സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര

June 26th, 2019

sunrice-school-foot-ball-team-ePathram
അബുദാബി : ഫുട്ബോളിനെ കൂടുതല്‍ അറി യാൻ അബു ദാബി യിൽ നിന്നും സ്പെയിനി ലേക്ക് ഒരു യാത്ര നടത്തു കയാണ് സൺറൈസ് സ്കൂൾ. തെരഞ്ഞെ ടുക്ക പ്പെട്ട 18 ഫുട് ബോള്‍ കളിക്കാര്‍ക്ക് ആണ് ഈ അസുലഭ അവ സരം ലഭിച്ചിരിക്കുന്നത്.

ഈ യാത്ര യില്‍, ഫുട് ബോള്‍ പ്രേമി കളുടെ പറു ദീസ യായ മാഡ്രിഡ് നഗര ത്തില്‍ വെച്ച് പരി ശീല നവും തുടര്‍ന്ന് മൂന്നു ഫുട് ബോള്‍ മത്സര ങ്ങളും നടത്തും എന്നും അന്താ രാഷ്ട്ര നില വാര ത്തി ലുള്ള പരിശീലന ങ്ങൾ കുട്ടി കൾ ക്ക് മനസ്സി ലാക്കുവാനും റിയൽ മാഡ്രിഡ് താര ങ്ങളുമായി ആശയ വിനി മയം നട ത്തുവാനും അവസരം ഒരുക്കി യിട്ടുണ്ട് എന്ന് സ്കൂള്‍ ഫുട് ബോള്‍ കോച്ച് സാഹിർ മോൻ പറഞ്ഞു.

വളർന്നു വരുന്ന ഫുട് ബോള്‍ കളിക്കാ രില്‍ അവരുടെ സ്വപ്നങ്ങളെ ലോക നില വാര ത്തി ലേക്ക് എത്തിക്കു വാൻ ഈ ഫുട് ബോള്‍ യാത്ര തുണക്കും എന്നും അദ്ദേഹം പ്രത്യാശ പ്രക ടിപ്പിച്ചു.

മാഡ്രിഡ് കൂടാതെ അത് ലറ്റിക്കോ മാഡ്രിഡ് സ്റ്റേഡിയവും സന്ദർശിക്കും. 2017 ൽ നടന്ന സി. ബി. എസ്. ഇ. നാഷ ണൽ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റില്‍ മികച്ച പ്രക ടനം കാഴ്ച വെച്ച സൺ റൈസ് സ്കൂളിലെ കുട്ടികളാണ് 18 അംഗ ടീമില്‍ ഉള്ളത്.

യു. എ. ഇ. യിൽ പ്രവർ ത്തിക്കുന്ന ഫുഡ് പാക്ക്, ഹൈ ബ്രിഡ്ജ് സ്പോർട്സ് എന്നീ കമ്പനി കളാണ് ടീമിന്നു വേണ്ടി ജഴ്സി കള്‍ ഒരുക്കി യിരിക്കു ന്നത്.

അബു ദാബി യിൽ നിന്നും ആദ്യ മാ യാണ് സ്കൂൾ ഫുട് ബോള്‍ ടീം മാഡ്രി ഡി ലേക്കു യാത്ര ചെയ്യുന്നത്. ജൂൺ 28 തുടങ്ങി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പര്യടനം ജൂലൈ 5 ന് അവസാനിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുട്ടികൾക്കായി ‘അ…ആ…ഇ…ഈ…’ ജൂൺ 29 ശനി യാഴ്ച കെ. എസ്. സി. യിൽ

June 26th, 2019

aa-malayalam-first-letter-ePathram
അബുദാബി : മലയാളം മിഷനും കേരള സോഷ്യൽ സെന്റ റും സംയുക്ത മായി സംഘടി പ്പി ക്കുന്ന വായന വാരാചരണ ത്തിന്റെ ഭാഗ മായി കുട്ടി കൾ ക്കായി കേരളാ സോഷ്യല്‍ സെന്റ റില്‍  ‘അ…ആ…ഇ… ഈ…’ എന്ന പേരിൽ വിവിധ മത്സര പരി പാടി കൾ ഒരു ക്കുന്നു.

6 വയസ്സു മുതൽ 10 വയസ്സു വരെ, 11 വയസ്സു മുതൽ 15 വയസ്സു വരെ എന്നീ വിഭാഗ ങ്ങളി ലായി ട്ടാണ് മത്സരം നടത്ത പ്പെടുക. പ്രവേശനം സൗജന്യം എന്ന് ഭാര വാഹി കൾ അറിയിച്ചു.

ജൂൺ 29 ശനി യാഴ്ച വൈകുന്നേരം 6 മണി മുതൽ വായന, കയ്യെഴുത്ത്, കവിത ആലാപനം തുടങ്ങിയ സാഹിത്യ മത്സര ങ്ങളും കൂടാതെ വായന വാരാ ചരണ ത്തിന്റെ ഭാഗ മായി ഡോക്യു മെന്റ റി പ്രദർശനം, ലൈബ്രറി സന്ദർശനം, പുസ്‌തക ച്ചങ്ങാത്തം, വായന യുടെ പ്രാധാന്യം എന്ന  പ്രഭാഷണം തുടങ്ങി യവയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം ചെസ്സ് ടൂര്‍ണ്ണ മെന്റ് വെള്ളി യാഴ്ച

June 25th, 2019

chess-board-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പി ക്കുന്ന ചെസ്സ് ടൂര്‍ണ്ണ മെന്റ് ജൂണ്‍ 28 വെള്ളി യാഴ്ച വൈകുന്നേരം 5:30 മുതൽ മുസ്സഫ യിലെ അബു ദാബി മല യാളി സമാജം ഓഡിറ്റോ റിയ ത്തില്‍ വെച്ച് നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.

അബുദാബി ചെസ്സ് ക്ലബ്ബു മായി സഹ കരിച്ചു നടത്തുന്ന യു. എ. ഇ. തല ഓപ്പൺ ചെസ്സ് ടൂര്‍ണ്ണ മെന്റ്, പതി നെട്ട് വയസ്സിന് താഴെയും പതിനെട്ട് വയസ്സിന് മുക ളിലും എന്നീ രണ്ടു വിഭാ ഗങ്ങ ളി ലായി ട്ടാണ് സംഘടി പ്പിക്കു ന്നത്.

വിവര ങ്ങൾക്ക് 02 55 37 600, 050 671 1437.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദിന് ആദരം : ബഹിരാകാശ യാത്ര യുടെ ലോഗോ പുറത്തിറക്കി

June 25th, 2019

emirati-space-mission-logo-featuring-shaikh-zayed-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരം അർപ്പിച്ചു കൊണ്ട് യു. എ. ഇ. യുടെ ആദ്യ ബഹി രാകാശ യാത്ര യുടെ ലോഗോ പുറ ത്തിറക്കി. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റ റും ഫെഡ റൽ യൂത്ത് അഥോറി റ്റി യും സംയുക്ത മായി ട്ടാണ് ലോഗോ പ്രകാശനം ചെയ്തത്.

‘യു. എ. ഇ. ബഹിരാകാശ ദൗത്യം 1’ എന്ന് ആലേഖനം ചെയ്ത വൃത്താകൃതി യിലുള്ള ലോഗോ യിൽ രാജ്യത്തി ന്റെ ആദ്യ ബഹി രാകാശ യാത്രി കനായ ഹസ്സ അൽ മൻസൂരി യുടെ പേരും രണ്ട് യു. എ. ഇ. പതാക കളും അടയാള പ്പെടുത്തി യിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി നിക്ഷേപ കന് ആദരാ ഞ്ജലി കൾ : ഇൻകാസ് അബു ദാബി

June 25th, 2019

logo-incas-indian-cultural-arts-society-ePathram അബുദാബി : സംസ്ഥാനത്ത് അധികാരി കളുടെയും രാഷ്ട്രീയ ക്കാരു ടെ യും ചുവപ്പ് നാട യിൽ കുടുങ്ങി ജീവൻ പൊലിഞ്ഞ പ്രവാസി നിക്ഷേ പകന് ആദരാ ഞ്ജലി കൾ അർപ്പിച്ചു കൊണ്ട് ഇൻകാസ് അബു ദാബി പത്ര കുറിപ്പ് ഇറക്കി.

പ്രവാസി വ്യവസായി കൾ രാഷ്ട്രീയ മേലാള ന്മാരുടെ ദാർഷ്ട്യ ത്തിനു മുന്നിൽ പകച്ചു നിന്ന് ആത്മ ഹത്യ ചെയ്യുന്ന സംഭവം വീണ്ടും ആവർത്തി ക്കുന്നു. കൊല്ലത്ത് വർക്ക് ഷോപ്പ് തുടങ്ങാൻ കഴിയാ തെയും ആന്തൂരിൽ പണി കഴിപ്പിച്ച കൺ വെൻഷൻ സെന്റർ പ്രവർത്തി പ്പിക്കാൻ അനുമതി നൽകാ തെയും പ്രവാസി സമൂഹ ത്തെ പീഡി പ്പിക്കുക യാണ്.

വിദേശ രാജ്യ ങ്ങളിൽ പോയി വ്യവസായി കളോടും പ്രവാസി സമൂഹ ങ്ങ ളോടും പിറന്ന മണ്ണിൽ നിക്ഷേപം ഇറക്കാൻ സന്നദ്ധ മാകണം എന്നുള്ള മുഖ്യ മന്ത്രി യുടെ അഭ്യർത്ഥന യിലെ ആത്മാർത്ഥത പോലും ഇവിടെ ചോദ്യം ചെയ്യ പ്പെടുക യാണ്.

ഇത്തരം സംഭവ ങ്ങൾ ആവർ ത്തി ക്കാതിരി ക്കുവാൻ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഇൻകാസ് അബു ദാബി ഘടകം തീരുമാനിച്ചു.

സംഭവ ത്തിൽ ശക്ത മായ പ്രതിഷേധം രേഖ പ്പെടുത്തു ന്നതായും ഇടതു പ്രവാസി സംഘടന കൾ മൗനം വെടി യണം എന്നും ഇൻകാസ് അബുദാബി കമ്മിറ്റി പ്രസി ഡണ്ട് ബി. യേശു ശീലൻ, ജനറൽ സെക്രട്ടറി സലിം ചിറ ക്കൽ എന്നിവർ പത്ര ക്കുറി പ്പിലൂടെ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫെഡറൽ നാഷണൽ കൗൺ സിലിൽ വനിതാ പ്രാതി നിധ്യം 50 ശതമാനം
Next »Next Page » ശൈഖ് സായിദിന് ആദരം : ബഹിരാകാശ യാത്ര യുടെ ലോഗോ പുറത്തിറക്കി »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine