പൗരാണിക വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമം : അറബ് വംശജർ പിടിയിൽ

October 20th, 2016

jail-prisoner-epathram
അബുദാബി : പൗരാണിക വസ്തുക്കള്‍ യു. എ. ഇ. യിലേക്ക് അനധികൃത മായി കടത്തി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് അറബ് വംശജരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

വിദേശ രാജ്യ ങ്ങളിൽ നിന്നും കൊണ്ടു വന്ന പൗരാ ണിക വസ്തുക്കള്‍ ഉപഭോക്താ ക്കളെ കണ്ടെത്തി കൂടിയ വിലക്കു കച്ചവടം ചെയ്യുവാനുള്ള ശ്രമ ത്തിനിടെ യാണ് പോലീസ് പിടിയി ലായത്.

പുരാതന ഗ്രന്ഥ ങ്ങളുടെ കൈ യെഴുത്ത് പ്രതികള്‍, പുരാ തന നാണയ ങ്ങള്‍, വിലപിടിപ്പുള്ള കല്ലു കൾ തുടങ്ങി നിരവധി വസ്തുക്കൾ പ്രതികളില്‍ നിന്നും പിടി ച്ചെടുത്തു.

അബുദാബി യിലെ ഒരു ഹോട്ട ലില്‍ നിന്നു മാണ് ഇവരെ അറസ്റ്റു ചെയ്തത് എന്ന് അബുദാബി പൊലീസ് കുറ്റാ ന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് ബു റശീദ് അറിയിച്ചു.

പൗരാണിക വസ്തു ക്കള്‍ കള്ള ക്കടത്ത് നടത്തു ന്നതും വില്‍ക്കു ന്നതും അന്താ രാഷ്ട്ര നിയമം അനുസരിച്ചും യു. എ. ഇ. ക്രിമിനല്‍ നിയമം അനുസരിച്ചും ശിക്ഷാര്‍ഹ മാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാവത്രയം കഥകളി കെ. എസ്. സി. യിൽ

October 20th, 2016

keechaka-vadham-kadha-kali-ePathram
അബുദാബി : ഒക്ടോബർ 20 വ്യാഴാഴ്ച മുതൽ മൂന്നു ദിവസ ങ്ങളിലായി അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ‘ഭാവ ത്രയം’ കഥകളി അരങ്ങേറും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു. പത്മശ്രീ കലാ മണ്ഡലം ഗോപി യുടെ നേതൃത്വത്തില്‍ സന്ദര്‍ശന്‍ കഥ കളി സംഘ മാണ് ഇത്തവണ കഥ കളി മഹോത്സവം അരങ്ങിൽ എത്തി ക്കുന്നത്.

ദുര്യോധന വധം, കിരാതം, കുചേല വൃത്തം എന്നീ മൂന്നു കഥ കളാ ണ് ഭാവ ത്രയത്തിൽ ഉള്‍പ്പെടു ത്തിയി രിക്കുന്നത്. പത്മശ്രീ കലാ മണ്ഡലം ഗോപി രണ്ടു കഥ കളി ലെയും കൃഷ്ണ വേഷങ്ങള്‍ ചെയ്യുന്നു എതാണ് ഈ കഥ കളി മഹോ ത്സവ ത്തിന്റെ ആകര്‍ഷ ണീയത.

ഗോപി ആശാനെ കൂടാതെ മാര്‍ഗ്ഗി വിജയ കുമാര്‍, കോട്ടയ്ക്കല്‍ കേശ വന്‍ കുണ്ഡ ലായര്‍, കലാ മണ്ഡലം ഷണ്‍മുഖന്‍, കലാ മണ്ഡ ലം ഹരി ആര്‍. നായര്‍, കലാ നിലയം വിനോദ്, ഹരി പ്രിയ നമ്പൂ തിരി, കലാ മണ്ഡലം സുദീപ്, കലാ മണ്ഡലം വിപിന്‍, കലാ മണ്ഡലം ആദിത്യന്‍ തുടങ്ങി യവര്‍ പ്രധാന വേഷ ങ്ങള്‍ കൈകാര്യം ചെയ്യുന്നു.

പത്തിയൂര്‍ ശങ്കരന്‍ കുട്ടി, നെടുമ്പിള്ളി രാമ മോഹന് (പാട്ട്), കലാ മണ്ഡലം കൃഷ്ണ ദാസ് (ചെണ്ട), കലാ നിലയം മനോജ് (മദ്ദളം) എന്നിവ രാണ് പിന്നണി യിൽ.

പ്രമുഖ കഥ കളി കലാ കാരി ഹരിപ്രിയ നമ്പൂതിരി, കെ. എസ്. സി. പ്രസിഡണ്ട് പി. പദ്മ നാഭന്‍, ശക്തി തിയ്യറ്റേഴ്സ് പ്രസി ഡന്‍റ് വി. പി. കൃഷ്ണ കുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍, മണി രംഗ് പ്രതി നിധി കളായ അജയ്, അനൂപ്, യു. എ. ഇ. എക്സ്ചേഞ്ച് കോര്‍പറേറ്റ് മാനേജര്‍ വിനോദ് നമ്പ്യാര്‍ എന്നി വര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി

October 19th, 2016

kerala-students-epathram
അബുദാബി : പ്രവാസി സ്കോളര്‍ ഷിപ്പ് പദ്ധതി അപേക്ഷാ തീയതി നീട്ടി യതാ യി അബു ദാബി ഇന്ത്യന്‍ എംബസ്സി അറിയിച്ചു. സ്കോളര്‍ ഷിപ്പിന് അപേക്ഷ സമര്‍പ്പി ക്കേണ്ട തീയതി 2016 ഒക്ടോബര്‍ 14 ല്‍ നിന്ന് 30 വരെ നീട്ടി യിട്ടുണ്ട് .

ഇന്ത്യന്‍ വംശജര്‍, എന്‍. ആര്‍. ഐ. ക്കാര്‍, എന്നിവ രുടെ മക്കള്‍ക്ക് സ്കോളര്‍ ഷിപ്പ് ലഭിക്കും. ഓണ്‍ ലൈന്‍ വഴി യാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവര ങ്ങള്‍ മന്ത്രാലയ ത്തിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.

എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യ മുള്ള രാജ്യ ങ്ങളില്‍ ജോലി ചെയ്യുന്ന വരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ ഷിപ്പിന് അര്‍ഹ രാണ്.

സ്കോളര്‍ ഷിപ്പ് ലഭിക്കുന്ന വരുടെ എണ്ണം 100 ല്‍ നിന്നും 150 ആയി നേരത്തെ വര്‍ദ്ധി പ്പിച്ചി രുന്നു. ഇ. സി. ആര്‍. രാജ്യ ങ്ങളിൽ ഉള്ളവരുടെ മക്കള്‍ ക്കു വേണ്ടി യാണ് 50 എണ്ണം വർദ്ധിപ്പിച്ചത്.

– Scholarship Programme for Diaspora Children (SPDC)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി ടാക്സി കളിൽ നവംബര്‍ മുതല്‍ സൗജന്യ വൈഫൈ

October 19th, 2016

silver-taxi-epathram
അബുദാബി : അടുത്ത മാസം മുതല്‍ അബു ദാബി യിലെ ടാക്സി കളില്‍ സൗജന്യ വൈ ഫൈ ലഭ്യ മായി തുടങ്ങും. തുടക്ക ത്തില്‍ ഏതാനും ടാക്സി കളി ലാണ് വൈ ഫൈ ലഭിക്കുക.

2017 മദ്ധ്യത്തോടെ എമി റേറ്റി ലെ എല്ലാ ടാക്സി കളി ലും സൗജന്യ വൈ ഫൈ ലഭ്യമാക്കുവാന്‍ സാധിക്കും എന്ന് പ്രതീക്ഷി ക്കുന്ന തായി ട്രാന്‍സാഡ് അധികൃതർ അറി യിച്ചു.

ടെലി മാറ്റിക്സ് ആന്‍ഡ് ബ്ളൂ ഗ്രീനു മായി സഹ കരി ച്ചാണ് ടാക്സി കളില്‍ വൈ ഫൈ സൗകര്യം ഒരുക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം ഡിസംബര്‍ 21 മുതല്‍

October 19th, 2016

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്ററി ന്റെ നേതൃത്വ ത്തിൽ നടത്തുന്ന എട്ടാമത് കെ. എസ്. സി.- ഭരത് മുരളി നാടകോത്സവം 2016 ഡിസംബര്‍ 21 ന് ആരംഭി ക്കുന്നു.

2009 മുതല്‍ തുടക്കം കുറിച്ച നാടകോത്സവത്തില്‍ യു. എ. ഇ. യിലെ എല്ലാ എമിറേ റ്റുകളിൽനിന്നും നാടക സംഘ ങ്ങൾ മത്സര ത്തില്‍ പങ്കെ ടുക്കുന്നു. കഴിഞ്ഞ ഏഴു  വര്‍ഷ ത്തിനിട യില്‍ കേരള ത്തില്‍ നിന്നും വന്ന പ്രശസ്ത നാടക സംവി ധായ കരുടെ നേതൃത്വ ത്തില്‍ 60ല്‍ പരം നാടക ങ്ങള്‍ മത്സര രംഗ ത്തു ണ്ടാ യിരുന്നു.

ഈ വർഷ ത്തെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന നാടക സംഘങ്ങൾ ഒക്ടോബര്‍ 30 നകം പേര് രജിസ്റ്റര്‍ ചെയ്യണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 02 – 631 44 55, 050 – 711 6348

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി ടൂർ 2016 സൈക്ലിംഗ് മത്സരം വ്യാഴാഴ്ച തുടങ്ങും
Next »Next Page » അബുദാബി ടാക്സി കളിൽ നവംബര്‍ മുതല്‍ സൗജന്യ വൈഫൈ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine