അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘ ടിപ്പിച്ച ഭരത് മുരളി നാടകോത്സവ ത്തിന്റെ ഫല പ്രഖ്യാപനം ഡിസംബര്‍ 30 ഞായറാഴ്ച വൈകു ന്നേരം 7. 30 ന് നടക്കും. പ്രശസ്ത നാടക പ്രവർത്തകര്‍ ശശിധരൻ നടുവില്‍, അനന്ത കൃഷ്ണന്‍ എന്നിവരാണ് വിധി കര്‍ത്താക്കള്‍.
നാടകോത്സവ ത്തിന്റെ ഭാഗമായി യു. എ. ഇ. യിലെ എഴുത്തു കാർ ക്കായി സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരവിജയി കളെ യും ഇന്നു പ്രഖ്യാപിക്കും. വിവിധ എമിറേറ്റു കളിൽ നിന്നുള്ള ഒമ്പതു നാടക സംഘ ങ്ങ ളാണ് ഈ വര്‍ഷ ത്തെ നാടകോത്സവ ത്തില്‍ പങ്കാളി കള്‍ ആയത്.
ഡിസംബര്‍ 11 ന് ‘ഭൂപടം മാറ്റി വരക്കു മ്പോൾ‘ എന്ന നാടകം അവ തരി പ്പിച്ചു കൊണ്ട് തുടക്കം കുറിച്ച ഒൻപ താമത് ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇന്നലെ സുവീ രന്റെ ‘ഭാസ്കര പ്പട്ടേലരും തൊമ്മി യുടെ ജീവിത വും’ അര ങ്ങേറി.
അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയ സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട് ഈണം നൽകി പിന്നണി ഗായകൻ വിധു പ്രതാപ് ആലപിച്ച ‘പ്രണയ തീരം’ എന്ന സംഗീത ആൽബ ത്തിലെ ‘പ്രണയ ത്തിൻ മധുമഴ പൊഴിയും സന്ധ്യയിൽ ഞാൻ…’ എന്ന പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടി ലേക്ക് കുതിക്കുന്നു. ഗാന രചന : രഞ്ജിത്ത് നാഥ്.
പ്രശസ്ത നടൻ ശിവജി ഗുരുവായൂർ, പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവർ അഭി നയിച്ചി ട്ടുള്ള ഈ ദൃശ്യാ വിഷ്കാരം സംവിധാനം ചെയ്തത് ഗാന രചയിതാവ് കൂടിയായ രഞ്ജിത്ത് നാഥ്.
തന്റെ പ്രണയ കാലത്തെ കുറിച്ചുള്ള ഓർമ്മ കളിലൂടെ സഞ്ച രിക്കുന്ന ശിവജി യുടെ കഥാ പാത്ര ത്തിലൂടെ യാണ് ഹൃദയ സ്പർശി യായ ‘പ്രണയ തീരം’ദൃശ്യ വൽ ക്കരി ച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനു യോജ്യ മായ രീതി യിലാണ് നൗഷാദ് ചാവക്കാട്ഈണം നൽകി യിരി ക്കുന്നത്.
ഗുരുവായൂരിലും പരിസര പ്രദേശ ങ്ങളിലും ചിത്രീ കരിച്ച ആൽബ ത്തിൽ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പു കൾ ഒപ്പി എടുത്തി രിക്കുന്നു. ഛായാ ഗ്രഹണം : ഫാരിസ് തൃശൂർ. പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കരുവ ന്തല. അനിൽ, ബിനേഷ് പാടൂർ, ശശി ഗുരു വായൂർ, സുബ്രു തിരൂർ തുടങ്ങിയവ രാണ് മറ്റു പിന്നണി പ്രവർ ത്തകർ.
സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട്
വൈവിധ്യമാർന്ന നിരവധി ഹിറ്റ് ഗാന ങ്ങൾക്ക് സംഗീതം നൽകിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയ പ്പെടുന്ന സംഗീത അദ്ധ്യാപകനും കൂടി യാണ്.
ഈയിടെ റിലീസ് ചെയ്ത ‘ഒരു വട്ടം കൂടി’(ആലാപനം : സുചിത്ര ഷാജി) , സൈനുദ്ധീന്‍ ഖുറൈഷിയുടെ പൂനിലാ ത്തട്ടം, യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദി നെ കുറിച്ചുള്ള മരു ഭൂമി യിലെ സുല്‍ത്താന്‍, കണ്ണൂര്‍ ഷറീഫ് ആലപിച്ച ‘ത്യാഗ സ്മരണ യുടെ ബലി പെരു ന്നാൾ’ചാവക്കാട് സിംഗേഴ്സിന്റെ ‘കാത്തി രി പ്പി ന്റെ ഈണം’തുടങ്ങീ ഇരുപതോളം സംഗീത ആല്‍ബ ങ്ങളി ലൂടെ തന്റെ പ്രതിഭ തെളിയിച്ച സംഗീതജ്ഞ നാണ് നൗഷാദ് ചാവക്കാട് എന്ന ഈ പ്രവാസി കലാകാരന്‍.
അബുദാബി : കലാ – സാംസ്കാരിക കൂട്ടായ്മ യായ ‘അബു ദാബി സാംസ്‌കാരിക വേദി’ധീര ജവാൻ മാരെ ആദരി ക്കുന്നു. ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങ ളുടെ ഭാഗ മായി ഒരുക്കുന്ന പരി പാടി യില്‍, ഇന്ത്യൻ സൈന്യ ത്തിൽ തങ്ങ ളുടെ സേവനം രാജ്യ ത്തിനു വേണ്ടി സമർ പ്പിക്കു കയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യു ന്ന മു ൻകാല സൈനി കരെ യാണ് ആദരിക്കുക.
2019 ജനുവരി 25 വെള്ളിയാഴ്ച, മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബ ന്ധിക്കും. തുടര്‍ച്ചയായ അഞ്ചാമതു വര്‍ഷമാണ് ‘അബു ദാബി സാംസ്‌കാരിക വേദി’ ജവാന്മാരെ ആദരി ക്കുന്നത്.
താല്പര്യമുള്ള മുൻ കാല സൈനികർ പേരു വിവര ങ്ങള്‍ 055 – 7059 769, 050 – 6711 437 എന്നീ നമ്പരു കളിൽ വിളിച്ച് നല്‍കണം എന്ന് സംഘാടകർ അറി യിച്ചു.
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിന്‍റര്‍ ക്യാമ്പ് (തുഷാര സന്ധ്യ) കുട്ടികള്‍ അവ തരി പ്പിച്ച വര്‍ ണ്ണാഭ മായ കലാ പരി പാടി കളോ ടെ സമാപിച്ചു. “Life is simple Don’t Complicate it” എന്ന സന്ദേശം നല്‍കി ക്കൊണ്ട് ഇമോജി, ഒ. എം. ജി., ഹാഷ് ടാഗ്, ടിക്ക് ടോക് എന്നി 4 വിഭാഗ ങ്ങളി ലാ യാണ് ക്യാമ്പ് സംഘടി പ്പിച്ചത്.
10 ദിവസങ്ങളിലായി നടന്ന തുഷാര സന്ധ്യ യില്‍ സംഗീതം, മിമിക്രി, പപ്പറ്റ് ഷോ, കുംഗ്ഫൂ, കളരി തുട ങ്ങിയ വൈവിധ്യങ്ങ ളായ പരി ശീലന ക്യാമ്പു കളാണ് കുട്ടി കള്‍ ക്കായി ഒരുക്കി യിരുന്നത്.
ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടി കള്‍ക്കും മെഡലും സര്‍ട്ടി ഫിക്കറ്റും വിതരണം ചെയ്തു.
സമാജം പ്രസിഡണ്ട് ടി. എ. നാസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, ട്രഷര്‍ സാംസന്‍, വനിതാ വിഭാഗം കണ്‍വീനര്‍ അപര്‍ണ്ണ സന്തോഷ്, ബാലവേദി പ്രസിഡണ്ട് ആദില്‍ അന്‍സാര്‍, ഷിജിന്‍ പാപ്പച്ചന്‍, അഹദ് വെട്ടൂര്‍, സുനില്‍ ഷൊര്‍ണൂര്‍, അനുപ ബാനര്‍ജി, നിമ്മി ജോഷി തുടങ്ങി യവര്‍ സംസാരിച്ചു.
അബുദാബി : ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.) ഉൾ പ്പെടെ യുള്ള പാര്‍ട്ടി കളുടെ ഇടതു മുന്നണി പ്രവേ ശന ത്തോടെമുന് കാലങ്ങ ളില്‍ നിന്നും വിഭിന്ന മായി ഇടതു മതേതര ചേരി കൂടുതല്‍ ശക്തി പ്പെടും എന്ന് ഇന്ത്യന്‍ മുസ്ലിം കല്‍ചറല്‍ സെന്റര്‍ (ഐ. എം. സി. സി.) യു. എ. ഇ. കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറി യിച്ചു.
25 വർഷ ക്കാലം മുൻപ് ഐ. എൻ. എൽ. രൂപീ കരി ക്കുമ്പോൾ ഉള്ള പ്രഖ്യാപിത നില പാടി നുള്ള അംഗീ കാരം കൂടി യാണ് മുന്നണി പ്രവേശനം. മത ന്യൂന പക്ഷ ങ്ങൾക്കും ദളിതു കൾക്കും ഇടതു മുന്നണിയോടുള്ള വിശ്വാസം കൂടു തൽ വർദ്ധി പ്പിക്കും എന്നും ഇന്ത്യന്‍ നാഷണല്‍ ലീഗി ന്റെ മുന്നോട്ടുള്ള പ്രയാണ ത്തിന് ശക്തി പകരും എന്നും ഐ. എം. സി. സി. നേതൃത്വം അറിയിച്ചു.
എല്ലാ പ്രതി സന്ധി കളെയും അതി ജീവിച്ചു 25 വർഷ ക്കാലം പാർട്ടിയെ നയിച്ച മുഴുവൻ നേതാ ക്കൾക്കും അച്ചടക്ക ത്തോടെ യും അതി ലേറെ ക്ഷമ യോടെയും പാർട്ടി യോടൊപ്പം ഉറച്ചു നിന്ന ഐ. എൻ. എൽ. പ്രവർ ത്തകർക്കും ഏറെ ആഹ്ലാദിക്കു വാനുള്ള അവ സര മാണ് കൈവന്നത്.
ഈ സന്തോഷ ത്തിൽ ഐ. എം. സി. സി. യും പങ്കു ചേരുന്നു എന്നും ഭാര വാഹി കളായ കുഞ്ഞാവുട്ടി ഖാദർ, ഖാൻ പാറ യിൽ,ഗഫൂർ ഹാജി, എൻ. എം. അബ്ദുല്ല, നബീൽ അഹ മ്മദ്, അഷ്‌റഫ് വലിയ വളപ്പിൽ, റഷീദ് താനൂർ, താഹിറലി പുറപ്പാട്, എ. ആർ. സാലി, ഫാറൂഖ് മൊയ്തീൻ, റിയാസ് തിരു വനന്ത പുരം തുടങ്ങി യവർ അറി യിച്ചു.