മലയാളി സമാജത്തിൽ വിദ്യാരംഭം

October 11th, 2016

n-vijay-mohan-with-samajam-vidhyarambham-2016-ePathram.
അബുദാബി : വിജയ ദശമി ദിന ത്തിൽ ഇരുപത്തി അഞ്ചോളം കുട്ടികളെ എഴുത്തി നിരുത്തി അബുദാബി മലയാളി സമാജ ത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടി പ്പിച്ചു.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള കുരുന്നു കളാണ് ആദ്യാക്ഷരം കുറിക്കു വാൻ സമാജ ത്തിൽ എത്തി ച്ചേർന്നത്. പ്രമുഖ മാധ്യമ പ്രവർത്ത കനായ എൻ. വിജയ്‌ മോഹൻ ഇരുപത്തി അഞ്ചു കുട്ടി കൾക്ക് ആദ്യാക്ഷരം കുറിച്ചു.

സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, സമാജം ചീഫ് കോഡി നേറ്റർ എ. എം. അന്‍സാര്‍, അബ്ദുല്‍ ഖാദർ തിരുവത്ര, വിജയ രാഘവന്‍, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസ്, അപര്‍ണാ സന്തോഷ്‌ എന്നി വര്‍ പരിപാടി കൾക്ക്നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്‍റര്‍ യാത്ര യയപ്പ് നൽകി

October 11th, 2016

islamic-center-sent-off-moiduhaji-ePathram.jpg
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, മുന്‍ സെക്രട്ടറി പി. ടി. എ. റസാഖ് എന്നി വർക്ക് യാത്ര യയപ്പ് നൽകി.

ഇസ്ലാമിക് സെന്‍റര്‍, അബുദാബി സംസ്ഥാന കെ. എം. സി. സി, അബുദാബി സുന്നി സെന്‍റര്‍ എന്നീ സംഘ ടന കള്‍ ചേര്‍ന്ന് സംഘടി പ്പിച്ച യാത്ര യയപ്പ് യോഗ ത്തിൽ നാല്‍പതോളം സംഘടനാ പ്രതി നിധി കള്‍ മൊയ്തു ഹാജിക്ക് ഉപഹാരം നല്‍കി.

സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം നിര്‍വ്വ ഹിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. തോമസ് വര്‍ഗീസ്, കെ. എസ്. സി. പ്രസിഡന്‍റ് പത്മ നാഭന്‍, സലീം ഹാജി, എം. പി. എം. റഷീദ്, കരപ്പാത്ത് ഉസ്മാന്‍, കെ. കെ. മൊയ്തീന്‍ കോയ, വി. പി. കെ. അബ്ദുല്ല, യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, വി. കെ. ശാഫി, ഉസ്മാന്‍ ഹാജി, അബ്ദു റഹ്മാന്‍ തങ്ങള്‍, കെ. വി. ഹംസ മുസ്ലിയാര്‍, ശഹീന്‍, എം. പി. മമ്മി ക്കുട്ടി മുസ്ലിയാര്‍, ഹമീദ് തുടങ്ങി യവര്‍ സംസാരിച്ചു. സമീര്‍, സാബിര്‍ മാട്ടൂല്‍, മുഹമ്മദ് ശഫീഖ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ടി. കെ. അബ്ദുസ്സലാം സ്വാഗതവും വി. ബീരാന്‍ കുട്ടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം – പുരസ്കാരങ്ങള്‍ സമ്മാനിച്ചു

October 8th, 2016

short-film-competition-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭി മുഖ്യ ത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തിലെ പുര സ്‌കാര ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കെ. എസ്. സി. അങ്കണ ത്തിൽ നടന്ന സിനിമാ പ്രദർശന ത്തിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള 22 ഹ്രസ്വ സിനിമകൾ പ്രദർ ശിപ്പിച്ചു. സംവി ധായ കൻ സുദേവ് വിധി കർത്താവാ യിരുന്നു.

best-actress-srilakshmi-best-actor-prakash-thachangad-ePathram

മികച്ച നടി ശ്രീലക്ഷ്മി റംഷി, മികച്ച നടന്‍ പ്രകാശ് തച്ചങ്ങാട്

മികച്ച ചിത്ര മായി ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡ്’ തെരഞ്ഞെടു ക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത സനൽ തൊണ്ടിൽ മികച്ച സംവിധായ കനായി. മികച്ച രണ്ടാ മത്തെ ചിത്ര ത്തിനുള്ള പുരസ്കാരങ്ങൾ ഒപ്പം, ഫോർബിഡൻ എന്നീ സിനിമകൾ പങ്കിട്ടു.

ഇസ്കന്ദർ മിർസ യുടെ ‘ഭരതന്റെ സംശയ ങ്ങൾ’ എന്ന ചിത്ര ത്തിലെ അഭി നയ ത്തിന് പ്രകാശൻ തച്ചങ്ങാട് മികച്ച നടൻ ആയും ആഗിൻ കീപ്പുറം സംവിധാനം ചെയ്ത ‘വേക്കിംഗ് അപ്പ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ശ്രീലക്ഷ്മി റംഷി മികച്ച നടി യായും ‘അമ്മൂസ് ഇൻ വണ്ടർ ലാൻഡി’ ലെ അഭി നയ ത്തിന് അഞ്ജന സുബ്രഹ്മണ്യൻ മികച്ച ബാല നടി ആയും തെരഞ്ഞെ ടുത്തു.

മികച്ച പശ്ചാ ത്തല സംഗീതം : റിൻജു രവീന്ദ്രൻ (ഗേജ്), എഡിറ്റിംഗ് : ബബിലേഷ് (ഫോർബിഡൻ), ഛായാ ഗ്രഹണം : മർവിൻ ജോർജ് (ഹംഗർ), തിരക്കഥ : യാസിൻ (ഗേജ്) എന്നിവക്കാണ് മറ്റു പുരസ്കാരങ്ങൾ

കേരള സോഷ്യൽ സെന്റര്‍ ജനറൽ സെക്രട്ടറി മനോജ് അദ്ധ്യക്ഷത വഹിച്ചു. വിധികർത്താവ് സുദേവൻ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലിക്കോട് സ്വാഗതവും ലൈബ്രെറി യൻ കെ. ടി. ഒ റഹ്‌മാൻ നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേട്ടപ്പരുന്തുകളുടെ പ്രദര്‍ശനം ആരംഭിച്ചു

October 4th, 2016

abudhabi-falcon-exhibition-ePathram
അബുദാബി : പതിനാലാമത് ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രി യന്‍ എക്സിബിഷന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്ക മായി. അബുദാബി സ്പോർട്ട്സ് കൗൺസിൽ ചെയർമാൻ ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ‘അഡിഹെക്സ്‘ഉദ്ഘാടനം ചെയ്തു.

അറബ് ജീവിത ത്തിന്റെ സന്തത സഹചാരി കളായ വേട്ട പ്പരു ന്തു കളുടെ വിപുല മായ ശേഖര മാണ് ഈ പ്രദർ ശന ത്തിൽ ഉണ്ടാവുക. ലക്ഷങ്ങള്‍ വില യുള്ള വേട്ട പ്പരു ന്തുകള്‍ കൂടാതെ ആയുധ ങ്ങള്‍, അവ ഉപയോഗി ക്കേണ്ട തായ രീതികള്‍ എന്നിവ സന്ദർശ കർ ക്ക് വിശദീ കരിച്ചു കൊടുക്കും.

വേട്ടപ്പട്ടി കളു ടെയും കുതിര കളു ടെയും ഒട്ടക ങ്ങളും നായാട്ടി നായി ഉപ യോഗി ക്കുന്ന പഴയതും ഏറ്റവും നവീന ങ്ങളു മായ വാഹന ങ്ങളു ടെയും പ്രദര്‍ശന വും വിപണന വുമാ ണ് ഈ എക്സി ബിഷന്റെ മറ്റൊരു ആകർഷ ണീയത.

അറേബ്യൻ നാടന്‍ പാട്ടുകള്‍, നൃത്ത നൃത്യങ്ങള്‍, പരമ്പ രാഗത ഭക്ഷണ ങ്ങൾ, വസ്ത്രങ്ങള്‍, നെയ്ത്തു രീതികള്‍ തുടങ്ങിയവ നാലു ദിവസ ങ്ങളി ലായി നടക്കുന്ന പ്രദര്‍ശന ത്തിന്റെ ഭാഗ മാകും.

ഇന്ത്യ അടക്കം വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കൺ സ്പെഷ്യലിസ്റ്റു കളും വേട്ടക്കാരും ഈ എക്സി ബിഷനിൽ പങ്കെടുക്കുവാൻ എത്തി ച്ചേർന്നി ട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചൂടിനു ശമനമായി യു. എ. ഇ. യില്‍ മഴ

October 4th, 2016

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : കാലാവസ്ഥ യിലുള്ള മാറ്റ ത്തിന്റെ മുന്നോടി യായി യു. എ. ഇ. യിലെ വിവിധ ഇട ങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം മഴ പെയ്തു.

അബുദാബി, ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ തുടങ്ങിയ എമിറേറ്റുക ളുടെ വിവിധ ഭാഗ ങ്ങളി ലാണ് മഴ ലഭിച്ചത്.

ഷാര്‍ജ യിലെ അല്‍ സുഹൈല, ദൈദ് എന്നിവിട ങ്ങളിലും റാസല്‍ ഖൈമ യിലെ തവീന്‍, വാദി കഫൂഫ്, ശൗക്ക എന്നിവിട ങ്ങളി ലും പെയ്ത മഴ യോടെ ചൂടിനു ശമന മായി. ചൊവ്വാഴ്ച വൈകുന്നേരം ഹരിത നഗരി യായ അല്‍ ഐനിലും മഴ യു ണ്ടായി.

വരും ദിവസ ങ്ങളിലും മഴ തുടരാന്‍ സാദ്ധ്യത ഉണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റിപ്പബ്ലിക് ദിന പരേഡില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മുഖ്യാതിഥി
Next »Next Page » വേട്ടപ്പരുന്തുകളുടെ പ്രദര്‍ശനം ആരംഭിച്ചു »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine