റമദാൻ ആശംസ കളുമായി യു. എ. ഇ. ഭരണാധി കാരി കൾ

May 10th, 2019

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : റമദാന്‍ ആശംസ കള്‍ അറിയിച്ചു കൊണ്ട് രാഷ്ട്ര തലവന്മാര്‍ അബുദാബി യില്‍ ഒത്തു കൂടി.

പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങില്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍, വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം, കിരീട അവ കാശി യും യു. എ. ഇ. സായുധ സേന ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, എന്നി വരും മറ്റ് ഭരണാ ധികാ രികളും കിരീട അവകാശി കളും ഉപ ഭരണാധി കാരി കളും പങ്കെടുത്തു.

ഭരണാധികാരികൾക്കും യു. എ. ഇ. ജനതക്കും ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ റമദാന്‍ ആശംസ കൾ നേർന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ.എസ്. സി. ഖുർ ആൻ പാരാ യണ മത്സരം : ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച

May 9th, 2019

holy-quraan-largest-model-in-abudhabi-ePathram
അബുദാബി : മതകാര്യ വകുപ്പിന്‍റെ സഹ കരണ ത്തോടെ ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ച റൽ സെന്‍റർ സംഘ ടിപ്പി ക്കുന്ന ആറാമത് ഹോളി ഖുർ ആൻ പാരാ യണ മത്സര ത്തിന്‍റെ ഔപ ചാരിക ഉദ്ഘാ ടന വും ഐ. എസ്‍. സി. ഇഫ്താര്‍ പാര്‍ട്ടി യും വ്യാഴാഴ്ച വൈകു ന്നേരം നടക്കും എന്ന് സംഘാട കര്‍ അറിയിച്ചു.

മെയ് 17, 20, 23 തീയ്യതി കളിൽ രാത്രി തറാവീഹ് നിസ്കാര ത്തിനു ശേഷ മാണ് മത്സരം നടക്കുക.

റജി സ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി മെയ് 10 വെള്ളി യാഴ്ച. അപേക്ഷ യോടൊപ്പം പാസ്സ് പോര്‍ട്ട്, വിസാ പേജ്, എമിറേറ്റ്സ് ഐ. ഡി., എന്നിവയുടെ വ്യക്തത യുള്ള പകര്‍ പ്പുകളും 2 ഫോട്ടോ യും സമർപ്പി ക്കണം. റജിസ്റ്റർ ചെയ്തവരുടെ സ്ക്രീ നിംഗ് 11, 12 തീയ്യതി കളി ലായി നടക്കും.

ഖുർആൻ മുഴുവനായും ഭാഗികമായും മനഃ പാഠമാ ക്കി യത് അനുസരിച്ച് 4 വിഭാ ഗ ങ്ങളി ലായി ട്ടാണ് മത്സരം. ഖുർആൻ മുഴു വനായി മനഃ പാഠ മാക്കിയ മത്സര ത്തിൽ 30 വയ സ്സിൽ താഴെ യുള്ള വർക്ക് പങ്കെ ടുക്കാം.

25 വയസ്സിനു താഴെ യുള്ളവർക്ക് ഖുര്‍ ആന്‍ 15 ഭാഗ ങ്ങളും 20 വയസ്സി നു താഴെ യുള്ള വർക്ക് 10 ഭാഗ ങ്ങളും 15 വയസ്സി നു താഴെ യുള്ള വർക്ക് 5 ഭാഗ ങ്ങളും മനഃ പാഠ മാക്കിയ വിഭാഗ ത്തിൽ മത്സ രിക്കാം.

കൂടാതെ എല്ലാ പ്രായ ക്കാർക്കും പങ്കെടു ക്കാവുന്ന പാരാ യണ മത്സരവും സംഘടിപ്പി ക്കും. സ്വദേശി കൾ ക്കും താമസ വിസ യുള്ള വിദേശി കൾ ക്കും മത്സര ങ്ങളില്‍ പങ്കെടു ക്കാന്‍ കഴിയും എന്ന് ഐ. എസ്. സി. പ്രസിഡണ്ട് ഡി. നട രാജൻ പറഞ്ഞു.

ജനറൽ സെക്രട്ടറി സത്യ ബാബു, ട്രഷറർ ലിംസൺ കെ. ജേക്കബ്, അസിസ്റ്റന്‍റ് ജനറൽ സെക്ര ട്ടറി എ. എം. നിസാർ, കോഡി നേറ്റർ റഫീഖ് കനായിൽ എന്നി വരും വാര്‍ത്താ സമ്മേളന ത്തില്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി

May 9th, 2019

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി രൂപീ കരിച്ചു. സമാജം പ്രസി ഡണ്ട് ഷിബു വര്‍ഗ്ഗീസ്, ജനറൽ സെക്രട്ടറി പി. കെ. ജയ രാജൻ, വനിതാ വിഭാഗം കൺ വീനർ അപർണ്ണ സന്തോഷ് എന്നിവരുടെ നേതൃത്വ ത്തിൽ ചേർന്ന യോഗ ത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.

malayalee-samajam-ladies-wing-2019-ePathram

സിന്ധു ലാലി (കൺ വീനര്‍,) ഷഹാന മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ (ജോയി ന്റ് കൺ വീനർ മാര്‍) എന്നി വരാണു ഭാരവാഹികള്‍. 70 അംഗ ങ്ങ ളുള്ള വനിതാ വിഭാ ഗം മാനേജിംഗ് കമ്മിറ്റിയും നിലവിൽ വന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു

May 9th, 2019

indian-embassy-celebrate-world-dance-day-ePathram
അബുദാബി : ലോക നൃത്ത ദിനത്തോട് അനു ബന്ധിച്ച് അബു ദാബി യിലെ നൃത്ത അദ്ധ്യാ പകരുടെ കൂട്ടായ്മ യായ ‘കലാ സമൃദ്ധി’ ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു.

ഭരത നാട്യം, കുച്ചിപ്പുടി, കഥക് എന്നിവ ഉൾ പ്പെടുത്തി നൃത്ത സംവിധായിക റാഷിക ഓജ അബ്റോൾ ചിട്ട പ്പെടു ത്തിയ നൃത്താ വിഷ്ക്കാര ത്തില്‍ കുന്ദൻ മുഖർജി, ധർമ്മ രാജ്, റാഷിക ഓജ അബ്റോൾ, ആൻ കിത കൗശിക് എന്നി വര്‍ അരങ്ങിലെത്തി.

ഇന്ത്യൻ എംബസ്സി സെക്കന്റ് കൾച്ചറൽ സെക്രട്ടറി സന്ദീപ് കോഷി പരിപാടി യുടെ ഉത്‌ഘാടനം നിർവ്വ ഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തമുൽ ഖുർആൻ പാരായണവും മൻഖൂസ് മൌലിദ് സദസ്സും

May 9th, 2019

skssf-maulid-mahroof-darimi-ePathram
അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) അബു ദാബി – കണ്ണൂർ ജില്ലാ കമ്മിറ്റി യുടേ യും പയ്യന്നൂർ മേഖലാ കമ്മിറ്റി യുടേ യും ആഭി മുഖ്യത്തിൽ ഖത്തമുൽ ഖുർ ആൻ പാരാ യണവും പ്രാർത്ഥനയും സംഘടി പ്പിച്ചു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടന്നു വരുന്ന മാസാന്ത മൻഖൂസ് മൌലിദ് പരി പാടി യുടെ ഭാഗ മായി ഒരുക്കിയ ഖത്തമുൽ ഖുർ ആൻ പാരാ യണ ത്തിന് മഅ്റൂഫ് ദാരിമി കണ്ണപുരം, അബ്ദുൽ മജീദ് സഖാഫി ഇരിട്ടി, അലി മൌലവി ഓണപ്പറമ്പ്, അബ്ദുല്ല എറന്തല തുടങ്ങി യവർ നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി ഹഫീള് ചാലാട്, കെ.എം. സി. സി. കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് അദ്നാൻ സാഹിബ്, സലീം മൻഹ, അബ്ദുൽ വാഹിദ് മാടായി, ശിഹാബ് കക്കാട്, സൈഫുദ്ധീൻ മാട്ടൂൽ, മഷ്ഹൂദ് നീർ ച്ചാൽ, ഹാശിം മൂര്യാട്, റിയാസ് ചെമ്പി ലോട്, സുബൈർ അബ്ബാസ്, മുബശ്ശിർ. സി, അബ്ദു ന്നാസർ രാമ ന്തളി തുട ങ്ങിയ വർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൂർവ്വ വിദ്യാർത്ഥി സംഗമം ‘മധുര സ്‌മൃതി കൾ’ ശ്രദ്ധേയമായി
Next »Next Page » ഇന്ത്യൻ എംബസ്സി യിൽ നൃത്ത വിരുന്നു സംഘടിപ്പിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine