സി. ബി. എസ്. ഇ : റുവൈസ് ഏഷ്യൻ ഇന്‍റർ നാഷണൽ സ്കൂളിന് മിന്നുന്ന വിജയം

May 27th, 2018

cbse-logo-epathram
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യുടെ റിസള്‍ട്ട് വന്നപ്പോള്‍ അബു ദാബി റുവൈസ് ഏഷ്യൻ ഇന്‍റർ നാഷ ണൽ സ്കൂളിന്ന് മുന്‍ വര്‍ഷങ്ങളെ പ്പോലെ മിന്നുന്ന വിജയം.

സയൻസ് വിഭാഗ ത്തിൽ 95.8 ശതമാനം മാർക്കു നേടിയ മൈത്രേയി കിരണ്‍ ജോഷി ഒന്നാം സ്ഥാന വും 94 ശത മാനം മാർക്കു വാങ്ങി അഭയ മരിയ ദേവസ്യ രണ്ടാം സ്ഥാനവും 93.2 ശതമാനം മാർക്കു നേടി ഗൗതമി പ്രദീപ് നമ്പ്യാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗ ത്തിൽ 94.4 ശതമാനം മാർക്ക് നേടി ഷാരോണ്‍ എലിസബത്ത് ജേക്കബ്ബ് ഒന്നാം സ്ഥാനം കര സ്ഥമാക്കി. 89.4 ശതമാനം മാർക്കു വാങ്ങിയ ശ്രേയ വിജയ കുമാര്‍, 81.8 ശതമാനം മാർക്കു നേടിയ സയ്യിദ് മുഹ മ്മദ് സുഫിയാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാന ങ്ങൾ കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷണൽ സ്കൂളിന് മികച്ച വിജയം

May 27th, 2018

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ യില്‍ മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർ നാഷ ണൽ സ്കൂളിന് തിളക്ക മാര്‍ന്ന വിജയം കൈ വരി ക്കുവാ നായി.

കോമേഴ്സ് വിഭാഗത്തിൽ 89.6 ശതമാനം മാർക്കു നേടിയ വിഷ്ണു പ്രിയ വെങ്കിടേശൻ ഒന്നാം സ്ഥാനവും 88.6 ശതമാനം മാർക്കോടെ ക്രിസൽ ഷേർലി ഡിസൂസ രണ്ടാം സ്ഥാനവും 88.4 ശതമാനം മാർക്കോടെ സന ഖാത്തൂണ്‍ സജ്ജാദ് ഖാസി മൂന്നാം സ്ഥാനവും സ്വന്തമാക്കി

സയൻസ് വിഭാഗ ത്തിൽ 94.4 ശതമാനം മാര്‍ക്കു നേടി ഷാബിസ്താ കുതുബ് ഒന്നാം സ്ഥാനത്തും 94.2 ശതമാനം മാർക്കു നേടി ആഷിത് ഫർഹാൻ രണ്ടാം സ്ഥാനവും 93.4 ശതമാനം മാർക്കു വാങ്ങി സെയ്ത് സുഹ ആംബർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വനിതാ വിഭാഗവും ബാല വേദി യും പുനഃസംഘടി പ്പിച്ചു

May 22nd, 2018

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗവും ബാല വേദിയും പുനഃ സംഘടിപ്പിച്ചു.

ksc-ladies-wing-2018-geetha-jayachandran-shyni-balachandran-ePathram

വനിതാ വിഭാഗം ഭാര വാഹി കളായി ഗീത ജയ ചന്ദ്രൻ (കൺവീനർ), ഷൈനി ബാല ചന്ദ്രൻ, അഞ്ജലി ജസ്റ്റിൻ, ഷെൽമ സുരേഷ് (ജോയിന്റ് കൺ വീനർ മാർ) എന്നി വരെ തെര ഞ്ഞെ ടുത്തു. സിന്ധു ഗോവിന്ദൻ നമ്പൂതിരി, സുമ വിപിൻ എന്നിവർ സംസാരിച്ചു.

അരു ന്ധതി ബാബുരാജ് (പ്രസിഡണ്ട്), ബ്രിട്ടോ രാഗേഷ് (സെക്രട്ടറി) എന്നിവ രുടെ നേതൃത്വ ത്തില്‍ പതിനഞ്ചംഗ ബാല വേദി കമ്മിറ്റി നിലവില്‍ വന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം വനിതാ വിഭാഗം – ബാല വേദി ഭാര വാഹി കളെ തെരഞ്ഞെടുത്തു

May 21st, 2018

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം വനിതാ വിഭാഗം, ബാല വേദി കമ്മിറ്റി കളുടെ തെര ഞ്ഞെടുപ്പ് നടന്നു.  സമാജം പ്രസിഡണ്ട് ടി. എ. നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  വനിതാ വിഭാഗം കൺവീനർ അപർണ്ണ സന്തോഷ്. ജോയിന്റ് കൺ വീനര്‍ മാരായി അനു പമ ബാനർജി, നിമ്മി ജോഷി എന്നിവരെ തെര ഞ്ഞെടുത്തു.

samajam-ladies-wing-aparna-santhosh-anupama-banarjee-ePathram
സമാജം ബാലവേദി ഭാരവാഹികൾ : ആദിൽ അൻസാർ (പ്രസിഡണ്ട്), പവിത്ര സുധീർ (ജനറൽ സെക്രട്ടറി), കാർത്തിക് ബാനർജി, ഫാഹ്മിയ (വൈസ് പ്രസിഡണ്ടു മാർ), സാമിർ റഫീഖ്, ഹന അബൂബക്കർ (ജോയിന്റ് സെക്രട്ടറി മാർ), അനന്തു സജീവ് (ചീഫ് കോഡി നേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, വൈസ് പ്രസിഡണ്ട് അഹദ് വെട്ടൂർ, ആയിഷ സക്കീർ, സൗദ നസീർ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അസ്മോ പുത്തൻചിറ ഇന്നും മായാത്ത ഓര്‍മ്മ

May 16th, 2018
poet-asmo-puthenchira-ePathram

അസ്മോ പുത്തൻചിറ

അബുദാബി : കവിയും അബുദാബി സാംസ്കാ രിക മണ്ഡല ത്തില്‍ നിറ സാന്നിദ്ധ്യവും ആയി രുന്ന അസ്മോ പുത്തന്‍ചിറ യുടെ മൂന്നാം ചരമ വാര്‍ഷിക ദിന ത്തിൽ കോലായ സാഹിത്യ കൂട്ടായ്മ ‘അസ്‌മോ ഓർമ്മ’ എന്ന പേരിൽ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ അനു സ്മരണം സംഘടിപ്പിച്ചു.

മലയാളം മിഷൻ അദ്ധ്യക്ഷ സുജ സൂസൻ ജോർജ്ജ്, യുവ എഴുത്തു കാരി ഇ. കെ. ഷീബ, കവി പി. പി. രാമ ചന്ദ്രൻ എന്നിവർ അസ്‌മോ പുത്തൻ ചിറയെ കുറിച്ചുള്ള ഓർമ്മ കുറിപ്പു കൾ അയച്ചു തന്നത് അവ തരി പ്പിച്ചു. ടി. എ. ശശി ‘വികസനം’ എന്ന കവിതയും രമേശ് ‘കച്ച വടം’ എന്ന കവിതയും ആലപിച്ചു.

kolaya-abudhabi-remembering-asmo-puthenchira-ePathram

അസ്മോ പുത്തൻചിറയുടെ പ്രസിദ്ധീ കരി ക്കാത്ത കവിതകളും ഓർമ്മ കുറിപ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തകം പുറത്തിറ ക്കു വാന്‍ ഫൈസൽ ബാവ, ടി. എ. ശശി, സജിത് മരക്കാർ, റാഷിദ്, അഭിലാഷ്, റഹ്മത്ത് അലി, രമേശ്, വിനു, സഹർ അഹമ്മദ്, മുഹ മ്മദലി കല്ലൂർമ്മ എന്നി വർ അംഗങ്ങളായി കോഡി നേഷൻ കമ്മിറ്റിക്ക് രൂപം നൽകി.

kolaya-remembering-asmo-puthenchira-ePathram

പ്രവാസ ലോകത്ത് മലയാള ഭാഷക്കു വേണ്ടി അസ്മോ നട ത്തിയ പ്രവർ ത്തന ങ്ങൾ ചരിത്ര ത്തിൽ രേഖ പ്പെടു ത്തേണ്ടതു തന്നെ യാണ് എന്നും യോഗ ത്തിന്റെ പൊതു അഭിപ്രായം രേഖ പ്പെടുത്തി. കോലായ സാഹിത്യ സദസ്സ് തുടർന്നു കൊണ്ടു പോകുവാനും തീരുമാനിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റമദാനില്‍ റോഡ് അപകട ങ്ങള്‍ ഉണ്ടാക്കുന്ന വരില്‍ ഇന്ത്യക്കാര്‍ മുന്നില്‍
Next »Next Page » സമാജം വനിതാ വിഭാഗം – ബാല വേദി ഭാര വാഹി കളെ തെരഞ്ഞെടുത്തു »



  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine