അബുദാബി : ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, ടാഗലോഗ്, റഷ്യ തുടങ്ങിയ അഞ്ചു ഭാഷ കളില്‍ കോടതി യില്‍ നിന്നുള്ള വിധി പകർപ്പു കൾ ലഭ്യമാക്കും എന്ന്‍ അബു ദാബി ജുഡീഷ്യൽ വകുപ്പ്.
കേസുകളിൽ വിധി പ്രഖ്യാ പിച്ചു കഴിഞ്ഞാല്‍ ജുഡീ ഷ്യൽ വകുപ്പിന്‍റെ വെബ് സൈറ്റിലേക്ക് ക്യു. ആർ. കോഡ് ഉപയോ ഗിച്ച് പ്രവേ ശിച്ചാൽ വിവർത്തനം ലഭിക്കും. സുപ്രീം കോടതി അടക്കം വിവിധ കോടതി വിധി കൾ ഇങ്ങനെ അറിയു വാന്‍ കഴിയും.
കേസു മായി ബന്ധ പ്പെട്ടഎല്ലാ നടപടി ക്രമ ങ്ങളും കോടതി യില്‍ ഉപയോഗി ക്കുന്ന പ്രത്യേക പദങ്ങളും മറ്റും അറി യു വാനും ഇതിലെ വീഡിയോ ദൃശ്യ ങ്ങളി ലൂടെ കോടതി നടപടി കൾ മനസ്സിലാക്കു വാനും സാധിക്കും. യു. എ. ഇ. യിലെ വിവിധ രാജ്യ ക്കാർക്ക് ഈ സേവനം ഏറെ ഗുണ പ്രദം ആകും എന്ന് ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ ആബ്രി പറഞ്ഞു.
അഞ്ചു ഭാഷ കളിൽ കോടതി പകർപ്പ് ലഭിക്കുന്ന ആദ്യ രാജ്യ മാണ് യു. എ. ഇ. സമീപ ഭാവി യിൽ കൂടു തൽ ഭാഷ കൾ ഉൾപ്പെടുത്തും എന്നും നൂതന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി യാണ് ലോകോത്തര സേവനം നൽകുന്നത് എന്നും ജുഡീഷ്യൽ വകുപ്പ് അറിയിച്ചു
- pma