ സമാജം മുപ്പത്തി ആറാ മത് സാഹിത്യ പുരസ്കാരം കവിയും ഗാന രചയിതാവു മായ റഫീഖ് അഹ മ്മദിന് സമ്മാനിച്ചു.

സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യ ക്ഷത വഹിച്ചു. സമാജം സുവർണ്ണ ജൂബിലി യുടെ ഭാഗ മായി തയ്യാറാ ക്കിയ സമാജം സ്മരണിക (സുവനീർ) റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു.

സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, കെ. വി. ബഷീർ, എം. യു. ഇർഷാദ്, ജെറിൻ കുര്യൻ ജേക്കബ്ബ്, എ. എം. അൻ സാർ, അനീഷ് ബാല കൃഷ്ണൻ, പുന്നൂസ് ചാക്കോ, ബിജു കിഴക്ക നേല, സാംസൺ, റഫീഖ് പി. ടി. എന്നി വർ പ്രസംഗിച്ചു.

റഫീക്ക് അഹമ്മദിന്റെ തെര ഞ്ഞെ ടുത്ത കവിത കളുടെ ദൃശ്യാവിഷ്ക്കാരം ചടങ്ങിന് കൊഴുപ്പേകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹനാപകടം : കടലിൽ ചാടിയ ഡ്രൈവറെ പോലീസ് രക്ഷിച്ചു

April 7th, 2019

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹന അപകട ത്തെ തുടര്‍ന്നു ണ്ടായ പരിഭ്രാന്തി യിൽ കടലിൽ ചാടിയ ഡ്രൈവറെ അബു ദാബി പൊലീസ് രക്ഷ പ്പെടു ത്തി. വാഹന ങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച ആഘാത ത്തിൽ ഉണ്ടായ മാന സിക പ്രശ്ന ത്തെ തുടർന്ന് ഏഷ്യ ക്കാര നായ ഡ്രൈവറാണ് ഭയ വിഹ്വ ലനായി കടലി ലേക്ക് ചാടിയത്.


വാഹന അപകട വിവരം അറിഞ്ഞ് എത്തിയ ട്രാഫിക് പൊലീസിനോട് ഡ്രൈവർ കടലിൽ ചാടിയ കാര്യം പറഞ്ഞു. ഉടനെ ട്രാഫിക് കൺട്രോൾ വകുപ്പിലെ ഫസ്റ്റ് അസി സ്റ്റൻറ് റാഷിദ് സാലെം അൽ ഷെഹി കടലി ലേക്ക് ചാടു കയും ഡ്രൈവറെ രക്ഷിക്കു കയും ആശുപത്രി യി ലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവർക്ക് പത്തു ദിവസ ങ്ങള്‍ക്കു ശേഷ മാണ് ബോധം തെളിഞ്ഞത് എന്നും ഇപ്പോൾ ആരോഗ്യം വീണ്ടെ ടുത്തു വരിക യാണ് എന്നും പോലീസ് അറിയിച്ചു.

Twitter
Instagram
Face Book Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഹിമ്മാത്ത് ടോളറൻസ് അവാർഡ് സമ്മാനിച്ചു
Next »Next Page » സമാജം സാഹിത്യ പുരസ്കാരം സമ്മാനിച്ചു »



  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine