അബുദാബി : വിഷ മയമായ പച്ചക്കറിക്കു ബദലായി കേരള ത്തിൽ രൂപം കൊണ്ട ജൈവ കൃഷി, പ്രവാസി കൾക്ക് പരിമിത മായ ചുറ്റു പാടു കളിലും ബാൽക്കണി കളിലും മറ്റും ഒരുക്കുന്ന ‘അടുക്കള ത്തോട്ടം’ എങ്ങനെ വിജയകരം ആക്കി എടുക്കാം എന്ന ബോധവല്‍ക്കരണ പരിപാടി യും അതോടൊപ്പം തോട്ടം നിര്‍മ്മാണ ത്തിന്റെ പ്രചാരണ പരിപാടി യുമായി മാർത്തോമ്മാ യുവ ജന സഖ്യം പ്രവര്‍ത്തകര്‍ രംഗത്ത്.
ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഉച്ചക്ക് 12 : 30 മുതൽ 1 : 30 വരെ മുസ്സഫ മാർത്തോമ്മാ പള്ളി യില്‍ നടക്കുന്ന പരിപാടി യില്‍ ‘വയലും വീടും’ എന്ന സൗഹൃദ കൂട്ടായ്മ യുടെ വക്താവ് വിനോദ് നമ്പ്യാരുടെ നേതൃത്വ ത്തിൽ പ്രത്യേക ബോധ വൽക്കരണ ക്ലാസ് നടത്തും.
ബാൽക്കണി കൃഷി യുടെ സാദ്ധ്യത കളെ പ്പറ്റി കൂടുതൽ അറിയു വാന്‍ കൃഷിയെ സ്നേഹിക്കുന്ന എല്ലാവരും ഈ ക്ലാസ്സില്‍ പങ്കെടുക്കണം എന്നും അടുത്ത വര്‍ഷം മാർച്ച് മാസം വരെ നീണ്ടു നിൽക്കുന്ന ‘അടുക്കള ത്തോട്ടം’ കാർഷിക പദ്ധതി യിലൂടെ ഇടവക യിലെ ഏറ്റവും മികച്ച കർഷകനെ കണ്ടെത്തി ‘കർഷക ശ്രീ’ അവാർഡും പ്രശസ്‌തി പത്രവും നൽകി ആദരിക്കും എന്നും മാർത്തോമ്മാ യുവ ജന സഖ്യം പ്രവര്‍ത്തകര്‍ അറിയിച്ചു.
വിവരങ്ങൾക്ക് 050 – 67 49 745.