അബുദാബി : ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ പ്രീമിയം വിഭാഗ ത്തിൽ പ്രവേശം ലഭിച്ച അബു ദാബി ആസ്ഥാനമായി വളർന്ന ആഗോള പേയ്മെന്റ്സ് പ്ലാറ്റ്ഫോം ഫിനാ ബ്ലറും സാംസംഗ് ഇലക്ട്രോ ണിക്സ് അമേരിക്ക യും ചേർന്ന് സാംസംഗ് മൊബൈൽ വാലറ്റ്, സാംസംഗ് പേ യിൽ അതിർത്തികൾ കടന്നുള്ള പണമിട പാടിന് സംവിധാനം ഏർപ്പെടുത്തി.
അമേരിക്കയിലെ സാംസംഗ് പേ ഉപയോക്താക്കൾക്ക് ഇന്ത്യ, ചൈന, മെക്സി ക്കോ, ഫിലി പ്പൈൻസ്, വിവിധ ആഫ്രിക്കൻ നാടുകൾ എന്നി ങ്ങനെ 47 രാജ്യ ങ്ങളിലേക്ക് ക്രോസ് ബോർഡർ പേയ്മെന്റ്സ് നടത്തുവാൻ ഇതു വഴി സാധ്യ മാവും.
അമേരിക്കയിൽ ഇതാദ്യമാണ് ദശലക്ഷക്കണക്കായ സാംസംഗ് പേ ഉപ യോ ക്താക്കൾക്ക് ഇത്രയും രാജ്യാ ന്തര പേയ്മെന്റ്സ് നിയമാനുസൃതം സുഗമ മായും സുരക്ഷിത മായും മൊബൈൽ വാലറ്റ് വഴി അയക്കു വാൻ സൗകര്യം ഒരുങ്ങുന്നത്.
ഫിനാബ്ലർ 40 വർഷങ്ങളിലൂടെ പണമിടപാട് രംഗത്ത് ആർജ്ജിച്ച അനു ഭവ സമ്പത്തും സമഗ്രമായ സാങ്കേതിക പരിജ്ഞാനവും തികച്ചും നിയമ വിധേയ മായ ഇടപാട് സംവിധാ നവും ഉപയോഗിച്ച് ഘടക കമ്പനി യായ ട്രാവലക്‌സാ ണ് സാംസംഗ് പേ ആപ്പിൽ മണി ട്രാൻസ്‌ഫർ ഫീച്ചർ ഏർപ്പെടു ത്തുന്നത്.
ഇതനുസരിച്ച് അമേരിക്കയിലെ സാംസംഗ് പേ യുടെ മുൻകൂർ രജിസ്റ്റർ ചെയ്ത ഉപ യോ ക്താ ക്കൾക്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴി ഫിനാബ്ല റിന്റെ ആഗോള ശൃംഖല വഴി പ്രധാനപ്പെട്ട ഏതു കറൻസി യിലും 47 രാജ്യ ങ്ങളി ലേക്ക് പേയ്മെന്റ്സ് അയക്കാം.
ആഗോള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഈ സേവനം ഫിനാബ്ലറി ന്റെയും സാംസംഗ് പേ യുടെയും വാണിജ്യ സഹകരണ ത്തിലെ മികച്ച അദ്ധ്യായം ആയിരിക്കും. സൗകര്യം, സുതാര്യത, സുരക്ഷിതത്വം എന്നിങ്ങനെ യുള്ള ഘടകങ്ങളും ഉള്‍ക്കൊള്ളുന്നു.
127 ട്രില്യൺ ഡോളറിന്റെ ഗ്ലോബൽ ക്രോസ് ബോർഡർ പേയ്മെന്റ്സ് നട ക്കുന്ന അമേരി ക്കൻ വിപണി യിൽ വിഖ്യാതരായ സാംസംഗ് ഇലക്ട്രോണി ക്‌സും സാംസംഗ് പേ യുമായി കൈ കോർത്ത് ഫിനാബ്ലറി ന്റെ സുദീർഘ പരി ചയവും സാങ്കേതിക ഔന്നത്യവും ശൃംഖലാ ബലവും ഉപ യോഗ പ്പെടുത്തി 47 രാജ്യ ങ്ങളി ലേക്ക് പ്രയാസ ങ്ങള്‍ ഇല്ലാതെ പണം എത്തി ക്കുവാ നുള്ള ഈ മുന്നേറ്റം പുതിയ ഒരു നാഴിക ക്കല്ലാണ് എന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് സൂചി പ്പിച്ചു.
2020 ആവുമ്പോൾ മറ്റു വിപണി കളി ലേക്കും ഈ സേവനം എത്തിക്കാൻ കഴി യും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, uni-moni, പ്രവാസി, സാമ്പത്തികം