ദുബായ് : സെപ്റ്റംബർ 15 മുതൽ യു. എ. ഇ. യിലെ ദുബായ്, അബു ദാബി നഗര ങ്ങളി ലായി നട ക്കുന്ന ‘ഏഷ്യാ കപ്പ് 2018’ ക്രിക്കറ്റ് മാമാങ്ക ത്തിന്റെ മുഖ്യ പ്രയോജക സ്ഥാനം ആഗോള സാമ്പ ത്തിക സേവന സ്ഥാപന മായ ‘യൂണി മണി’ നേടി.
ഇന്ത്യാ ഉപ ഭൂഖണ്ഡ ത്തിലെയും മദ്ധ്യ പൂർവ്വേഷ്യ യിലെ യും ക്രിക്കറ്റ് രാജാ ക്കന്മാരെ കണ്ടെ ത്തുന്ന തിനായി രണ്ടാഴ്ച ക്കാലം നീണ്ടു നിൽക്കുന്ന ഈ കളി യുത്സവ ത്തിന് ആദ്യ മാ യാണ് ഒരു ആഗോള ധന കാര്യ ബ്രാൻഡ് മുഖ്യ പ്രായോ ജകർ ആവു ന്നത്.
അബുദാബി യിൽ നടന്ന ചടങ്ങിൽ ‘യൂണി മണി ഏഷ്യാ കപ്പ് 2018’ ന്റെ കപ്പ് അനാ ച്ഛാദനം യു. എ. ഇ. സഹി ഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാ റക്ക് അൽ നഹ്‌യാൻ നിർവ്വഹിച്ചു. ഫിനാബ്ലർ ആൻഡ് യൂണി മണി സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി, ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് മറ്റു പൗര പ്രമുഖരും ചടങ്ങിൽ സംബ ന്ധിച്ചു.
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിൽ സെപ്റ്റംബർ 15 ശനി യാഴ്ച ശ്രീലങ്കയും ബംഗ്‌ളാ ദേശും തമ്മി ലാണ് ‘യൂണി മണി ഏഷ്യാ കപ്പ് 2018’ ഉദ്‌ഘാടന മത്സരം.
ജന ങ്ങൾ ഏറ്റവും ആകാംക്ഷ യോടെ കാത്തി രിക്കുന്ന ഇന്ത്യ – പാക്കി സ്ഥാൻ കളി പ്പോരാട്ടം സെപ്റ്റംബർ 19 ബുധ നാഴ്ച യാണ് നടക്കുക.
രണ്ട് വർഷ ത്തില്‍ ഒരി ക്കൽ എന്ന കണക്കിൽ കളി ക്കമ്പ ക്കാരുടെ പ്രിയങ്കര മായ ഏക ദിന ശൈലി തിരിച്ചു വരുന്നു എന്ന പ്രത്യേ കതയും യൂണി മണി ഏഷ്യാ കപ്പ് 2018 നുണ്ട്. സെപ്റ്റംബർ 28 വെള്ളി യാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിൽ തന്നെ ഫൈനൽ മത്സരവും നടക്കും.
ഇത് മൂന്നാ മത്തെ തവണ യാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് യു. എ. ഇ. യിൽ നടക്കുന്നത്. കഴിഞ്ഞ തവണ 300 ദശ ലക്ഷം ക്രിക്കറ്റ് പ്രേമി കൾ വീക്ഷിച്ച ഏഷ്യാ കപ്പ് ഇപ്രാ വശ്യം ചരിത്രം തിരുത്തും എന്നാണ് സംഘാട കരുടെ കണക്കു കൂട്ടൽ.
ഗ്രൗണ്ടിലെ ഭീമന്മാ രായ ഇന്ത്യ, ശ്രീലങ്ക, പാക്കി സ്ഥാൻ, ബംഗ്ളാ ദേശ് എന്നീ രാജ്യ ങ്ങൾക്ക് കൂടെ ഈ രംഗ ത്തെ ഉദയ താര മായ അഫ്‌ഗാനി സ്ഥാനും യൂണി മണി ഏഷ്യാ കപ്പിൽ മത്സരിക്കും. ഇതോ ടൊപ്പം യു. എ. ഇ. – ഹോങ്കോംഗ് യോഗ്യതാ ഫൈനലിൽ വിജ യിക്കുന്ന ടീമും മാറ്റുരക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: uae-exchange, uni-moni, കായികം, പ്രവാസി, യു.എ.ഇ., സാമ്പത്തികം