അലൈനില്‍ തിരു ശേഷിപ്പ് പ്രതിഷ്ഠ

September 22nd, 2016

orthodox-church-head-baselios-marthoma-paulose-ePathram
അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ പ്രഖ്യാ പിത പരിശുദ്ധനായ വട്ടശ്ശേരില്‍ തിരു മേനി യുടെ തിരു ശേഷിപ്പ് അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാല യ ത്തില്‍ സ്ഥാപിക്കും എന്നു സഭാ നേതാക്കള്‍ അബു ദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച രാവിലെ 7. 30ന് പ്രഭാത നമസ്കാരവും വിശുദ്ധ കുര്‍ബാന യും നടത്തും. തുടര്‍ന്ന് തിരു ശേഷിപ്പ് പ്രതിഷ്ഠാ ശുശ്രൂഷ നിര്‍വ്വ ഹിക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലി യോസ് മാര്‍ തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ യുടെ പ്രധാന കാര്‍മിക ത്വത്തിലും ഡല്‍ഹി ഭദ്രാസന മെത്രാ പ്പോലീത്ത ഡോ. യോഹാനോന്‍ മോര്‍ ദേമെത്രി യോസിന്‍െറ സഹ കാര്‍മി കത്വ ത്തിലും ആയിരിക്കും അല്‍ ഐന്‍ ഓര്‍ത്ത ഡോക്സ് ദേവാലയ ത്തില്‍ കര്‍മ്മങ്ങള്‍ നടക്കുക.

ഷാര്‍ജ സെന്‍റ് ഗ്രീഗോറിയോസ് ഇടവക യിലെ അംഗ മായ സി. പി. മാത്യു വിന് ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ ക്കുള്ള അവാര്‍ഡ് സമ്മാനിക്കും. ഇടവക മെത്രാ പ്പോലീത്ത പൊന്നാട അണിയിച്ച് ആദരിക്കും. ആശിര്‍ വാദം, സ്നേഹ വിരുന്ന് എന്നിവ യും നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സ്‌കോളസ്റ്റിക് അവാർഡ്

September 22nd, 2016

അബുദാബി​​ : വിവിധ ഇന്ത്യൻ സ്‌കൂളു കളില്‍ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ എല്ലാ വിഷയ ത്തിലും എ പ്ലസ് നേടി വിജയിച്ച 160 വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആദരി ക്കുന്നു.

സെപ്റ്റംബർ 23 വെള്ളിയാഴ്ച വൈകീട്ട് 7 : 30 ന് ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ സംഘടി പ്പിക്കുന്ന സ്‌കോളസ്റ്റിക് അവാർഡ് പരി പാടി യില്‍ ഇന്ത്യന്‍ എംബസ്സി സെക്ക​ൻഡ്​ സെക്രട്ടറി കപില്‍ രാജ്, അബുദാബി എജ്യൂ ക്കേഷന്‍ കൗണ്‍സില്‍ പ്രതിനിധി മറിയം അല്‍ നിയാദി എന്നിവര്‍ മുഖ്യ അതിഥി കളായി പങ്കെടുക്കും.

ഇന്ത്യൻ സ്‌കൂളു കളിലെ പ്രിൻസിപ്പൽ മാരും അദ്ധ്യാ പകരും വിദ്യാർത്ഥി കളും രക്ഷിതാക്കളും അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വന്ദേമാതരം : കേരളത്തില്‍ നിന്ന് 30 കുട്ടികള്‍ പങ്കെടുക്കും

September 21st, 2016

അബുദാബി : കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന യുവ ജനോ ത്സവ ത്തില്‍ കലാ പ്രതിഭ യായി രുന്ന അരുണ്‍ അശോക് അടക്കം കേരള ത്തില്‍ നിന്നുള്ള മുപ്പ തോളം കുട്ടികള്‍ നാഷണൽ തിയ്യേറ്റ റിൽ വ്യാഴാഴ്ച രാത്രി അരങ്ങേ റുന്ന ‘വന്ദേ മാതരം’ പരിപാടി യില്‍ പങ്കെടു ക്കും. യു. എ. ഇ. യിലെ 150ഓളം കുട്ടി കളും ഇവര്‍ക്ക് ഒപ്പം ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുക.

ഭഗവത്ഗീത, ഖുര്‍ ആന്‍, ബൈബിള്‍, സ്വാതന്ത്ര്യ സമരം, വഞ്ചി പ്പാട്ട്, കഥ കളി, ഒപ്പന, മോഹിനി യാട്ടം, ഭരത നാട്യം, കുച്ചു പ്പുടി, മാര്‍ഗം കളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷഗാനം എന്നിവയെല്ലാം വന്ദേ മാതര ത്തില്‍ സമ ന്വയി പ്പിക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍ ഖുസൂര്‍ കമ്പനിയിലെ ഓണാഘോഷം ശ്രദ്ധേയമായി

September 21st, 2016

അബുദാബി : അല്‍ ഖുസൂര്‍ ഗ്രൂപ്പ് കമ്പനി യിലെ മലയാളി ജീവനക്കാര്‍ ഓണാഘോഷം സംഘടി പ്പിച്ചു. വിദേശീ യരായ ജീവനക്കാരും ഈ ആഘോഷ ത്തിന്റെ ഭാഗ മായതു വേറിട്ട അനുഭവമായി. തുടര്‍ച്ച യായി മുപ്പത്തി എട്ടാമതു വര്‍ഷ മാണ് ഈ കമ്പനി യിലെ തൊഴി ലാളികള്‍ ഓണം ആഘോഷി ക്കുന്നത്.

കേരള ത്തിന്റെ ഈ ദേശീയോല്‍സവ ത്തിനു അറബി കള്‍ അടക്ക മുള്ള ജീവന ക്കാരും സഹ കരി ക്കുകയും ഓണ സദ്യ യില്‍ സംബന്ധി ക്കുകയും ചെയ്തു വരുന്നു.

ആഘോഷ ങ്ങളുടെ ഭാഗ മായി ഉറിയടി, കസേര കളി, സുന്ദരിക്കു പൊട്ടു കുത്തല്‍ തുടങ്ങിയ മല്‍സര ങ്ങളും ഗാനമേളയും മറ്റു കലാ പരിപാടി കളും അരങ്ങേറി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ യും നടന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭവൻസ് സ്‌കൂളിൽ ഓണം ആഘോഷിച്ചു

September 21st, 2016

അബുദാബി : ഐശ്വര്യ ത്തിന്റെ യും സമത്വ ത്തിന്റെ യും പ്രതീക മായ മാവേലി തമ്പുരാന്റെ എഴുന്ന ള്ള ത്തോടെ ആയിരുന്നു മുസ്സഫ യിലെ ഭവൻസ് സ്‌കൂളിൽ ഓണാഘോഷം തുടങ്ങിയത്.

ഡയറക്ടർ സൂരജ് രാമ ചന്ദ്രൻ, പ്രിൻസി പ്പൽ ഗിരിജ ബൈജു, കെ. ടി. നന്ദകുമാർ, കൃഷ്ണ കുമാർ ദാസ് എന്നിവർ അദ്ധ്യാപക രോടൊപ്പം മാവേലിയെ വര വേറ്റു.

തിരു വാതിര കളി, ഒപ്പന, ശാസ്ത്രീയ നൃത്ത നൃത്യ ങ്ങള്‍, വടം വലി, ഓണ ത്തല്ല് തുട ങ്ങിയ പരിപാടി കള്‍ രാം മഞ്ചിൽ അരങ്ങേറി. തുടർന്ന് വിഭവ സമൃദ്ധ മായ ഓണ സദ്യയും നടന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാപ്പിള കലാ ആക്കാദമി യുടെ അനര്‍ഘ മുത്തു മാല
Next »Next Page » അല്‍ ഖുസൂര്‍ കമ്പനിയിലെ ഓണാഘോഷം ശ്രദ്ധേയമായി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine