ഇന്ത്യന്‍ സ്ഥാനപതി അധികാര പത്രം സമർപ്പിച്ചു 

November 10th, 2019

pavan-kapoor-indian-ambassador-to-uae-ePathram

അബുദാബി : ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ അംബാസ്സഡര്‍ പവൻ കപൂർ അധികാര പത്രം സമർപ്പിച്ചു. യു. എ. ഇ. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രോട്ടോക്കോൾ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷിഹാബ് അൽ ഫഹീമിനെ സന്ദര്‍ശിച്ചാണ് അധികാര പത്രം സമര്‍പ്പിച്ചത്.

indian-ambassedor-pavan-kapoor-submit-official-document-to-ministry-ePathram

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച യാണ് ചുമതലയേറ്റത്.

ദീർഘദർശിയായ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാ ന്റെ ഭരണ ത്തിൽ യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതല ഏൽക്കാൻ കഴിഞ്ഞത് സന്തോഷം നല്‍കുന്നു എന്നും അധി കാര പത്രം സമർപ്പിച്ചു  കൊണ്ട് പവന്‍ കപൂര്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്ത മായി നിലനിർത്തു വാനായി മികച്ച സേവനം നല്‍കു വാന്‍ കഴിയട്ടെ എന്ന് ഷിഹാബ് അല്‍ ഫഹീം സ്ഥാന പതിയെ ആശംസിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 10th, 2019

ദുബായ് : യു. എ. ഇ. എക്സ്‌ ചേഞ്ചും സാംസ്കാരിക കൂട്ടായ്മ യായ ചിരന്തന യും സംയുക്ത മായി ഏർപ്പെ ടുത്തിയ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പ്രവാസി രചനകളിൽ സലിം അയ്യനത്ത് (നോവൽ – ബ്രാഹ്മിൺ മൊഹല്ല), സബീന എം. സാലി (ചെറുകഥ – രാത്രി വേര്), സഹർ അഹമ്മദ് (കവിത – പൂക്കാതെ പോയ വസന്തം) എം. സി. എ. നാസർ (ലേഖനം – പുറവാസം) ഹരിലാൽ (യാത്രാ വിവരണം – ഭൂട്ടാൻ : ലോക ത്തി ന്റെ ഹാപ്പിലാൻഡ്) എന്നിവക്ക് പുരസ്കാരം സമ്മാനിക്കും.

കുട്ടികളുടെ കൃതികൾ പ്രത്യേകം പരി ഗണിച്ച് ‘ത്രൂ മൈ വിൻഡോ പാൻസ്’ (തഹാനി ഹാഷിര്‍), ‘വാച്ച് ഔട്ട്’ (മാളവിക രാജേഷ്) എന്നീ കൃതികള്‍ക്ക് പ്രത്യേക സമ്മാനം നൽകും.

സമഗ്ര സംഭാവന കൾക്കായി എഴുത്തുകാരൻ സക്കറിയ, ഇമറാത്തി കവി ഹാമദ് അൽ ബലൂഷി എന്നിവർക്ക് വിശിഷ്ട വ്യക്തിത്വ പുരസ്‌കാരം സമ്മാ നിക്കും.

കവി വീരാൻ കുട്ടി യുടെ നേതൃത്വ ത്തില്‍ മൂന്നംഗ സമിതി യാണ് പുരസ്കാര നിർണ്ണയം നടത്തിയത്. നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 7  മണിക്ക് ദുബായ് ഫ്ലോറ ഇൻ ഹോട്ടലിൽ സംഘടി പ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫ ബിൻ സായിദ് വീണ്ടും പ്രസിഡണ്ട് പദവിയിൽ

November 7th, 2019

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നാലാം തവണയും യു. എ. ഇ. യുടെ പ്രസി ഡണ്ട് പദവി യിലേക്ക്. യു. എ. ഇ. സുപ്രീം കൗൺസില്‍ ശൈഖ് ഖലീഫ യുടെ മേൽ പൂർണ്ണ വിശ്വാസം രേഖ പ്പെടു ത്തുകയും അദ്ദേഹത്തെ തന്നെ വീണ്ടും രാജ്യ ത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.

ശൈഖ് ഖലീഫയുടെ പിതാവും യു. എ. ഇ. യുടെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാവു മായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാ ന്റെ നിര്യാണ ത്തെ ത്തുടർന്ന്, അബു ദാബി കിരീട അവകാശി ആയിരിക്കെ 2004 നവം ബർ മൂന്നിന് സ്ഥാനാരോഹണം ചെയ്യുക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആറു മരുന്നു കൾ പിൻവലിച്ചു

November 7th, 2019

prohibited-medicine-ePathram

അബുദാബി : ഗുണ നിലവാരം ഇല്ലാത്ത ആറു മരുന്നു കൾ അബുദാബി ഹെല്‍ത്ത് ഡിപ്പാര്‍ ട്ടുമെന്റ് പിൻ വലിച്ചു. അലർജി, ശ്വാസകോശ രോഗം, കൊള സ്ട്രോൾ, ക്യാന്‍സര്‍ തുട ങ്ങിയ രോഗ ങ്ങള്‍ക്കു നൽകി വരുന്ന അമിഡ്ര മിൻ, മോക്സൽ പ്ലസ് (ടാബ്ലറ്റ്സ്), ജൽഫാ മോക്സ് (കാപ്സ്യൂൾ), ഗ്ളിമാൻ റൈൻ, റൊസുവ സ്റ്റാറ്റിൻ, ഒക്സാലി പ്ലാറ്റിൻ (Amydramine, Moxal Plus Tablets, Gelfa mox capsules, Glemantine 2X, Rosuvastatin, Oxaliplatin) തുടങ്ങിയ മരുന്നു കളാണ് പിന്‍ വലിച്ചത്.

ഈ മരുന്നു കള്‍ കഴിച്ച് ആരോഗ്യ പ്രശ്ന ങ്ങൾ എന്തെ ങ്കിലും അനുഭവ പ്പെട്ട വരെ ക്കുറിച്ച് വിവര ങ്ങള്‍ കിട്ടിയാല്‍ ആരോഗ്യ വിഭാഗ ത്തിലേക്ക് അറിയിപ്പു നല്‍കണം.

ഈ മരുന്നു കളുടെ വിതരണം നിറുത്തി വെക്കു കയും സ്റ്റോക്ക് ഉള്ള മരുന്നു കള്‍ വിതരണ ക്കാരെ തിരിച്ച് ഏല്പ്പി ക്കുവാനും മരുന്നുകൾ പിന്‍വലിച്ചുള്ള നിര്‍ദ്ദേശ ത്തോടൊപ്പം ആശു പത്രി കളേയും ഫാർമസി കളേയും അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. സി. എ. ഐ. മുപ്പത്തി ഒന്നാം വാർഷിക സെമിനാർ

November 7th, 2019

logo-the-institute-of-chartered-accountant-of-india-ePathram
അബുദാബി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗ ണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബു ദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന മുപ്പത്തി ഒന്നാം വാർ ഷിക സെമിനാർ നവംബര്‍ 7, 8 തീയ്യതി കളിൽ (വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) ഫെയർ മോണ്ട് ബാബ് അൽ ബഹർ ഹോട്ടലിൽ വെച്ച് നടക്കും എന്നു ഭാര വാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

‘Initiate, Innovate, Integrate: The Essence of Success’ എന്ന തീമില്‍ രാജ്യാന്തര തല ത്തില്‍ ഒരുക്കുന്ന ഈ സെമിനാ റില്‍ കേന്ദ്ര ജല ശക്തി വകുപ്പു മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാ വത് മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, ശൈഖാ നൂറാ അല്‍ ഖലീഫ, പ്രമുഖ സ്ഥാപന മേധാ വി കളും മാധ്യമ പ്രവര്‍ ത്തകരും സെമിനാറില്‍ പ്രഭാഷണം നടത്തും. വിവിധ വ്യവസായ ങ്ങളില്‍ വിജയം നേടിയ സംരംഭകര്‍ സ്റ്റാര്‍ട്ട് അപ്പ് എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയ ത്തെ അധികരിച്ചു സംസാരിക്കും.

icai-institute-of-chartered-accountant-of-india-ePathram

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം സാങ്കേ തിക രംഗത്തെ പുതിയ മുന്നേറ്റ ങ്ങളെ കുറിച്ചും സാമ്പത്തിക രംഗ ത്തെ മാറ്റങ്ങളെ കുറിച്ചും ഐ. സി. എ. ഐ. അംഗ ങ്ങള്‍ക്ക് ബോധ വല്‍ക്കരണ ക്ലാസ്സുകളും സെമിനാറിന്റെ ഭാഗ മായി ഒരുക്കി യിട്ടുണ്ട്.

രണ്ടാം ദിവസ ത്തെ കുടുംബ സംഗമത്തെ സംഗീത സാന്ദ്ര മാക്കു വാന്‍ ബോളി വുഡ് ഗായ കന്‍ സുഖ് വീന്ദര്‍ സിംഗ് അവതരി പ്പിക്കുന്ന സംഗീത നിശയും അരങ്ങേറും എന്നും ഭാര വാഹി കള്‍ അറി യിച്ചു

ഐ. സി. എ. ഐ. ചെയർമാൻ ആഷിഷ് ഭണ്ഡാരി, വൈസ് ചെയർ മാൻ നീരജ് റിട്ടോലിയ, ജനറൽ സെക്രട്ടറി ജോൺ ജോർജ്ജ്, ട്രഷറർ എൻ. വി. കൃഷ്ണൻ, മീഡിയാ കോഡി നേറ്റര്‍ മാരായ മുഹമ്മദ് ഷെഫീഖ്, രാജീവ് ദത്താർ, പ്രിയങ്ക, സ്വാതി, രോഹിത് തുടങ്ങി യവർ വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

വിവരങ്ങൾക്ക് : +971 50 127 93 03

Image Credit : wikie page

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി വിദ്യാർത്ഥിനി യുടെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്തു
Next »Next Page » ആറു മരുന്നു കൾ പിൻവലിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine