ബൈക്ക് യാത്രക്കാര്‍ ജാഗ്രത പാലിക്കണം : അബുദാബി പോലീസ്

October 2nd, 2015

motor-cycle-in-abudhabi-ePathram
അബുദാബി : മൂടല്‍ മഞ്ഞുള്ള പ്പോള്‍ അപകട സാദ്ധ്യത കൂടുതല്‍ ആണെന്നും ആയതു കൊണ്ട് ബൈക്ക് യാത്ര ക്കാര്‍ ജാഗ്രത പാലി ക്കണം എന്നും അബുദാബി മുന്നറി യിപ്പ് നല്‍കുന്നു.

കനത്ത മൂടല്‍ മഞ്ഞു ണ്ടാവുകയും റോഡ് കാണാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ ബൈക്ക് റോഡരികില്‍ ഒതുക്കി നിര്‍ത്തണം. മഞ്ഞ് മാറിയതിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്നും അബുദാബി പോലീസ് പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ അറിയിച്ചു.

ചെറിയ വാഹനം ആയതിനാല്‍ മറ്റുള്ള ഡ്രൈവര്‍ മാരുടെ കാഴ്ച യിലേക്ക് ബൈക്കു കള്‍ പെടില്ല. ഇത് അപകട ങ്ങള്‍ക്ക് കാരണ മാകും.

ഹോട്ടലുകള്‍ അടക്ക മുള്ള സ്ഥാപന ങ്ങളുടെ ഹോം ഡെലിവറി ജോലി ക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണം. മഞ്ഞുള്ള പ്പോള്‍ വലിയ വാഹന ങ്ങള്‍ നിരത്തിലിറക്കാന്‍ പൊലീസ് അനുവദിക്കാറില്ല. അപകട ങ്ങള്‍ ഉണ്ടാകാ തിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കാറുണ്ട് എന്നും അധികൃതര്‍ അറിയിച്ചു.

Photo Courtesy : Abudhabi Police Security Media

- pma

വായിക്കുക: , , ,

Comments Off on ബൈക്ക് യാത്രക്കാര്‍ ജാഗ്രത പാലിക്കണം : അബുദാബി പോലീസ്

അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

October 1st, 2015

logo-anora-tvm-ePathram
അബുദാബി : തിരുവനന്തപുരം ജില്ല ക്കാരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ അനോര യുടെ (അനന്തപുരം നോൺ റസിഡന്റ്‌സ് അസോസി യേഷന്‍) ഓണാഘോഷം ഒക്ടോബര്‍ 9 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്ററില്‍ (ഐ. എസ്. സി) വെച്ച് നടത്തും.

രാവിലെ പത്തര മുതല്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി അംഗങ്ങളു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും ഓണസദ്യ യും ഉണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് : 050 – 79 21 747, 052 – 98 77 288

- pma

വായിക്കുക: , , , ,

Comments Off on അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

കെ. എം. സി. സി.യുടെ ‘ഗാന്ധി സ്മൃതി’ : ടി. ടി. ഇസ്മായിലും ശ്യാം സുന്ദറും സംബന്ധിക്കും

October 1st, 2015

mahathma-gandhi-ePathram
ദുബായ് : ഒകോബര്‍ 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അല്‍ ബറഹ കെ. എം. സി. സി. ഹാളില്‍ ദുബായ് കെ. എം. സി. സി. സംഘടി പ്പിക്കുന്ന ‘ഗാന്ധി സ്മൃതി’ യില്‍ പി. എസ്. സി. മെമ്പര്‍ ടി. ടി. ഇസ്മായില്‍ ‘പ്രവാസി കളും പബ്ളിക് സര്‍വ്വീസ് കമ്മീഷനും’ എന്ന വിഷയ ത്തിലും, ഡി. വൈ. എഫ്. ഐ. സംസ്ഥാന ട്രഷററും സി. പി. ഐ. എം. ആലപ്പുഴ ജില്ലാ കമ്മിറ്റി മെമ്പറു മായി രുന്ന ശ്യാം സുന്ദര്‍ ‘ഗാന്ധിജി യുടെ ജീവിതവും സന്ദേശവും’ എന്ന വിഷയ ത്തിലും പ്രഭാഷണം നടത്തും.

കേന്ദ്ര – സംസ്ഥാന കെ. എം. സി. സി. തോക്കളും പ്രമുഖ വ്യക്തിത്വ ങ്ങളും സംബന്ധി ക്കുന്ന പരിപാടി യില്‍ വെച്ച് പി. എസ്. സി. മെമ്പറു മായി മുഖാ മുഖം പരിപാടിയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

Comments Off on കെ. എം. സി. സി.യുടെ ‘ഗാന്ധി സ്മൃതി’ : ടി. ടി. ഇസ്മായിലും ശ്യാം സുന്ദറും സംബന്ധിക്കും

യെമന്‍ കേരളത്തിന് ഇസ്ലാമിക പൈതൃകം കൈമാറി : സയ്യിദ് ബഷീറലി തങ്ങള്‍

October 1st, 2015

sayyid-basheer-ali-shihab-thangal-in-kmcc-meet-ePathram
ദുബായ് : കേരള ത്തിലെ മുസ്ലിംകള്‍ വിജ്ഞാ ന പരവും വിശ്വാസ പര വു മായ കാര്യ ത്തില്‍ യെമന്‍ എന്ന രാജ്യ ത്തോട് കടപ്പെട്ടിരി ക്കുക യാണെന്നും കേരള ത്തിനു ഇസ്ലാമിക പൈതൃകം പകര്‍ന്നു ല്‍കിയ രാജ്യ മാണ് യെമന്‍ എന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അഭിപ്രായ പ്പെട്ടു.

യെമന്‍ എന്ന രാജ്യം ഇന്ന് അനുഭവി ക്കുന്ന ദുരിത ങ്ങള്‍ക്ക് പരിഹാരം കാണുന്ന തിന് എമിറേറ്റ്സ് റെഡ് ക്രസന്റു മായി സഹകരിച്ച് ദുബായ് കെ. എം. സി. സി. ന ട ത്തുന്ന ക്യാംപയിനില്‍ എല്ലാവരും പങ്കാളികളാവണ മെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെ. എം. സി. സി. സംസ്ഥാ കമ്മിറ്റി സംഘടി പ്പിച്ച ജില്ലാ മണ്ഡലം നേതൃ യോഗം ഉദ്ഘാട നം ചെയ്ത് സംസാരിക്കുക യായിരുന്നു ബഷീറലി ശിഹാബ് തങ്ങള്‍

പ്രസിഡണ്ട് പി. കെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. യു. എ. ഇ. കെ. എം. സി. സി. ജറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, പി. ഉസ്മാന്‍ ഹാജി, അഷ്റഫ് കൊടുങ്ങല്ലൂര്‍ തുടങ്ങി യവര്‍ സംസാരിച്ചു. ജറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on യെമന്‍ കേരളത്തിന് ഇസ്ലാമിക പൈതൃകം കൈമാറി : സയ്യിദ് ബഷീറലി തങ്ങള്‍

ഗാന്ധി ജയന്തി ദിനാചരണം : അബുദാബിയില്‍ വ്യാഴാഴ്ച രക്തദാന ക്യാംപ്

September 30th, 2015

blood-donation-save-a-life-give-blood-ePathram
അബുദാബി : ഗാന്ധി ജയന്തി ദിനാചരണ ത്തിന്റെ ഭാഗമായി ഇന്ത്യന്‍ മീഡിയ അബുദാബി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ സഹ കരണ ത്തോടെ സംഘടി പ്പിക്കുന്ന രക്ത ദാന ക്യാംപ്, ഒക്ടോബര്‍ 1 വ്യാഴാഴ്ച വൈകീട്ട് 4 മണി മുതല്‍ ഖാലിദിയ യിലെ ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കും. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്യും.

കേരള ത്തിലെ എല്ലാ ജില്ല കളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ബ്ലഡ് ഡോണേഴ്സ് അസ്സോസ്സി യേഷന്റെ യു. എ. ഇ. ഘടകം ഈ രക്ത ദാന ക്യാമ്പു മായി സഹ കരി ക്കുകയും ഇവിടെ രക്തം നല്‍കുന്ന വര്‍ക്ക് AKBDA യുടെ പ്രിവിലേജ് കാര്‍ഡ് സമ്മാനി ക്കുന്നതുമായിരിക്കും. ക്യാമ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഇന്ത്യന്‍ മീഡിയ അബു ദാബി യുടെ ഭാരവാഹി കളുമായി ബന്ധപ്പെടുക.

നമ്പരുകള്‍ :055 91 92 808, 055 288 1982

- pma

വായിക്കുക: , , , ,

Comments Off on ഗാന്ധി ജയന്തി ദിനാചരണം : അബുദാബിയില്‍ വ്യാഴാഴ്ച രക്തദാന ക്യാംപ്


« Previous Page« Previous « ന്യൂറോ സ്‌പൈന്‍ ചികില്‍സാ സംവിധാനം യൂണിവേഴ്‌സല്‍ ആശുപത്രിയില്‍
Next »Next Page » യെമന്‍ കേരളത്തിന് ഇസ്ലാമിക പൈതൃകം കൈമാറി : സയ്യിദ് ബഷീറലി തങ്ങള്‍ »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine